Follow Us On

23

January

2025

Thursday

  • റീസര്‍വേയുടെ മറവില്‍ കൃഷിഭൂമികള്‍ ബഫര്‍സോണാക്കാനുള്ള ഗൂഢശ്രമങ്ങള്‍ നടക്കുന്നു: മാര്‍ പാംപ്ലാനി

    റീസര്‍വേയുടെ മറവില്‍ കൃഷിഭൂമികള്‍ ബഫര്‍സോണാക്കാനുള്ള ഗൂഢശ്രമങ്ങള്‍ നടക്കുന്നു: മാര്‍ പാംപ്ലാനി0

    തലശേരി: കര്‍ഷകരുടെ കൃഷിഭൂമികള്‍ ബഫര്‍സോണില്‍ ഉള്‍പ്പെടുത്തില്ലെന്ന സര്‍ക്കാരിന്റെ ഉറപ്പ് കാറ്റില്‍പറത്തി റീസര്‍വേയില്‍ കര്‍ഷകദ്രോഹപരമായ സമീപനമാണ് റവന്യൂ, വനം ഉദ്യോഗസ്ഥര്‍ സ്വീകരിക്കുന്നതെന്ന് തലശേരി ആര്‍ച്ചുബിഷപ് മാര്‍ ജോസഫ് പാംപ്ലാനി. കൃഷിയിടങ്ങളില്‍ ബഫര്‍ സോണില്‍പെടുത്താനും ജനങ്ങള്‍ പുഴയില്‍ ഇറങ്ങുന്നത് തടയാനുമുള്ള ഉദ്യോഗസ്ഥരുടെ ഗൂഢലക്ഷ്യം കര്‍ഷകദ്രോഹമാണ്. കേളകം പഞ്ചായത്തിലെ ചെട്ടിയാംപറമ്പ് പ്രദേശത്ത് ആറളം വന്യജീവി സങ്കേതത്തോട് ചേര്‍ന്നുകിടക്കുന്ന പട്ടയഭൂമികളില്‍ റീസര്‍വേ നടക്കുകയാണ്. നിലവില്‍ പുഴ അതിര്‍ത്തിയായുള്ള പട്ടയഭൂമിയിലെ കൃഷിഭൂമി ഉള്‍പ്പെടുന്ന ഭാഗം ഇപ്പോള്‍ ബഫര്‍സോണില്‍ ഉള്‍പ്പെടുത്തി റവന്യൂ ഭൂമിയായി വരത്തക്കരീതിയിലാണ് റീസര്‍വേ

  • മുനമ്പം റിലേ നിരാഹാരം 60 ദിനം കടന്നു

    മുനമ്പം റിലേ നിരാഹാരം 60 ദിനം കടന്നു0

    മുനമ്പം: റവന്യൂ അവകാശങ്ങള്‍ പുനഃസ്ഥാപിച്ചെടുക്കാന്‍ മുനമ്പം ജനത നടത്തുന്ന റിലേ നിരാഹാര സമരം 60 ദിനം കടന്നു.  60-ാം ദിനം ഫാ. അജേഷ് സി.പി ഉദ്ഘാടനം ചെയ്തു. ജനങ്ങളെ സംരക്ഷിക്കുന്ന നിയമങ്ങള്‍ക്കാണ് രാജ്യം മുന്‍കൈ എടുക്കേണ്ടതെന്ന് സമര പന്തലിലെത്തിയ മധ്യ കേരള മഹാ ഇടവക ബിഷപ് എമരിറ്റസ് ഡോ. തോമസ് സാമുവല്‍ പറഞ്ഞു. പത്തനംതിട്ട ക്രിസ്ത്യന്‍ മൂവ്‌മെന്റ് ഓഫ് ഇന്ത്യ പ്രസിഡന്റ് അലക്‌സ് മാമന്‍, കമ്മറ്റി അംഗങ്ങളായ ജേക്കബ് തോമസ്, ഡോ. സന്തോഷ് മണിയങ്ങാട്ട്, മേല്‍കോം ഓസ്റ്റിന്‍

  • ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്ക് അഞ്ച് ലക്ഷം രൂപയുടെ വിദേശ പഠന സ്‌കോളര്‍ഷിപ്പ്

    ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്ക് അഞ്ച് ലക്ഷം രൂപയുടെ വിദേശ പഠന സ്‌കോളര്‍ഷിപ്പ്0

    ഡോ. ഡെയ്‌സന്‍ പാണേങ്ങാടന്‍ തൃശൂര്‍: ലോക റാങ്കിംഗില്‍ ഉള്‍പ്പെടുന്ന വിദേശ നാടുകളിലെ യൂണിവേഴ്‌സിറ്റികളില്‍ ബിരുദം,ബിരുദാനന്തര ബിരുദം, ഗവേഷണ ബിരുദം എന്നീ പ്രോഗ്രാമുകള്‍ക്ക് 2024-25 അധ്യയന വര്‍ഷത്തില്‍ പ്രവേശനം ലഭിച്ച ന്യൂനപക്ഷ മതവിഭാഗങ്ങളിലെ  വിദ്യാര്‍ത്ഥികള്‍ക്ക്, സംസ്ഥാന ന്യൂനപക്ഷക്ഷേമവകുപ്പ് നല്‍കുന്ന വിദേശപഠന സ്‌കോളര്‍ഷിപ്പിന് ഇപ്പോള്‍ അപേക്ഷിക്കാം. തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് കോഴ്‌സ് കാലയ ളവില്‍ അഞ്ചുലക്ഷം രൂപവരെ സ്‌കോളര്‍ഷിപ്പിന് അര്‍ഹതയുണ്ട്. വിദേശ നാടുകളിലെ പഠനത്തിനായി, രാജ്യത്തെ ദേശസാല്‍കൃത/ ഷെഡ്യൂള്‍ഡ് ബാങ്കുകളില്‍ നിന്നോ, കേരള സ്റ്റേറ്റ് ഡെവലപ്പ്‌മെന്റ് ഫിനാന്‍സ് കോര്‍പ്പറേഷനില്‍ നിന്നോ വിദ്യാഭ്യാസ

  • വൈദ്യുതി നിരക്ക് വര്‍ധനവ് പിന്‍വലിക്കണം

    വൈദ്യുതി നിരക്ക് വര്‍ധനവ് പിന്‍വലിക്കണം0

    തൃശൂര്‍: ജനജീവിതം ദുരിത പൂര്‍ണ്ണമാക്കുന്ന അന്യായമായ വൈദ്യുതി നിരക്ക് വര്‍ധനവ് പിന്‍വലിക്കണമെന്ന് തൃശൂര്‍ അതിരൂപത കത്തോലിക്ക കോണ്‍ഗ്രസ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. വൈദ്യുതി ലഭ്യതയുടെ ലാഭകരമായ കരാറുകള്‍ നിലനര്‍ത്താന്‍ കഴിയാത്ത കെഎസ്ഇബിയുടെ പിടിപ്പുകേടാണ് ഇപ്പോള്‍ സംജാതമായത്. ഇതുമൂലം സാധാരണ ജനങ്ങള്‍, വ്യാപര വ്യവസായ- സ്ഥാപനങ്ങള്‍ എന്നിവയുടെ മുമ്പോട്ടുപോക്ക് ദുരിത പൂര്‍ണ്ണമായി മാറുമെന്ന് യോഗം വിലയിരുത്തി. ഇപ്പോള്‍ 16 പൈസയും മൂന്ന് മാസം കഴിഞ്ഞാല്‍12 പൈസയുടെയും വര്‍ധന ഒന്നിച്ചാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ കഴിയാതെ ജനം വലയുമ്പോള്‍ ഈ

  • സര്‍ക്കാര്‍ ഉത്തരവ് പിന്‍വലിക്കണം: മലങ്കര കാത്തലിക് വിദ്യാഭ്യാസ കമ്മീഷന്‍

    സര്‍ക്കാര്‍ ഉത്തരവ് പിന്‍വലിക്കണം: മലങ്കര കാത്തലിക് വിദ്യാഭ്യാസ കമ്മീഷന്‍0

    തിരുവനന്തപുരം: ഭിന്നശേഷി നിയമത്തിന്റെ മറവില്‍ കേരളത്തിലെ എയ്ഡഡ് സ്‌കൂളുകളിലെ നിയമന നിരോധനവും നിയമന അംഗീകാരം വൈകിക്കലും പതിനാറായിരത്തില്‍പരം വരുന്ന അധ്യാപകരുടെയും അവരുടെ കുടുംബങ്ങളെയും ഗുരുതരമായി ബാധിക്കുന്നതിനാല്‍ ഇതു സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് ഉടന്‍ പിന്‍വലിക്കണമെന്ന് മലങ്കര കത്തോലിക്കാ സഭയുടെ വിദ്യാഭ്യാസ കമ്മീഷന്റെ വാര്‍ഷിക സമ്മേളനം ആവശ്യപ്പെട്ടു. ഭിന്നശേഷിക്കാരായ ഉദ്യോഗാര്‍ത്ഥികളെ ആവശ്യത്തിന് ലഭ്യമല്ലാത്ത സാഹചര്യത്തില്‍ അവര്‍ക്കുള്ള സീറ്റുകള്‍ ഒഴിച്ചിട്ടിട്ട് ബാക്കി സീറ്റുകളില്‍ നിയമനം നടത്താമെന്ന് മാനേജ്‌മെന്റുകള്‍ രേഖാമൂലം ഉറപ്പു നല്‍കിയിട്ടും ഇപ്പോള്‍ നിയമിക്കുന്നവരെ താല്‍ക്കാലികാടിസ്ഥാനത്തില്‍ മാത്രം അംഗീകാരം നല്‍കി

  • മുനമ്പം ജനതയുടെ റവന്യൂ അവകാശങ്ങള്‍ പുനഃസ്ഥാപിക്കണം: ഇടുക്കി രൂപത

    മുനമ്പം ജനതയുടെ റവന്യൂ അവകാശങ്ങള്‍ പുനഃസ്ഥാപിക്കണം: ഇടുക്കി രൂപത0

    ഇടുക്കി: മുനമ്പം ജനതയുടെ റവന്യൂ അവകാശങ്ങള്‍ പുനഃസ്ഥാപിക്കണമെന്ന് ഇടുക്കി രൂപത ആവശ്യപ്പെട്ടു. വാഴത്തോപ്പ് സെന്റ് ജോര്‍ജ്  കത്തീഡ്രല്‍ പാരിഷ് ഹാളില്‍ ചേര്‍ന്ന ഏഴാമത് രൂപതാ  പാസ്റ്ററല്‍ കൗണ്‍സിലിന്റെ പ്രഥമ യോഗത്തില്‍  എകെസിസി ഗ്ലോബല്‍ യൂത്ത് കൗണ്‍സില്‍ സെക്രട്ടറി സിജോ ഇലന്തൂര്‍ അവതരിപ്പിച്ച പ്രമേയം യോഗം ഐക്യകണ്‌ഠേന പാസാക്കി. എറണാകുളം ജില്ലയിലെ മുനമ്പം പ്രദേശത്ത് മത്സ്യത്തൊഴിലാളികള്‍ അടക്കമുള്ള 600ലധികം കുടുംബങ്ങളെ ഭരണഘടന ഉറപ്പു നല്‍കുന്ന മൗലിക അവകാശങ്ങള്‍പോലും ഹനിച്ചുകൊണ്ട് ആശങ്കയുടെയും നിസഹായതയുടെയും മുള്‍മുനയില്‍ നിര്‍ത്തി അവരുടെ എല്ലാവിധ റവന്യൂ

  • കത്തോലിക്ക-മാര്‍ത്തോമ്മ സഭ ഇന്റര്‍ ചര്‍ച്ച് ഡയലോഗ് നടത്തി

    കത്തോലിക്ക-മാര്‍ത്തോമ്മ സഭ ഇന്റര്‍ ചര്‍ച്ച് ഡയലോഗ് നടത്തി0

    കോട്ടയം: കത്തോലിക്ക സഭയും മലങ്കര മാര്‍ത്തോമ്മ സുറിയാനി സഭയും തമ്മിലുള്ള എക്യുമെനിക്കല്‍ ഡയലോഗിന്റെ രണ്ടാമത് യോഗം മാങ്ങാനം സ്പിരിച്ച്വാലിറ്റി സെന്ററില്‍ നടന്നു. വത്തിക്കാനിലെ എക്യുമെനിക്കല്‍ ഡിക്കാസ്റ്ററി സെക്രട്ടറി ആര്‍ച്ചുബിഷപ് ഫ്‌ളവിയ പാച്ചേ, മലങ്കര മാര്‍ത്തോമ്മ സഭ സഫ്രഗന്‍ മെത്രാപ്പോലീത്ത ഡോ. ജോസഫ് മാര്‍ ബര്‍ണബാസ് എന്നിവര്‍ പങ്കെടുത്തു. ആര്‍ച്ചുബിഷപ് ഫ്‌ളവിയ പാച്ചേ, ഡോ. ജോസഫ് മാര്‍ ഇവാനിയോസ്, റവ. ഷിബി വര്‍ഗീസ്, റവ. ഡോ. ഹിയാസിന്റ് ഡെസ്റ്റിവല്ലെ എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. സഭയുടെ സിനഡാലിറ്റി ദര്‍ശനങ്ങള്‍, ദൗത്യം,

  • ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്ക് പ്രഫ. ജോസഫ് മുണ്ടശേരി  സ്‌കോളര്‍ഷിപ്പിന് ഇപ്പോള്‍ അപേക്ഷിക്കാം

    ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്ക് പ്രഫ. ജോസഫ് മുണ്ടശേരി സ്‌കോളര്‍ഷിപ്പിന് ഇപ്പോള്‍ അപേക്ഷിക്കാം0

    കോഴിക്കോട്: കഴിഞ്ഞ അദ്ധ്യയന വര്‍ഷത്തില്‍ (2023-24) വിവിധ സര്‍ക്കാര്‍/എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ എസ് എസ്എല്‍സി/ടിഎച്ച്എസ്എല്‍സി, പ്ലസ് ടൂ/വിഎച്ച്എസ്ഇ പരീക്ഷകളില്‍ എല്ലാ വിഷയങ്ങള്‍ക്കും എ+ നേടിയവര്‍ക്കും/ബിരുദ തലത്തില്‍ 80% മാര്‍ക്കോ/ബിരുദാനന്തര ബിരുദ തലത്തില്‍ 75% മാര്‍ക്കോ നേടിയ ന്യൂനപക്ഷ മത വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കുമുളള പ്രഫ. ജോസഫ് മുണ്ടശേരി സ്‌കോളര്‍ഷിപ്പിന് ഇപ്പോള്‍ അപേക്ഷ സമര്‍പ്പിക്കാം. സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പ് നല്‍കുന്ന ഈ സ്‌കോളര്‍ഷിപ്പ് അപേക്ഷിക്കാനുള്ള സമയം ഡിസംബര്‍ 26 വരെയാണ്. കേരളത്തിലെ ന്യൂനപക്ഷ വിഭാഗങ്ങളായ ക്രിസ്ത്യന്‍, മുസ്ലീം, സിഖ്, ജൈനന്‍,

Latest Posts

Don’t want to skip an update or a post?