കുടിയേറ്റ ജനതയുടെ വിശ്വാസത്തിന്റെ ഉജ്ജ്വല സാക്ഷ്യമായി മരിയന് തീര്ത്ഥാടനം
- ASIA, Featured, Kerala, LATEST NEWS
- September 8, 2025
കൊച്ചി: ഛത്തീസ്ഗഡില് മലയാളികളായ രണ്ട് സന്യാസിനിമാരെ വ്യാജ ആരോപണങ്ങള് ഉന്നയിച്ച് അറസ്റ്റ് ചെയ്ത സംഭവത്തില് കെസിബിസി ജാഗ്രതാ കമ്മീഷന് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. രാജ്യത്തെ മതസ്വാതന്ത്ര്യം അപകടത്തിലാണ് കമ്മീഷന് ചൂണ്ടിക്കാട്ടി. മതപരിവര്ത്തനം, മനുഷ്യക്കടത്ത് തുടങ്ങിയ വ്യാജ ആരോപണങ്ങള് ഉന്നയിച്ച് ബജ്റംഗ്ദള് പ്രവര്ത്തകര് നല്കിയ പരാതിയുടെ അടിസ്ഥാനത്തില് ദുര്ഗ് പോലീസ് ജൂലൈ 25, 2025-ന് സിസ്റ്റര് വന്ദന ഫ്രാന്സിസിനെയും സിസ്റ്റര് പ്രീതി മേരിയെയും അറസ്റ്റ് ചെയ്യുകയായിരുന്നു. ഈ നടപടി വേദനാജനകവും അപലപനീയവുമാണെന്ന് ജാഗ്രതാ കമ്മീഷന് പ്രസ്താവനയില് വ്യക്തമാക്കി.
കാക്കനാട്: ഛത്തീസ്ഗഡില് മലയാളി കന്യസ്ത്രീകള്ക്കുനേരെ നടന്നതു നിയമവാഴ്ച്ചയോടുള്ള വെല്ലുവിളിയാണെന്ന് സീറോമലബാര് സഭ. മതപരിവര്ത്തനവും മനുഷ്യക്കടത്തും ആരോപിച്ചു കന്യസ്ത്രീകള്ക്കെതിരെ നടന്ന അതിക്രമം അപലപനീയമാണെന്ന് സീറോമലബാര് സഭാ വക്താവ് ഫാ. ടോം ഓലിക്കരോട്ട് പ്രസ്താവനയില് വ്യക്തമാക്കി. ആഗ്രയിലെ ഫാത്തിമ ആശുപത്രിയിലേക്ക് ജോലിക്കായി, പ്രായപൂര്ത്തിയായ യുവതികളെ കൂട്ടികൊണ്ടു പോകുന്നതി നുവേണ്ടി ഛത്തീസ്ഗഡിലെ ദുര്്ഗ് സ്റ്റേഷനില് എത്തിയ പ്പോളാണ് ഒരുസംഘമാളുകള് ഇവരെ തടഞ്ഞുവയ്ക്കുകയും പോലീസില് അറിയിക്കുകയും ചെയ്തത്. ആവശ്യമായ എല്ലാ രേഖകളോടും കൂടിയാണ് ഗ്രീന് ഗാര്ഡന്സ് സന്യാസ സമൂഹത്തിലെ സിസ്റ്റര് വന്ദനയും സിസ്റ്റര്
കാക്കനാട്: കുടുംബങ്ങള് ദൈവവിളിയുടെ വിളനിലമാണെന്ന് മേജര് ആര്ച്ചുബിഷപ് മാര് റാഫേല് തട്ടില്. സീറോമലബാര് സഭയുടെ ആസ്ഥാനകാര്യാലയമായ മൗണ്ട് സെന്റ് തോമസില് നടത്തിയ വൊക്കേഷന് പ്രമോട്ടേഴ്സ് വാര്ഷിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കുടുംബങ്ങളുടെ കൂട്ടായ്മയും കുടുംബ പ്രാര്ത്ഥനയും ആണ് ദൈവവിളിയുടെ അടിസ്ഥാനം. ഭവനങ്ങളിലേക്ക് വൈദികരും സമര്പ്പിതരും ഇറങ്ങിച്ചെല്ലുമ്പോഴാണ് വൈദിക-സമര്പ്പിത വിളികള് ലഭ്യമാകുന്നതെന്നും മാര് തട്ടില് ഓര്മ്മപ്പെടുത്തി. വൊക്കേഷന് കമ്മീഷന് ചെയര്മാന് മാര് ജോസഫ് അരുമച്ചാടത്ത് അധ്യക്ഷത വഹിച്ചു. കൂരിയാ ബിഷപ് മാര് സെബാസ്റ്റ്യന് വാണിയപുരയ്ക്കല് അനുഗ്രഹപ്രഭാഷണം നടത്തി.
തൃശൂര്: കേന്ദ്രസര്ക്കാറിന്റെ കീഴില് പ്രവര്ത്തിക്കുന്ന ദേശീയ ശാസ്ത്ര-സാങ്കേതിക ഗവേഷണ സ്ഥാപനമായ നാഷണല് ഇന്സ്റ്റിറ്റ്യൂട്ട് ഫോര് ഇന്റര്ഡിസിപ്ലിനറി സയന്സ് ആന്ഡ് ടെക്നോളജിയും അമല മെഡിക്കല് കോളേജുമായി അക്കാദമിക മേഖലയിലും ഗവേഷണ രംഗത്തും സഹകരിച്ചു പ്രവര്ത്തിക്കാന് ധാരണയായി. സിഎസ്ഐആര് നിസ്റ്റ് ഡയറക്റ്റര് ഡോ. സി അനന്തരാ മകൃഷ്ണന് അമല മെഡിക്കല് കോളേജ്ജ് അസോസിയേറ്റ് ഡയറക്ടര് ഫാ. ആന്റണി മണ്ണുമ്മലിനു ധാരണപ്പത്രം കൈമാറി. സ്റ്റുഡന്റ് ഫാക്കല്റ്റി എക്സ്ചേഞ്ച്, സംയോജിത ഗവേഷണ പദ്ധതികള്, മെന്റര്ഷിപ്, ക്ലിനിക്കല് റിസേര്ച്ച് തുടങ്ങിയ മേഖലകളില് കൈകോര്ത്തുപ്രവര്ത്തിക്കാന് ഈ
കോട്ടയം: കോട്ടയം സോഷ്യല് സര്വ്വീസ് സൊസൈറ്റി അസീം പ്രേംജി ഫൗണ്ടേഷന്റെ സഹകരണത്തോടെ നടപ്പിലാക്കി വരുന്ന അന്ധബധിര പുനരധിവാസ പദ്ധതിയുടെ ഭാഗമായി പേരന്റ്സ് നെറ്റുവര്ക്ക് മീറ്റിംഗ് നടത്തി. തെള്ളകം ചൈത ന്യയില് സംഘടിപ്പിച്ച മീറ്റിംഗിന്റെ ഉദ്ഘാടനം ഏറ്റുമാനൂര് മുനിസിപ്പല് ചെയര്പേഴ്സണ് ലൗലി ജോര്ജ്ജ് നിര്വ്വഹിച്ചു. അതിരമ്പുഴ ഗ്രാമപഞ്ചായത്ത് മെമ്പര് ആലീസ് ജോസഫ് ചടങ്ങില് അധ്യക്ഷത വഹിച്ചു. കെഎസ്എസ്എസ് എക്സിക്യൂട്ടീവ് ഡയറക്ടര് ഫാ. സുനില് പെരുമാനൂര്, ഏറ്റുമാനൂര് ബ്ലോക്ക് പഞ്ചായത്ത് മെമ്പര് ജെയിംസ് കുര്യന്, കെഎസ്എസ്എസ് പ്രോഗ്രാം ഓഫീസര് ഷൈല
തിരുവനന്തുപുരം: മിശിഹാനുകരണ സന്യാസിനീ സമൂഹത്തിന്റെ (ബഥനി) ശതാബ്ദിയാഘോഷങ്ങളുടെ സമാപനം ഓഗസ്റ്റ് രണ്ടിന് തിരുവനന്തപുരത്ത് നടക്കും. രാവിലെ എട്ടിന് പട്ടം സെന്റ് മേരീസ് കത്തീഡ്രലില് സീറോമലങ്കര കത്തോലിക്ക സഭ മേജര് ആര്ച്ചുബിഷപ് കര്ദിനാള് ബസേലിയോസ് മാര് ക്ലീമിസ് കാതോലിക്ക ബാവയുടെ മുഖ്യകാര്മികത്വത്തില് സമൂഹബലി. തുടര്ന്ന് 10.30 ന് നടക്കുന്ന പൊതുസമ്മേളനം കര്ദിനാള് ബസേലിയോസ് മാര് ക്ലീമിസ് കാതോലിക്ക ബാവ ഉദ്ഘാടനം ചെയ്യും. ബഥനി സന്യാസിനീ സമൂഹം സുപ്പീരിയര് ജനറല് മദര് ഡോ. ആര്ദ്ര എസ്ഐസി അധ്യക്ഷത വഹിക്കും. തിരുവനന്തപുരം
കൊച്ചി: സംസ്ഥാനം ലഹരിമരുന്നിന്റെ ഹബ്ബായി മാറിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്. കെസിബിസി മദ്യവിരുദ്ധ സമിതിയുടെ സംസ്ഥാന വര്ഷിക സമ്മേളനത്തിന്റെ ഭാഗമായി പാലാരിവട്ടം പിഒസിയില് നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആവശ്യപ്പെടുന്നവര്ക്ക് പത്ത് മിനിട്ടിനുള്ളില് നാട്ടിലെവി ടെയും മാരക ലഹരി ലഭിക്കുന്ന സ്ഥിതിവി ശേഷത്തിലെത്തിയിരിക്കുന്നു നമ്മുടെ നാട്. ശക്തിയേറിയ മാരക ബോംബാണ് ലഹരി. സുരക്ഷിത താവളമായ കുടുംബത്തെ പോലും തകര്ക്കുന്ന ‘ബങ്കര്ബസ്റ്റര്’ ബോംബാണ് ലഹരി. മക്കള് മാതാപിതാക്കളെപോലും കൊലചെയ്യുന്ന സ്ഥിതിവരെയെത്തിയിരിക്കുന്നു; പ്രതിപക്ഷ നേതാവ് പറഞ്ഞു. ബിഷപ്
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട രൂപതാംഗമായ ഫാ. ഇഗ്ന്യേഷ്യസ് ചുങ്കത്ത് (89) നിര്യാതനായി. ജൂലൈ 24 വ്യാഴാഴ്ച്ച രാത്രി ചാലക്കുടി സെന്റ് ജെയിംസ് ആശുപത്രിയില് വച്ചായിരുന്നു അന്ത്യം. 1964 മാര്ച്ച് 11ന് മാര് ജോര്ജ് ആലപ്പാട്ടില്നിന്നും പൗരോഹിത്യം സ്വീകരിച്ച അദ്ദേഹം പുതുക്കാട് ഫൊറോന, കുറ്റിക്കാട് ഫൊറോന എന്നിവിടങ്ങളില് അസ്തേന്തിയായും പൂമല, പൊങ്ങണംകാട് , കുണ്ടുകാട്, വിജയപുരം (ചേറൂര്), കുഴിക്കാട്ടുശേരി, പോട്ട, മൂന്നുമുറി, മേലഡൂര്, ചേലൂര്, പടിയൂര്, അമ്പഴക്കാട് ഫൊറോന, പഴൂക്കര, കുറ്റിക്കാട് ഫൊറോന, പുത്തന്ചിറ ഫൊറോന, കല്പ്പറമ്പ് ഫൊറോന, ആനന്ദപുരം,
Don’t want to skip an update or a post?