കല്പറ്റ: സ്വന്തമായി ഒരു ഭവനമെന്ന അനേകരുടെ സ്വപ്നം യാഥാര്‍ത്ഥ്യമാക്കിയ പ്രൊജക്ട് ഷെല്‍ട്ടര്‍ രണ്ടാം വാര്‍ഷികം കല്പറ്റയില്‍ ആഘോഷിച്ചു. 31 വര്‍ഷംകൊണ്ട് 1500 വീടുകള്‍ നിര്‍മിച്ചു നല്‍കിയ ക്ലരീഷ്യന്‍ സഭാംഗമായ ഫാ. ജോര്‍ജ് കണ്ണന്താനം 2023 ഒക്‌ടോബര്‍ രണ്ടിനാണ് പ്രൊജക്ട് ഷെല്‍ട്ടര്‍ ഭവനപദ്ധതിക്ക് തുടക്കംകുറിച്ചത്.
മാസത്തില്‍ ഒരു വീട് നിര്‍മിച്ചു നല്‍കുക എന്നതായിരുന്നു ആശയം. ആ പദ്ധതിയോടു സഹകരിക്കാന്‍ കരുതലിന്റെ കരങ്ങളുമായി നിരവധി മനുഷ്യസ്‌നേഹികള്‍ മുമ്പോട്ടുവന്നതിനെ തുടര്‍ന്ന് 2024 ഒക്‌ടോബര്‍ മുതല്‍ മാസംതോറും രണ്ടുവീടുകളാണ് നിര്‍മിച്ചുനല്‍കുന്നത്. 10 ലക്ഷം രൂപ ചെലവു വരുന്ന വീടുകളാണ് നിര്‍മിക്കുന്നത്.
കല്പറ്റ ഡി പോള്‍ സ്‌കൂളില്‍ നടന്ന ചടങ്ങില്‍ വീടുകള്‍ ലഭിച്ച അഞ്ച് കുടുംബങ്ങള്‍ക്ക് കല്പറ്റ എംഎല്‍എ ടി. സിദ്ദിഖ്, മാധ്യമ പ്രവര്‍ത്തകന്‍ ഷാജന്‍ സ്‌കറിയ, ശ്രേഷ്ഠ ബാലിക ദേശീയ പുരസ്‌കാര ജേതാവും ബാലപ്രതിഭയുമായ ഫാത്തിമ അന്‍ഷി എന്നിവര്‍ ചേര്‍ന്ന് താക്കോലുകള്‍ കൈമാറി.
ജോയല്‍ മാനുവലിന്റെ നേതൃത്വത്തിലുള്ള ടീമിന്റെ സാങ്കേതിക സഹായത്തോടെ പ്രോജക്ട് ഷെല്‍ട്ടറിന്റെ എഐ അടിസ്ഥാ നമാക്കിയ വെബ്സൈറ്റ്http://projectshelter.org.in/ ഷാജന്‍ സ്‌കറിയ ഉദ്ഘാടനം ചെയ്തു.
തനിക്കു ലഭിക്കുന്ന ചെറിയ പെന്‍ഷനില്‍ നിന്ന് എല്ലാ മാസവും ആയിരം രൂപ പ്രോജക്ട് ഷെല്‍റ്ററിന് സംഭാവന ചെയ്യുന്നുവെന്ന് ഫാത്തിമ അന്‍ഷി പറഞ്ഞു. ”എനിക്ക് കഴിയു ന്നെങ്കില്‍, രാജ്യത്തെ എല്ലാവര്‍ക്കും കഴിയുമല്ലോ” എന്നും കൂട്ടിച്ചേര്‍ത്തുകൊണ്ട് പ്രോജക്ട് ഷെല്‍ട്ടറിന്റെ രണ്ടാം വാര്‍ഷിക റിപ്പോര്‍ട്ട് പുറത്തിറക്കി.
ഫ്രാ. ജോര്‍ജ് കണ്ണന്താനം സ്ഥാപകാംഗങ്ങളെ ആദരിച്ചു. വീടുകള്‍ക്കായി ഭൂമി സംഭാവന നല്‍കിയവരെയും 10 ലക്ഷം രൂപ വീതം നല്‍കി വീടുകള്‍ നിര്‍മ്മിച്ച 13 ദാതാക്കള്‍ക്കും അദ്ദേഹം നന്ദി അറിയിച്ചു.
ഭിന്നശേഷിക്കാര്‍, മാരകരോഗം ബാധിച്ചവര്‍, വിധവകള്‍, പ്രകൃതിദുരന്തങ്ങളില്‍ ഭവനം നഷ്ടമായവര്‍ എന്നിങ്ങനെ ഉള്ളവര്‍ക്കാണ് വീടുകള്‍ നല്‍കുന്നത്. ക്ലരീഷ്യന്‍ വൈദികരുടെ നിയന്ത്രണത്തിലുള്ള ഹോപ് സൊസൈറ്റിയാണ് പ്രൊജക്ട് ഷെല്‍ട്ടര്‍ പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്.
1000 പേര്‍ 1000 രൂപവീതം നല്‍കുമ്പോള്‍ ഭവനമില്ലാത്ത ഒരു കുടുംബത്തിന് വീടാകുമെന്ന് ഫാ. ജോര്‍ജ് കണ്ണന്താനം പറഞ്ഞു. കുഷ്ഠരോഗികളെയും എയ്ഡ്‌സ് രോഗികളെയും സംരക്ഷിക്കുന്ന ബംഗളൂരു അതിരൂപതയുടെ നേതൃത്വത്തിലുള്ള സുമ്മനഹള്ളി റിഹാബിലിറ്റേഷന്‍ സെന്റര്‍ ഡയറക്ടര്‍ കൂടിയാണ് ഫാ. കണ്ണന്താനം.
Leave a Comment
Your email address will not be published. Required fields are marked with *