സുവിശേഷത്തിന്റെ സത്തയും സാക്ഷ്യവുമാണ് ലോകം ശ്രദ്ധിക്കുന്നത്: കര്ദിനാള് ക്ലീമിസ് ബാവ സന്തോഷ് കരുമത്രക്ക് ശാലോം മീഡിയ അവാര്ഡ് നല്കി
- Featured, Kerala, LATEST NEWS
- December 21, 2024
ആലക്കോട്: കേരളത്തിലെ റബര് കര്ഷകര് ഉള്പ്പെടെ കര്ഷകരെ ദേശീയ തൊഴിലുറപ്പ് പദ്ധതിയില് ഉള്പ്പെടുത്തണമെന്ന് ആര്ച്ചുബിഷപ് മാര് ജോസഫ് പാംപ്ലാനി. കേന്ദ്ര-സംസ്ഥാന സര്ക്കാറുകളുടെ കര്ഷക ദ്രോഹ സമീ പനത്തില് പ്രതിഷേധിച്ച് കത്തോലിക്ക കോണ്ഗ്രസ് ആലക്കോട്ട് നടത്തിയ കര്ഷക റാലിയും സമ്മേളനവും ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്ര-സംസ്ഥാന സര്ക്കാറുകളുടെ മലയോര കര്ഷക ജനതയോടുള്ള അവഗണന അവസാനിപ്പിക്കണമെന്ന് ആര്ച്ചുബിഷപ് ആവശ്യപ്പെട്ടു. ഇഎസ്എയില്നിന്ന് ജന വാസമേഖലകളെയും കൃഷിഭൂമികളെയും ഒഴിവാക്കുക, കാര്ഷിക മേഖലയിലെ പ്രതിസന്ധികള്ക്ക് പരിഹാരം കാണുക, വന്യജീവി ശല്യത്തിന് ശാശ്വത പരിഹാരം
തലശേരി: തലശേരി രൂപതയുടെ പ്രഥമ ബിഷപ് മാര് സെബാസ്റ്റ്യന് വള്ളോപ്പിള്ളിയുടെ പേരിലുള്ള ഫൗണ്ടേഷന് ഏര്പ്പെടുത്തിയിരിക്കുന്ന ഗുരുശ്രേഷ്ഠ അവാര്ഡ് ഉത്തര്പ്രദേശിലെ ഗോരക്പൂര് പ്രഥമ മെത്രാന് മാര് ഡൊമിനിക് കോക്കാട്ടിന്. ഗോരക്പൂര് ഫാത്തിമാ മാതാ ഓഡിറ്റോറിയത്തില് നടന്ന ചടങ്ങില് ബിഷപ് മാര് മാത്യു നെല്ലിക്കുന്നത്ത് അവാര്ഡ് സമ്മാനിച്ചു. ഫൗണ്ടേഷന് ചെയര്മാന് മാത്യു എം. കണ്ടത്തില്, വൈസ് ചെയര്മാന് ഡോ. സെബാസ്റ്റ്യന് ഐക്കര, സെക്രട്ടറി സണ്ണി ആശാരിപറമ്പില് എന്നിവര് മാര് കോക്കാട്ടിനെ പൊന്നാടയ ണിയിച്ച് ആദരിച്ചു. ഡോ. സെബാസ്റ്റ്യന് ഐക്കര മംഗള
കൊച്ചി: മുനമ്പത്തെ പ്രശ്നത്തില് നീതി നിഷേധിക്കുവാന് മുടന്തന് ന്യായങ്ങള് അവതരിപ്പിക്കരുതെന്ന് പ്രൊ-ലൈഫ് അപ്പോസ്തലേറ്റ്. മുനമ്പത്ത് വിലകൊടുത്തു വാങ്ങിയ സ്ഥലത്തിന്റെ മേല് വഖഫ് ബോര്ഡിന്റെ അടിസ്ഥാനരഹിത വാദം ഉപേക്ഷിക്കാന് ശ്രമിക്കാതെയും അതിനുവേണ്ടി അടിയന്തര നിയമ നടപടികള് സ്വീകരിക്കാതെ വീണ്ടും അന്വേഷണ പ്രഹസനം നടത്തുന്നതില് ന്യായീകരണം ഇല്ലെന്ന് പ്രൊ-ലൈഫ് അപ്പോസ്തലേറ്റ് വ്യക്തമാക്കി. സര്ക്കാര് നിയന്ത്രണത്തിലുള്ള വഖഫ് ബോര്ഡ് അവകാശവാദം ഉപേക്ഷിക്കുവാനുള്ള നടപടികള് സ്വീകരിക്കാതെ മറ്റൊരു കമ്മീഷനെ നിയമിച്ചത് നിയമബോധമുള്ളവരില് ആശങ്ക ഉണ്ടാക്കുന്നുവെന്ന് പ്രൊ-ലൈഫ് അപ്പോസ്തലേറ്റ് ചൂണ്ടിക്കാട്ടി. സമരപന്തലില്വന്ന് ഐകദാര്ഢ്യം പ്രഖ്യാപിക്കുന്ന
മുനമ്പം: റവന്യൂ അവകാശങ്ങള് പുനഃസ്ഥാപിച്ചു കിട്ടുന്നതിനായി മുനമ്പം ജനത നടത്തുന്ന റിലേ നിരാഹര സമരം 46-ാം ദിനത്തിലേക്ക് കടന്നു. 45-ാം ദിനത്തിലെ നിരാഹാര സമരം ബസേലിയോസ് മാര്ത്തോമ യാക്കോബ് പ്രഥമന് കത്തോലിക്ക ബാവ ഉദ്ഘാടനം ചെയ്തു. മുനമ്പം ജനതയ്ക്കുവേണ്ടി നിരാഹാരം ഇരിക്കുക എന്നത് ഇന്ത്യന് പൗരന് എന്ന നിലയില് തന്റെ കടമ ആണെന്നും, ഇനിയും ഒരിക്കല്ക്കൂടി സമര മുഖത്തേക്ക് വരേണ്ടി വന്നാല് തന്റെ മരണം വരെ മുനമ്പം ജനതയോടൊപ്പം താന് ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. പ്രദേശവാസികളായ 12
കോട്ടയം: വയനാട്ടിലും കോഴിക്കോട് ജില്ലയിലെ വിലങ്ങാടും ഉണ്ടായ ഉരുള്പൊട്ടലില് ഉള്പ്പെട്ടവര്ക്ക് തൊഴില്സംരംഭങ്ങള് ഉറപ്പാക്കി കത്തോലിക്കാ സഭ. മേപ്പാടി പഞ്ചായത്തിന് പുറമേ പ്രളയബാധിതമായ വൈത്തിരി, സുല്ത്താന് ബത്തേരി, മാനന്തവാടി താലൂക്കുകളിലും ഉള്പ്പെട്ട 503 കുടുംബങ്ങള്ക്കാണ് ആദ്യഘട്ടത്തില് തുക കൈമാറിയത്. രണ്ടാംഘട്ടം ഉടന് ആരംഭിക്കും. കേരള സോഷ്യല് സര്വീസ് ഫോറം നേതൃത്വം നല്കുന്ന സഭാതല പുനരധിവാസ പ്രവര്ത്തനങ്ങളുടെ ഭാഗമായി കാത്തലിക് റിലീഫ് സര്വീസില്നിന്ന് 77 ലക്ഷം രൂപ പശുവളര്ത്തല്, ആടുവളര്ത്തല്, തയ്യല്, ഡിടിപി, വര്ക്ക്ഷോപ്പ്, ചായക്കട, പെട്ടിക്കട, കാറ്ററിംഗ്, നഴ്സറി
കൊച്ചി: 24-ാമത് അഖിലേന്ത്യ ലോഗോസ് ക്വിസ് ഗ്രാന്ഡ് ഫിനാലെയില് കോതമംഗലം രൂപതയില്നിന്നുള്ള ജിസ്മോന് സണ്ണി ലോഗോസ് പ്രതിഭയായി. ലോകത്തിലെ ഏറ്റവും വലിയ ക്വിസ് പ്രോഗ്രാമെന്നറിയപ്പെടുന്ന കെസിബിസി ബൈബിള് സൊസൈറ്റി നടത്തുന്ന ലോഗോസില് നാലര ലക്ഷത്തോളം പേരാണ് ഈ വര്ഷം പങ്കെടുത്തത്. പതിനൊന്നുകാരനായ ജിസ്മോന്, കല്ലൂര്ക്കാട് സെന്റ് അഗസ്റ്റിന്സ് ഹയര് സെക്കന്ററി സ്കൂളിലെ ആറാംക്ലാസ് വിദ്യാര്ത്ഥിയാണ്. അതിരൂപതാതല മത്സരങ്ങള്ക്കുശേഷം 600 പേരെയാണ് രണ്ടാം റൗണ്ടിലേക്ക് തിരഞ്ഞെടുത്തത്. ഇതില്നിന്ന് ആറു പ്രായവിഭാഗങ്ങളിലെ ജേതാക്കള് മാറ്റുരച്ച ഗ്രാന്ഡ് ഫിനാലെ റൗണ്ടില് ഒന്നാം
കോട്ടയം: മധ്യകേരളത്തിന്റെ ഉത്സവമായി കോട്ടയം സോഷ്യല് സര്വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില് സംഘടിപ്പിക്കുന്ന 25-ാമത് ചൈതന്യ കാര്ഷിക മേളയും സ്വാശ്രയസംഘ മഹോത്സവവും 2025 ഫെബ്രുവരി 2 മുതല് 9 വരെ തീയതികളില് നടക്കും. കോട്ടയം തെള്ളകം ചൈതന്യ പാസ്റ്ററല് സെന്ററിലാണ് കാര്ഷിക മഹോത്സവം നടത്തുന്നത്. കാര്ഷിക മഹോത്സവത്തിന്റെ സില്വര് ജൂബിലിയോടനുബന്ധിച്ച് കാര്ഷിക വിളപ്രദര്ശനം, വ്യത്യസ്തവും പുതുമ നിറഞ്ഞതുമായ കാര്ഷിക കലാ മത്സരങ്ങള്, വിജ്ഞാനദായക സെമിനാറുകള്, പ്രശ്നോത്തരികള്, നാടക രാവുകള്, കലാസന്ധ്യകള്, സ്വാശ്രയസംഘ കലാവിരുന്നുകള്, സംസ്ഥാന തല കര്ഷക കുടുംബ
പുല്പ്പള്ളി: ആധുനിക സമൂഹത്തില് അമ്മമാരുടെ ഉത്തരവാദിത്വം കൂടുകയാണെന്ന് മാനന്തവാടി രൂപതയുടെ സഹായം മെത്രാന് അലക്സ് താരമംഗലം. ‘എന്നമ്മ സൂപ്പറാണ്’ എന്നു പേരിട്ട മാതൃവേദി മുള്ളന്കൊല്ലി മേഖല വാര്ഷികം ശിശുമല ഉണ്ണീശോ പള്ളിയില് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മാതൃവേദി മേഖലാ പ്രസിഡന്റ് സില്വി ഏഴുമായില് അധ്യക്ഷത വഹിച്ചു. മേഖലാ ഡയറക്ടര് ഫാ. ബിജു മാവറ, മുള്ളന്കൊല്ലി ഫൊറോന വികാരി ഫാ. ജസ്റ്റിന് മൂന്നനാല്, രൂപതാ അനിമേറ്റര് സിസ്റ്റര് ഷോളി എസ്കെഡി, മേഖലാ അനിമേറ്റര് സിസ്റ്റര് ജെയിന് എസ്എബിഎസ് എന്നിവര്
Don’t want to skip an update or a post?