ഭക്തിഗാന രചയിതാവ് കൂമ്പാറ ബേബി അന്തരിച്ചു
- ASIA, Featured, Kerala, LATEST NEWS
- October 8, 2025
കണ്ണൂര്‍: ന്യൂനപക്ഷങ്ങള്‍ക്ക് അര്‍ഹതപ്പെട്ട നീതി നല്‍കാതെ സര്‍ക്കാര്‍ അവഗണിക്കുകയാണെന്ന് തലശേരി അതിരൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് പാംപ്ലാനി. ഭിന്നശേഷി സംവരണവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ കത്തോലിക്ക എയിഡഡ് മേഖലയോടു പുലര്‍ത്തുന്ന നീതിനിഷേധത്തിനെതിരെ കേരള കാത്തലിക് ടീച്ചേഴ്സ് ഗില്‍ഡിന്റെ ആഭിമുഖ്യത്തില്‍ കണ്ണൂര്‍, കോട്ടയം, തലശേരി അതിരൂപതയുടെ വിദ്യാഭ്യാസ ഏജന്‍സികളുടെ സഹകരണത്തോടെ നടത്തിയ കണ്ണൂര്‍ കളക്ടറേറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഇതര സമുദായങ്ങളില്‍നിന്നു ഭിന്നമായി ക്രൈസ്തവ മാനേജുമെന്റുകളിലെ അധ്യാപകര്‍ക്കു മാത്രം ഭിന്നശേഷി സംവരണത്തിന്റെ പേരില്‍ ശമ്പളം നല്‍കാതെ ഏഴു
ചങ്ങനാശേരി: ചങ്ങനാശേരി അതിരൂപത ബൈബിള്‍ അപ്പോസ്റ്റോലേറ്റ്, കുടുംബ കൂട്ടായ്മ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ അതി രൂപതയിലെ 250 ഇടവകകളില്‍ നിന്നായി ഒരു ലക്ഷത്തോളം ആളുകള്‍ പങ്കെടുത്ത വചന പഠന പദ്ധതിയായ നൂറുമേനി വചന പഠന മത്സരങ്ങളുടെ ഗ്രാന്റ് ഫിനാലെയും മഹാസംഗമവും എന്റെ സ്വന്തം ബൈബിള്‍ പദ്ധതിയുടെ ഉദ്ഘാടനവും സെപ്റ്റംബര്‍ 12,13 തീയതികളില്‍ ചങ്ങനാശേരി എസ്.ബി കോളജ് കാവുകട്ട് ഹാളില്‍ നടക്കും. 13 ന് രാവിലെ 10 മണിക്ക് ചങ്ങനാശേരി അതിരൂപത മെത്രാപ്പോലീത്ത മാര്‍ തോമസ് തറയിലിന്റെ അധ്യക്ഷതയില്‍ ചേരുന്ന
തൃശൂര്‍: കാന്‍സര്‍ രോഗംമൂലം മുടി നഷ്ടമായ 128 പേര്‍ക്ക് അമല മെഡിക്കല്‍ കോളേജ് ആശുപത്രി സൗജന്യമായി വിഗുകള്‍ നല്കി. അമല ഓഡിറ്റോറിയത്തില്‍ നടന്ന 38-ാമത് സൗജന്യ വിഗ് വിതരണ സമ്മേളനം കേരള യൂണിവേഴ്സിറ്റി ഓഫ് ഹെല്‍ത്ത് സയന്‍സസ് ഡീനും അമല കോളേജ് ഓഫ് നഴ്സിങ്ങ് പ്രിന്‍സിപ്പലുമായ ഡോ. രാജി രഘുനാഥ് ഉദ്ഘാടനം ചെയ്തു. അമല മെഡിക്കല്‍ കോളേജ് ഡയറക്ടര്‍ ഫാ. ജൂലിയസ് അറയ്ക്കല്‍ സിഎംഐ അധ്യക്ഷത വഹിച്ചു. ജോയിന്റ് ഡയറക്ടര്‍ ഫാ. ജെയ്സണ്‍ മുണ്ടന്മാണി സിഎംഐ, ആലുവ
ഇടുക്കി: ഭിന്നശേഷി സംവരണ വിഷയത്തില്‍ ക്രൈസ്തവ മാനേജ്മെന്റുകളോടുള്ള സംസ്ഥാന സര്‍ക്കാരിന്റെ വിവേചനത്തിനെതിരെ ഇടുക്കി രൂപത കാത്തലിക് ടീച്ചേഴ്സ് ഗില്‍ഡ് സെപ്റ്റംബര്‍ 13 ശനിയാഴ്ച ഉച്ചകഴിഞ്ഞ് രണ്ടിന് മുരിക്കാശേരിയില്‍ പ്രതിഷേധ സംഗമം നടത്തുന്നു. മുരിക്കാശ്ശേരി പാവനാത്മ കോളേജില്‍ നിന്ന് ആരംഭിക്കുന്ന പ്രതിഷേധ റാലി ഇടുക്കി രൂപത മുഖ്യവികാരി ജനറാള്‍ മോണ്‍. ജോസ് കരിവേലിക്കല് ഉദ്ഘാടനം ചെയ്യും. ഭിന്നശേഷി വിഭാഗത്തില്‍പ്പെട്ട അധ്യാപക തസ്തികകള്‍ മാറ്റിവച്ചതിനുശേഷം മറ്റ് തസ്തികകളില്‍ നിയമന അംഗീകാരം നല്‍കണമെന്ന് എന്‍എസ്എസ് മാനേജ്മെന്റ് നല്കിയ കേസില്‍ 2025 മാര്‍ച്ച്
കോട്ടപ്പുറം: കോട്ടപ്പുറം രൂപതയിലെ സീനിയര്‍ വൈദികന് ഫാ. ജോസഫ് തട്ടകത്ത് (75) അന്തരിച്ചു. 2023 മുതല്‍ നോര്‍ത്ത് പറവൂര്‍ ജൂബിലി ഹോമില്‍ വിശ്രമ ജീവിതത്തിലായിരുന്നു. വരാപ്പുഴ, കോട്ടപ്പുറം രൂപതകളില്‍ വിവിധ പള്ളികളിലും സ്ഥാപനങ്ങളിലും സേവനം ചെയ്തിട്ടുണ്ട്. എറണാകുളം സെന്റ് ഫ്രാന്‍സിസ് അസീസി കത്തീഡ്രല്‍ , തൈക്കൂടം സെന്റ് റാഫേല്‍ , തുതിയൂര്‍ ഔവ്വര്‍ ലേഡി ഓഫ് ഡോളേഴ്സ് പള്ളികളില്‍ വികാര്‍ കോഓപ്പറേറ്ററായും, ചാത്തനാട് സെന്റ് വിന്‍സന്റ് ഫെറര്‍, കോട്ടുവള്ളി സെന്റ് സെബാസ്റ്റ്യന്‍, തോട്ടക്കാട്ടുകര സെന്റ് ആന്‍സ്, കാരമൗണ്ട്
പാലാ: നസ്രാണികളുടെ സ്വാതന്ത്ര്യത്തിനും ഐക്യത്തിനും വേണ്ടി പാറേമാക്കല്‍ ഗോവര്‍ണദോരും കരിയാറ്റി മെത്രാപ്പോലീത്തയും നടത്തിയ പരിശ്രമങ്ങള്‍ എക്കാലവും ഓര്‍മ്മിക്കപ്പെടുമെന്ന് പാലാ രൂപതാ വികാരി ജനറല്‍ മോണ്‍. സെബാസ്റ്റ്യന്‍ വേത്താനത്ത്. കരിയാറ്റി മാര്‍ ഔസേപ്പ് മെത്രാപ്പോലീത്തായുടെ 239-ാം ചരമദിനവും, പാറേമ്മാക്കല്‍ തോമാ കത്തനാരുടെ 289-ാം ജന്മദിനവും അനുസ്മരിച്ചു കൊണ്ട് കത്തോലിക്കാ കോണ്‍ഗ്രസ് പാലാ രൂപതാ സമിതിയുടെ നേതൃത്വത്തില്‍ നടത്തിയ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മാര്‍ത്തോമ്മ പാറേമാക്കലിന്റെ വര്‍ത്തമാന പുസ്തകം മലയാളഭാഷക്ക് നല്കിയ സംഭാവന വിലമതിക്കാനാവാത്തതാണെന്ന് അദ്ദേഹം
താമരശേരി: വൈദികരുടെ മാതാപിതാക്കള്‍ ദൈവത്താല്‍ പ്രത്യേകം തിരഞ്ഞെടുക്കപ്പെട്ടവരാണെന്നും അവരുടെ വിശ്വാസമാണ് സമര്‍പ്പിതജീവിതത്തിന്റെ അടിത്തറയെന്നും താമരശേരി ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍. താമരശേരി രൂപതയുടെ റൂബി ജൂബിലിയോടനുബന്ധിച്ച്, രൂപതയ്ക്ക് വേണ്ടി തിരുപ്പട്ടം സ്വീകരിച്ച വൈദിക രുടെയും അവരുടെ മാതാപിതാക്കളുടെയും സംഗമത്തില്‍ സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. മാതാപിതാക്കളുടെ ശക്തമായ പ്രാര്‍ത്ഥനാ ജീവിതമാണ് പുരോഹിതനെ ശക്തിപ്പെടുത്തുന്നത്. പുരോഹിതന് ദൈവിക രഹസ്യങ്ങള്‍ ധ്യാനിക്കുന്നത് മാതാപിതാക്കളുടെ ജീവിതം ചേര്‍ത്തുവച്ചാണ്. മലയോര ജനതയുടെ ആരംഭകാലത്തെ വളര്‍ച്ച യില്‍ ജനത്തെ മുഴുവന്‍ ചേര്‍ത്തുപിടിച്ച് നാടിനെ പടുത്തുയര്‍ത്തിയ കഥകളില്‍
തൃശൂര്‍: വത്തിക്കാനില്‍നിന്നും പ്രത്യേക അംഗീകാരം ലഭിച്ച മേരി മാതാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് തിയോളജി സീറോമലബാര്‍ സഭ മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ ഉദ്ഘാടനം ചെയ്തു. ബെല്‍ജിയം ലുവെയ്ന്‍ സര്‍വകലാശാലയുടെ അഫിലിയേഷനോടുകൂടി പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ടിന് ദൈവശാസ്ത്ര പഠനത്തില്‍ അന്താരാഷ്ട്ര നിലവാരം ഉറപ്പുവരുത്താനും സാധാരണക്കാരന്റെ പ്രശ്നങ്ങളുമായി സംവദിക്കാന്‍ കഴിയുന്നവിധത്തിലുള്ള പഠനപരിപാടികള്‍ ആവിഷ്ക്കരിക്കാന്‍ സാധിക്കട്ടെയെന്ന് മാര്‍ തട്ടില്‍ ആശംസിച്ചു. തൃശൂര്‍ അതിരൂപതാധ്യക്ഷനും മേരി മാതാ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ മോഡറേറ്ററുമായ മാര്‍ ആന്‍ഡ്രൂസ് താഴത്ത് അധ്യക്ഷത വഹിച്ചു. മാര്‍ ജേക്കബ് തൂങ്കുഴി 1998-ല്‍
Don’t want to skip an update or a post?