ഇതുപോലൊരു മദ്യനയം എവിടെയെങ്കിലും ഉണ്ടാകുമോ?
- Featured, Kerala, LATEST NEWS
- April 15, 2025
കൊച്ചി: ജെ.ബി കോശി കമ്മീഷന് റിപ്പോര്‍ട്ട് ചര്‍ച്ചചെയ്യാന്‍ ഫെബ്രുവരി 17 ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ നടന്ന ഉന്നതതല അവലോകന യോഗത്തില്‍ പല ശുപാര്‍ശകളും നടപ്പിലാക്കി എന്ന നിലപാട് കൂടുതല്‍ വ്യക്തത വരുത്തി ഏതൊക്കെ ശുപാര്‍ശകളാണ് നടപ്പിലാക്കിയതെന്ന് ബന്ധപ്പെട്ടവരെ ബോധ്യപ്പെടുത്തണമെന്ന് കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന് (കെഎല്‍സിഎ). ഇതുവരെയുള്ള നടപടിക്രമങ്ങള്‍ തൃപ്തികരമെന്ന് യോഗം വിലയിരുത്തിയതായും വകുപ്പുകള്‍ പല ശുപാര്‍ശകളും നടപ്പിലാക്കിയതായും മുഖ്യമന്ത്രിയുടെ പ്രസ്താവനയില്‍ പറയുന്നു. എന്നാല്‍, ഇതുവരെ നടപ്പാക്കിയ നിര്‍ദ്ദേശങ്ങള്‍ എന്തൊക്കെയെന്ന് വ്യക്തമാക്കുകയാണ് ആദ്യം ചെയ്യേണ്ടതെന്ന് കേരള ലാറ്റിന്‍
കൊച്ചി: കേരള ലത്തീന്‍ സഭാ മെത്രാന്മാരുടെ കൂട്ടായ്മയായ കെആര്‍എല്‍സിബിസിയുടെ (കേരള റീജിയന് ലാറ്റിന്‍ കാത്തലിക് ബിഷപ്സ് കൗണ്‍സില്‍) മീഡിയ കമ്മീഷന് ചെയര്‍മാനും സഭയുടെ ഔദ്യോഗിക മുഖപത്രമായ ജീവനാദത്തിന്റെ എപ്പിസ്കോപ്പല്‍ ചെയര്‍മാനുമായി കോട്ടപ്പുറം ബിഷപ് ഡോ. അംബ്രോസ് പുത്തന്‍വീട്ടില്‍ നിയമിതനായി. കെആര്‍എല്‍സിബിസിയുടെ യോഗത്തിലായിരുന്നു തീരുമാനം. വരാപ്പുഴ ആര്‍ച്ചുബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ 2017 മുതല്‍ വഹിച്ചുവന്ന ചെയര്മാന് സ്ഥാനം ഒഴിഞ്ഞതിനെ തുടര്‍ന്നാണ് പുതിയ നിയമനം. പുനലൂര്‍ ബിഷപ് ഡോ.. സെല്‍ വിസ്റ്റര്‍ പൊന്നുമുത്തനും കണ്ണൂര്‍ ബിഷപ് ഡോ. അലക്സ്
കൊച്ചി: ജെ.ബി കോശി കമ്മീഷന് റിപ്പോര്‍ട്ടില്‍ സര്‍ക്കാര്‍ സുതാര്യത പുലര്‍ത്തണമെന്നും റിപ്പോര്‍ട്ട് പൂര്‍ണ്ണരൂപത്തില്‍ പുറത്തുവിടണമെന്നും കെസിബിസി ജാഗ്രത കമ്മീഷന്. ജസ്റ്റിസ് ജെ.ബി കോശി കമ്മീഷന് റിപ്പോര്‍ട്ട് സംബന്ധിച്ച് ഫെബ്രുവരി 17 ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ നടന്ന ഉന്നതതല അവലോകന യോഗം സംബന്ധിച്ച്, റിപ്പോര്‍ട്ടിലെ നിര്‍ദ്ദേശങ്ങള്‍ ഉടന്‍ മന്ത്രിസഭ പരിഗണിക്കുമെന്നും വകുപ്പു കള്‍ക്ക് നടപ്പാക്കാന്‍ കഴിയുന്നതും ഇനിയും നടപ്പാകാത്തതുമായ നിര്‍ദ്ദേശങ്ങള്‍ ഉടന്‍ നടപ്പാക്കണമെന്നുമുള്ള മുഖ്യമന്ത്രിയുടെ വാക്കുകള്‍ ആശ്വാസകരമാണ്. ഇതുവരെയുള്ള നടപടിക്രമങ്ങള്‍ തൃപ്തികരമെന്ന് യോഗം വിലയിരുത്തിയതായും പ്രസ്താവനയില്‍ പറയുന്നു. എന്നാല്‍,
കുമളി: അണക്കര മരിയന്‍ ധ്യാനകേന്ദ്രം ഡയറക്ടറും പ്രസിദ്ധ വചനപ്രഘോഷകനുമായ ഫാ. ഡൊമിനിക് വാളന്മനാലിന് ലഭിച്ച പരിശുദ്ധാത്മ പ്രേരണയില്‍ സ്ഥാപിതമായ ഡോട്ടേഴ്സ് ഓഫ് ഡിവൈന്‍ ഗ്രേസ് (ദൈവകൃപയുടെ പുത്രിമാര്‍-DDG) പുതിയ താപസ സന്യാസ സമൂഹം കാഞ്ഞിരപ്പള്ളി രൂപതയുടെ കീഴിലുള്ള സീറോ മലബാര്‍ സഭയിലെ sui iuris monastry ആയി ഉയര്‍ത്തപ്പെട്ടു. മൊണസ്ട്രിയിലെ പ്രഥമ അംഗങ്ങളായി നവസന്യാസ പരിശീലനം പൂര്‍ത്തിയാക്കിയ ഏഴു പേരുടെ ആദ്യ വ്രത വാഗ്ദാനവും സഭാവസ്ത്ര സ്വീകരണവും കാഞ്ഞിരപ്പള്ളി രൂപതാ അധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കലിന്റെ മുഖ്യകര്‍മികത്വത്തില്‍
തൃശൂര്‍: മനുഷ്യജീവനും കൃഷിയും സംരക്ഷിക്കാന്‍ സര്‍ക്കാര്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്ന് തൃശൂര്‍ അതിരൂപത കത്തോലിക്ക കോണ്‍ഗ്രസ് യോഗം കേന്ദ്ര -സംസ്ഥാന സര്‍ക്കാരുകളോട് ആവശ്യപ്പെട്ടു. വന്യജീവി അക്രമണം മൂലം ജീവിതമാര്‍ഗമായ കൃഷിഭൂമിയും കിടപ്പാടവും ഉപേക്ഷിച്ച് പോകുന്നവര്‍ ഏറി വരുന്നു. കേരളം അഭിമുഖികരിക്കുന്ന ഗൗരവമായ ഈ വിഷമത്തില്‍ സമൂഹ മനഃസാക്ഷി ഉണരണമെന്ന് കത്തോലിക്ക കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. ജനവാസ മേഖലയിലും കൃഷിയിടങ്ങളിലേക്കും കടന്ന് നാശം വരുത്തുന്നവയെ തുരത്താനും കൊല്ലുന്നതിനും ഭക്ഷിക്കുന്നതിനും ചുരുങ്ങിയ വര്‍ഷത്തേക്ക് കര്‍ഷകര്‍ക്ക് അനുവാദം നല്‍കണമെന്നും യോഗം ആവശ്യപ്പെട്ടു. കത്തോലിക്ക
കോട്ടയം: കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ 25-ാമത് ചൈതന്യ കാര്‍ഷിക മേളയോടും സ്വാശ്രയസംഘ മഹോത്സവത്തോടും അനുബന്ധിച്ച് ഏര്‍പ്പെടുത്തിയ സാമൂഹ്യ ശ്രേഷ്ഠ പുരസ്കാരം കോട്ടയം മെഡിക്കല്‍ കോളേജ് സൂപ്രണ്ടും പ്രശസ്ത ഹൃദ്രോഗ വിദഗ്ദ്ധനുമായ ഡോ. ടി.കെ ജയകുമാറിന് സമ്മാനിച്ചു. കാര്‍ഷിക മേളയുടെ സമാപന സമ്മേളനത്തോടനുബന്ധിച്ച് സഹകരണ തുറമുഖ ദേവസം വകുപ്പ് മന്ത്രി വി.എന്‍ വാസവന് അവാര്‍ഡ് സമ്മാനിച്ചു. കോട്ടയം അതിരൂപത മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. സാമൂഹ്യ-ആതുര ശുശ്രൂഷാരംഗത്ത് ശാസ്ത്രീയവും ജനോപകാരപ്രദവുമായ മികവാര്‍ന്ന പ്രവര്‍ത്തനങ്ങള്‍
ഇടുക്കി: ഇടുക്കി രൂപതയുടെ രോഗീപരിചരണ ശുശ്രൂഷയായ ബെത്ലഹേം കാരിത്താസും കെസിബിസി വിമന്‍സ് കമ്മീഷന് ഇടുക്കി രൂപതാ വിഭാഗവും ഇടുക്കി ജില്ലാ വിമെന്‍സ് കൗണ്‍സിലും സംയുക്തമായി ഇടുക്കി മെഡിക്കല്‍ കോളേജില്‍ സംഘടിപ്പിച്ച രോഗീദിനാചരണം ഇടുക്കി രൂപതാ മെത്രാന് മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ ഉദ്ഘാടനം ചെയ്തു. ഹൈറേഞ്ച് മേഖലയിലെ ജനങ്ങളുടെ ആരോഗ്യപരിപാ ലനത്തിനായി അത്യധ്വാനം ചെയ്യുന്ന ഡോക്ടര്‍മാരും നഴ്സുമാരും ഉള്‍പ്പെടെയുള്ള എല്ലാ ആരോഗ്യപ്രവര്‍ത്തര്‍ക്കും ബിഷപ് നന്ദി അര്‍പ്പിച്ചു. ഹൈറേഞ്ചിലെ ജനതയ്ക്ക് മികച്ച ചികിത്സാ സൗകര്യങ്ങള്‍ ലഭ്യമാകുന്ന നിലയിലേക്ക് മെഡിക്കല്‍ കോളേജിനെ
പാലക്കാട് : കത്തോലിക്കാ കോണ്‍ഗ്രസ് ഗ്ലോബല്‍ സമ്മേളനം ഏപ്രില്‍ 26, 27 തീയതികളില്‍ പാലക്കാട് നടക്കും. കത്തോലിക്കാ കോണ്‍ഗ്രസിന്റെ 107-ാമത് ആഗോള സമ്മേളനത്തിന്റെ സ്വാഗതസംഘ രൂപീകരണയോഗം പാലക്കാട് രൂപതാധ്യക്ഷന്‍ മാര്‍ പീറ്റര്‍ കൊച്ചുപുരയ്ക്കല്‍ ഉദ്ഘാടനം ചെയ്തു. കത്തോലിക്കാ കോണ്‍ഗ്രസ് ഗ്ലോബല്‍ സമ്മേളനം സാമുദായിക ശാക്തീകരണം ത്വരിതപ്പെടുത്തുമെന്ന് അദ്ദേഹം പറഞ്ഞു. സമുദായത്തെ ഒറ്റക്കെട്ടായി മുന്നോട്ടു നയിക്കാന്‍ കത്തോലിക്കാ കോണ്‍ഗ്രസ് വഹിക്കുന്ന പങ്ക് നിസ്തുലമാണ്. രൂപതയിലെ എല്ലാ ഇടവകകളിലും കത്തോലിക്കാ കോണ്‍ഗ്രസ് യൂണിറ്റുകള്‍ സ്ഥാപിക്കുമെന്നും
Don’t want to skip an update or a post?