ഞങ്ങള്ക്കും ഇവിടെ ജീവിക്കണം; കര്ഷക അതിജീവന സാരിവേലി റാലി ഓഗസ്റ്റ് രണ്ടിന്
- ASIA, Featured, Kerala, LATEST NEWS
- August 1, 2025
ഇടുക്കി: കെസിവൈഎം ഇടുക്കി രൂപതാ സമിതിയുടെ പ്രവര്‍ത്തനപക്ഷ ഉദ്ഘാടനത്തിന്റെ ഭാഗമായി ലഹരിക്കെതിരെ ബൈക്ക് റാലി നടത്തി. റാലി ഇടുക്കി രൂപതാ മുഖ്യവികാരി ജനറാള്‍ മോണ്‍. ജോസ് കരിവേലിക്കല്‍ ഫ്‌ലാഗ് ഓഫ് ചെയ്തു. ലഹരിയുടെ വ്യാപനം സമീപകാലത്തെങ്ങുമില്ലാത്ത വിധത്തില്‍ നടക്കുന്ന കാലമാണിത്. അതിനെതിരെയുള്ള പോരാട്ടത്തിന്റെ മുന്നണി പോരാളികളാകാന്‍ യുവജനങ്ങള്‍ സജ്ജരാകണമെന്ന് അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍തലത്തിലും സംഘടനാ നേതൃത്വത്തിലും ബോധവല്‍ക്കരണവും മറ്റിതര പ്രവര്‍ത്തനങ്ങളും സമൂഹത്തില്‍ നടക്കുന്നുണ്ട്. എങ്കിലും ഈ സാമൂഹിക വിപത്തിനെ സമൂഹത്തില്‍നിന്ന് നിര്‍മ്മാര്‍ജ്ജനം ചെയ്യാന്‍ വലിയ പങ്കുവഹിക്കാന്‍ കഴിയുന്നത്
ഇടുക്കി: മാതൃകാ ജീവിതങ്ങള്‍ കുറയുന്നത് സമൂഹത്തിന് ദോഷകരമാകുമെന്ന് ഇടുക്കി രൂപതാ മെത്രാന്‍ മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍. ഇടുക്കി രൂപത ക്രിസ്തു ജ്യോതി വിശ്വാസ പരിശീലനത്തിന്റെയും ചെറുപുഷ്പ മിഷന്‍ ലീഗ്, തിരുബാലസഖ്യം സംഘടനകളുടെയും സംയുക്ത വാര്‍ഷികം മുരിക്കാശേരി പാവനാത്മ കോളേജില്‍ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ദൈവവിശ്വാസത്തിന്റെ തലത്തില്‍ നാം ആയിരിക്കുന്ന സാഹചര്യങ്ങളില്‍ നമ്മുടെ ജീവിതം ഒരു സാക്ഷ്യമായി മാറണം. മാനുഷിക മൂല്യങ്ങളുടെ കാര്യത്തിലും പുതുതലമുറയ്ക്കും സമകാലികര്‍ക്കും മാതൃകയാക്കാന്‍ പറ്റിയ ജീവിതങ്ങളായി നമ്മുടെ ജീവിതങ്ങളെ രൂപാന്തരപ്പെടുത്തണം. ക്രൈസ്തവര്‍ എന്ന
കൊച്ചി : ആസന്നമായ തിരഞ്ഞെടുപ്പുകളുടെ പശ്ചാത്തലത്തില്‍ വ്യക്തമായ രാഷ്ട്രീയ സമീപനം കൈക്കൊള്ളാന്‍ ഇടക്കൊച്ചി ആല്‍ഫാ പാസ്റ്ററല്‍ സെന്ററില്‍ നടന്ന കെആര്‍എല്‍സിസി ജനറല്‍ അസംബ്ലി തീരുമാനിച്ചു. പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോര്‍പ്പറേഷന്‍ തലങ്ങളില്‍ പ്രാദേശിക രാഷ്ട്രീയകാര്യസമിതികള്‍ രൂപീകരിച്ച് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കും. ലത്തീന്‍ കത്തോലിക്കര്‍ക്ക് സമുദായ സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കുന്നതിലെ തടസങ്ങള്‍ പരിഹരിക്കണം എന്ന സമുദായം നിരന്തരം ഉന്നയിച്ച ആവശ്യങ്ങള്‍ പരിഹരിക്കാത്തത്തിന്റെ പശ്ചാത്തലത്തില്‍ പ്രത്യക്ഷ സമരപരിപാടികള്‍ ആരംഭിക്കാന്‍ സമ്മേളനം തീരുമാനിച്ചു. ജസ്റ്റിസ് ജെ.ബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് പൊതുജനങ്ങളുടെ അറിവിലേക്കായി പ്രസിദ്ധീകരിക്കാത്തത് ദുരൂഹമാണ്.
കൊച്ചി: കേരളത്തിലെ ലത്തീന്‍ കത്തോലിക്കരുടെ ഉന്നത നയരൂപീകരണ ഏകോപന സമിതിയായ കേരള റീജ്യണ്‍ ലാറ്റിന്‍ കാത്തലിക് കൗണ്‍സിലിന്റെ (കെആര്‍എല്‍സിസി) 45-ാം ജനറല്‍ അസംബ്ലി തുടങ്ങി. 13 ന് സമാപിക്കും. ഇടക്കൊച്ചി ആല്‍ഫാ പാസ്റ്ററല്‍ സെന്ററില്‍ നടക്കുന്ന സമ്മേളനം കേന്ദ്ര മന്ത്രി ജോര്‍ജ് കുര്യന്‍ ഉദ്ഘാടനം ചെയ്തു. കെആര്‍എല്‍സിസി പ്രസിഡന്റ് ആര്‍ച്ചുബിഷപ് ഡോ. വര്‍ഗീസ് ചക്കാലയ്ക്കല്‍ അധ്യക്ഷത വഹിച്ചു. കൊച്ചി രൂപത അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍ ബിഷപ് ഡോ. ജെയിംസ് റാഫേല്‍ ആനാപറമ്പില്‍, ഹൈബി ഈടന്‍ എംപി, കെ.ജെ മാക്‌സ്
പാലാ: ഫാ. ജെയിംസ് കോട്ടായില്‍ എസ്.ജെയുടെ 58-ാം രക്തസാക്ഷിത്വ വാര്‍ഷികം ജൂലൈ 16 ന് ആചരിക്കും. അദ്ദേഹത്തിന്റെ മാതൃഇടവകയായ പാലാ രൂപതയിലെ തുരുത്തി സെന്റ് ജോണ്‍ ദി ബാപ്റ്റിസ്റ്റ് ദൈവാലയത്തില്‍ 16ന് രാവിലെ 6.30ന് വിശുദ്ധ കുര്‍ബാനയും തുടര്‍ന്നും ഒപ്പീസും. ദൈവാലയ വികാരി ഫാ. അഗസ്റ്റിന്‍ പീടികമലയില്‍, ഫാ. റെജി പൈമറ്റം സിഎംഎഫ് എന്നിവര്‍ കാര്‍മികത്വം വഹിക്കും. ഫാ. ജെയിംസ് കോട്ടായില്‍ രക്തസാക്ഷിത്വം വരിച്ച റാഞ്ചി നവാട്ടാട് ഇടവകയില്‍ 16-ന് വിശുദ്ധകുര്‍ബാനക്ക് ഇടവക വികാരി ഫാ. സുനില്‍
മാവേലിക്കര: എംസിവൈഎം മാവേലിക്കര ഭദ്രാസന സമിതിയുടെ നേതൃത്വത്തില്‍ ധന്യന്‍ മാര്‍ ഇവാനിയോസ് മെത്രാപ്പോലീത്തയുടെ കബറിടത്തിലേക്കുള്ള തീര്‍ത്ഥാടന പദയാത്രക്ക് അമ്പലത്തുംകാല സെന്റ് ജോര്‍ജ് മലങ്കര കത്തോലിക്കാ പള്ളിയില്‍ സ്വീകരണം നല്‍കി. പുത്തൂര്‍ സെന്റ് മേരീസ് മലങ്കര കത്തോലിക്ക പള്ളിയില്‍ നിന്നാരംഭിച്ച് അമ്പലത്തുംകാലയില്‍ എത്തിച്ചേര്‍ന്ന തീര്‍ത്ഥാടന പദയാത്രയെ ഇടവക വികാരി ഫാ. മാത്യു കുഴിവിളയും സഹവികാരി ഫാ. ആന്റണി കുറ്റിക്കാട്ടിലും വിവിധ ഭക്ത സംഘടനാ ഭാരവാഹികളും വിശ്വാസികളും ചേര്‍ന്ന് സ്വീകരിച്ചു.
കോട്ടയം: കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ കാന്‍സര്‍ സുരക്ഷാ ബോധവല്ക്കരണ സെമിനാര്‍ നടത്തി. സ്ത്രീകളില്‍ ഏറ്റവും കൂടുതല്‍ കണ്ടുവരുന്ന ഗര്‍ഭാശയ കാന്‍സറിനെതിരെ അവബോധം വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച ബോധവല്ക്കരണ സെമിനാര്‍ ഏറ്റുമാനൂര്‍ മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ ലൗലി ജോര്‍ജ്ജ് ഉദ്ഘാടനം ചെയ്തു. കെഎസ്എസ്എസ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. കെഎസ് എസ്എസ് പിആര്‍ഒ സിജോ തോമസ്, കോ-ഓര്‍ഡിനേറ്റര്‍ മേരി ഫിലിപ്പ് എന്നിവര്‍ പ്രസംഗിച്ചു. ബോധവല്‍ക്കരണ ക്ലാസിന് കെയര്‍
കൊച്ചി: കേരളത്തിലെ എഞ്ചിനീയറിംഗ് പ്രവേശന നടപടികള്‍ ത്വരിതപ്പെടുത്തി വിദ്യാര്‍ത്ഥികളുടെ ഭാവി സുരക്ഷിതമാക്കുവാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ശ്രമിക്കണമെന്ന് കൊച്ചി രാജഗിരി സ്‌കൂള്‍ ഓഫ് എഞ്ചിനീയറിംഗ് ആന്റ് ടെക്നോളജിയില്‍ നടന്ന കേരള കാത്തലിക് എഞ്ചിനീയറിംഗ് കോളജ് മാനേജ്മെന്റ്സ് അസോസിയേഷന്‍ ആവശ്യപ്പെട്ടു. ഇപ്രാവശ്യത്തെ എഞ്ചിനീയറിംഗ് പ്രവേശന നടപടികളുമായി ബന്ധപ്പെട്ടുണ്ടായ സംഭവ വികാസങ്ങള്‍ കുട്ടികള്‍ക്കും മാതാപിതാക്കള്‍ക്കും മാനേജ്മെന്റുകള്‍ക്കും സൃഷ്ടിച്ചിരിക്കുന്ന മാനസിക സമ്മര്‍ദ്ദങ്ങളും ബുദ്ധിമുട്ടുകളും വളരെ വലുതാണ്. പുതുതലമുറ നാടുവിട്ടുപോകുന്ന സാഹചര്യം ഭരണസം വിധാനത്തിലെ ഉത്തരവാദിത്വപ്പെട്ടവര്‍ത്തന്നെ ബോധപൂര്‍വ്വം സൃഷ്ടിക്കുന്നതും ഈ വിഷയത്തെ നിസാരവല്‍ക്കരിച്ച് കാണുന്നതും
Don’t want to skip an update or a post?