കാഞ്ഞിരപ്പള്ളി രൂപതാദിനം
- Featured, Kerala, LATEST NEWS
- May 10, 2025
കൊച്ചി: വഖഫ് ഭേദഗതി നിയമത്തിന്റെ അടിസ്ഥാനത്തില്‍ മുനമ്പം ജനതയ്ക്ക് എത്രയും വേഗം നീതി ലഭ്യമാക്കണമെന്ന് വരാപ്പുഴ ആര്‍ച്ചുബിഷപ് ഡോ. ഡോ. ജോസഫ് കളത്തിപ്പറമ്പില്‍. വക്കഫ് ഭേദഗതി ബില്ലിന് തത്വത്തില്‍ അംഗീകാരമേകിയ ലോക്‌സഭ , രാജ്യസഭകളുടെ നടപടികളെ സ്വാഗതം ചെയ്യുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഇത് യാഥാര്‍ത്ഥ്യമാക്കുവാന്‍ കേരള സര്‍ക്കാരിന്റെ ദ്രുതഗതിയിലുള്ള പ്രവര്‍ത്തനങ്ങള്‍ ഉണ്ടാവണമെന്നും ഡോ. കളത്തിപ്പറമ്പില്‍ പറഞ്ഞു. അതേസമയം ഭേദഗതിയിലെ ചില വകുപ്പുകള്‍ മൂലം ബന്ധപ്പെട്ട ന്യൂനപക്ഷങ്ങള്‍ക്ക് ഉണ്ടാകുന്ന ആശങ്കകള്‍ക്ക് പരിഹാരമുണ്ടാക്കണമെന്ന് ആര്‍ച്ചുബിഷപ് ആവശ്യപ്പെട്ടു. ന്യൂനപക്ഷ അവകാശങ്ങള്‍ ആരും
കാഞ്ഞിരപ്പള്ളി: രൂപതയില്‍ വിശ്വാസജീവിത പരിശീലനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന കാല്‍ലക്ഷത്തോളം വരുന്ന കുട്ടികളും വൈദികരും സമര്‍പ്പിതരും വിശ്വാസ പരിശീലകരും മയക്കുമരുന്ന്, മദ്യം തുടങ്ങിയ സാമൂഹിക വിപത്തുകള്‍ക്കെതിരെ അണിനിരന്നു. കാഞ്ഞിരപ്പള്ളി രൂപതയിലെ ഉത്ഥാനോത്സവത്തിന്റെ സമാപനത്തോടനുബന്ധിച്ച് എല്ലാ ഇടവകകളിലും ഇത്തരം വിപത്തുകള്‍തിരെ ക്രിയാത്മകമായി ഉണര്‍ന്നു പ്രവര്‍ത്തിക്കുന്നതിന് മുന്നോടിയായി കാഞ്ഞിരപ്പള്ളി സെന്റ് ഡോമിനിക്സ് കത്തീഡ്രലില്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍ ലഹരിക്കെതിരെയുള്ള പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ബോധവല്‍ക്കരണം നല്‍കുന്നതിനുപകരിക്കുന്ന ക്ലാസുകളും റാലികളും കത്തീഡ്രലിലും രൂപതയിലെ മറ്റ് ഇടവകകളിലും സംഘടിപ്പിച്ചു. കുടുംബത്തിലും സമൂഹത്തിലും നിഷേധാത്മക
കോഴിക്കോട്: സര്‍ക്കാര്‍ അവഗണനയ്ക്കും നീതി നിഷേധത്തിനുമെതിരെ ഇന്ന് (ഏപ്രില്‍ അഞ്ച്) കോഴിക്കോട് ക്രൈസ്തവ ജനതയുടെ പ്രതിഷേധമിരമ്പും. താമരശേരി രൂപത കത്തോലിക്ക കോണ്‍ഗ്രസിന്റെ നേതൃത്വത്തിലാണ് റാലിയും പൊതുസമ്മേളനവും നടക്കുന്നത്. വൈകുന്നേരം മൂന്നിന് മലബാര്‍ ക്രിസ്ത്യന്‍ കോളജ് ഗ്രൗണ്ടില്‍നിന്ന് റാലി ആരംഭിക്കും. നാലരയ്ക്ക് മുതലക്കുളം മൈതാനിയിലെ മോണ്‍. ആന്റണി കൊഴുവനാല്‍ നഗറില്‍ തലശേരി അതിരൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് പാംപ്ലാനി ഉദ്ഘാടനം ചെയ്യും. താമരശേരി ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ മുഖ്യപ്രഭാഷണം നടത്തും. കത്തോലിക്ക കോണ്‍ഗ്രസ് താമരശേരി രൂപത പ്രസിഡന്റ് ഡോ.
കാഞ്ഞിരപ്പള്ളി: ലഹരിക്കെതിരെ കത്തോലിക്കാ കോണ്‍ഗ്രസ് പൊടിമറ്റം യൂണിറ്റ് ജാഗ്രതാ സമിതി രൂപീകരിച്ചു. രാസലഹരി ഉള്‍പ്പെടെ മദ്യം മയക്കുമരുന്നുകളുടെ ഉപയോഗവും വ്യാപനവും തടയുതിന് സര്‍ക്കാര്‍ സംവിധാനങ്ങള്‍ കാര്യക്ഷമമായ ഇടപെടല്‍ നടത്തണമെന്ന് യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു. ലഹരിവസ്തുക്കളുടെ വ്യാപനം തടയുന്നതിന് നേതൃത്വം നല്‍കേണ്ട സംസ്ഥാന ഭരണനേതൃത്വം തുടരുന്ന ഉത്തരവാദിത്വ രഹിത നിലപാടിനെയും നിസംഗത മനോഭാവത്തെയും സമ്മേളനം അപലപിച്ചു. മദ്യം, മയക്കുമരുന്ന്, രാസലഹരി എന്നിവയുടെ ഉപയോഗം സൃഷ്ടിക്കുന്ന ദൂഷ്യഫലങ്ങളെക്കുറിച്ച് കുട്ടികള്‍, യുവജനങ്ങള്‍, മുതിര്‍ന്നവര്‍ ഉള്‍പ്പെടെ പൊതുസമൂഹത്തെ ബോധവ ല്‍ക്കരിക്കുന്നതിനും ഇവയെ പ്രതിരോധിക്കുന്നതിനുമായി
കൊച്ചി: മധ്യപ്രദേശിലെ ജബല്‍പൂരില്‍ കത്തോലിക്കാ വൈദികരെ വര്‍ഗീയവാദികള്‍ മര്‍ദിച്ച സംഭവത്തില്‍ കേന്ദ്ര ന്യൂനപക്ഷ കമ്മീഷന്‍ സ്വമേധയാ ഇടപെട്ടു നടപടികള്‍ സ്വീകരിക്കണമെന്ന് കത്തോലിക്കാ കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. നോമ്പുകാലത്ത് തീര്‍ത്ഥാടനം നടത്തിയ വിശ്വാസികളെ വഴിയില്‍ തടഞ്ഞത് മതസ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമാണ്. ഇതുമായി ബന്ധപ്പെട്ട് പോലീസ്‌സ്റ്റേഷനില്‍ എത്തിയ രൂപത വികാരി ജനറല്‍ ഉള്‍പ്പെടെയുള്ള രണ്ടു മലയാളി വൈദികരെ പോലീസിനു മുന്നിലിട്ട് മര്‍ദിച്ചത് നിയമവാഴ്ചയോടുള്ള വെല്ലുവിളിയാണ്. നിയമപാലകര്‍ക്ക് മുമ്പില്‍ നില്‍ക്കുമ്പോള്‍പോലും ന്യൂനപക്ഷങ്ങള്‍ ആക്രിക്കപ്പെടുന്ന സാഹചര്യമുണ്ടാകുന്നു. നീതിക്കുവേണ്ടി നിയമനിര്‍വഹണ സംവിധാനങ്ങളെ സമീപിക്കുമ്പോള്‍ വേട്ടക്കാര്‍ക്കൊപ്പംചേര്‍ന്ന് ആക്രമണത്തിന് കൂട്ടുനില്‍ക്കുന്ന
കോഴിക്കോട്: സര്‍ക്കാര്‍ അവഗണനയ്ക്കും നീതി നിഷേധത്തിനുമെതിരെ ഏപ്രില്‍ അഞ്ചിന് കോഴിക്കോട് ക്രൈസ്തവ ജനതയുടെ പ്രതിഷേധമിരമ്പും. താമരശേരി രൂപത കത്തോലിക്ക കോണ്‍ഗ്രസിന്റെ നേതൃത്വത്തിലാണ് റാലിയും പൊതുസമ്മേളനവും നടക്കുന്നത്. വൈകുന്നേരം മൂന്നിന് മലബാര്‍ ക്രിസ്ത്യന്‍ കോളജ് ഗ്രൗണ്ടില്‍നിന്ന് റാലി ആരംഭിക്കും. നാലരയ്ക്ക് മുതലക്കുളം മൈതാനിയിലെ മോണ്‍. ആന്റണി കൊഴുവനാല്‍ നഗറില്‍ തലശേരി അതിരൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് പാംപ്ലാനി ഉദ്ഘാടനം ചെയ്യും. താമരശേരി ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ മുഖ്യപ്രഭാഷണം നടത്തും. കത്തോലിക്ക കോണ്‍ഗ്രസ് താമരശേരി രൂപത പ്രസിഡന്റ് ഡോ. ചാക്കോ
കണ്ണൂര്‍: മാനസാന്തരത്തിന്റെ പാതയിലുടെ സഞ്ചരിച്ച് ദൈവത്തെയും മനുഷ്യരെയും സ്‌നേഹിക്കുന്നവരായി മാറണമെന്ന് കണ്ണൂര്‍ രൂപത ബിഷപ് ഡോ. അലക്‌സ് വടക്കും തല. കണ്ണൂര്‍ രൂപതയിലെ കണ്ണൂര്‍ ഫൊറോന ഇടവകകളുടെ നേതൃത്വത്തില്‍ ബര്‍ണ്ണശേരി ഹോളി ട്രിനിറ്റി കത്തീഡ്രലില്‍ നടന്ന സ്വര്‍ഗീയാഗ്‌നി ബൈബിള്‍ കണ്‍വന്‍ഷന്റെ സമാപനത്തില്‍ ദിവ്യബലി അര്‍പ്പിച്ചു സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. മനുഷ്യന്‍ ദൈവത്തോട് അടുക്കുമ്പോള്‍ സമൂഹത്തില്‍ കൂടുതല്‍ നന്മകള്‍ ഉണ്ടാകുമെന്ന് ബിഷപ് ഡോ. അലക്‌സ് വടക്കുംതല പറഞ്ഞു. കണ്ണൂര്‍ രൂപത വികാരി ജനറല്‍ മോണ്‍. ക്ലാരന്‍സ് പാലിയത്ത്, ഫാ.
തൃശൂര്‍ : ലഹരിക്കെതിരെ സ്‌നേഹ ജ്വാലതീര്‍ത്ത് കത്തോലിക്ക കോണ്‍ഗ്രസ് യൂത്ത് കൗണ്‍സില്‍. വര്‍ധിച്ചു വരുന്ന ലഹരി ഉപയോഗത്തിനെതിരെ ‘മയക്കുമരുന്ന് മരണമാണ് മയക്കം വിട്ടുണരാം നാടിനായി’എന്ന മുദ്രാവാക്യവുമായി കത്തോലിക്ക കോണ്‍ഗ്രസ് തൃശൂര്‍ അതിരൂപത യൂത്ത് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ പാസ്റ്ററില്‍ സെന്ററില്‍ നിന്ന് ആരംഭിച്ച മാര്‍ച്ച് കിഴക്കേകോട്ട ജംക്ഷനില്‍ സമാപിച്ചു. തുടര്‍ന്ന് സ്‌നേഹജ്വാല കത്തിച്ച് ലഹരിക്കെതിരെ പ്രതിജ്ഞ ചൊല്ലി. തൃശൂര്‍ അതിരൂപത കത്തോലിക്ക കോണ്‍ഗ്രസ് പ്രസിഡന്റ് ഡോ. ജോബി തോമസ് കാക്കശേരി അധ്യക്ഷത വഹിച്ചു. ഗ്ലോബല്‍ കത്തോലിക്ക കോണ്‍ഗ്രസ് പ്രസിഡന്റ്
Don’t want to skip an update or a post?