വിലങ്ങാട് പുനരധിവാസം; ജനുവരിയില് 19 വീടുകള്കൂടി ആശീര്വദിക്കും
- Featured, FEATURED MAIN NEWS, Kerala, KERALA FEATURED, LATEST NEWS
- January 10, 2026

കൊച്ചി: കളമശേരി മാര്‍ത്തോമ ഭവനത്തിന്റെ ഭൂമി കൈയേറിയ സംഭവത്തില്‍ നീതി ഉറപ്പാക്കണമെന്ന് കേരള കാത്തലിക് ഫെഡറേഷന്‍ (കെസിഎഫ്). കളമശേരി മാര്‍ത്തോമ ഭവനത്തിന്റെ കൈവശമുള്ള ഭൂമിയില്‍, കോടതി വിധിയെ മറികടന്ന് ചില സാമൂഹ്യവിരുദ്ധര്‍ ആസൂത്രിതമായി ചുറ്റുമതില്‍ തകര്‍ത്ത് അതിക്രമിച്ചു കയറുകയും അനധികൃത നിര്‍മ്മാണങ്ങള്‍ നടത്തുകയും വൈദികരെയും സന്യാസിനികളെയും ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവം അപലപനീയവും രാജ്യത്തിന്റെ നിയമ വ്യവസ്ഥിതിക്ക് കളങ്കവുമാണെന്ന് കാത്തലിക് ഫെഡറേഷന്‍ സംസ്ഥാന സമിതി കുറ്റപ്പെടുത്തി. മൂന്നാഴ്ചകള്‍ക്ക് ശേഷവും അനധികൃത കൈയ്യേറ്റം ഒഴിപ്പിക്കുകയോ, കൈയ്യേറ്റത്തിന് പിന്നിലുള്ള 70 പേരോളം

കൊച്ചി: സിഎംഐ കൊച്ചി സേക്രഡ് ഹാര്‍ട്ട് പ്രൊവിന്‍സിന്റെ മുന്‍ പ്രൊവിന്‍ഷ്യലും കാക്കനാട് രാജഗിരി കോളേജ് ഓഫ് മാനേജ്‌മെന്റ് ആന്‍ഡ് അപ്‌ളൈഡ് സയന്‍സസിന്റെ ഡയറക്ടറുമായ ഫാ. മാത്യു വട്ടത്തറ (74) നിര്യാതനായി. മൃതദേഹം ഒക്ടോബര്‍ 2 വ്യാഴാഴ്ച രാവിലെ 7 മുതല്‍ കളമശേരി പ്രൊവിന്‍ഷ്യല്‍ ഹൗസ് ചാപ്പലില്‍ പൊതുദര്‍ശനത്തിനു വയ്ക്കുന്നതാണ്. സംസ്‌കാര ശുശ്രൂഷകള്‍ ഉച്ചകഴിഞ്ഞ് 2.30ന് ആരംഭിക്കും. വൃക്കസംബന്ധമായ തകരാറുകള്‍ക്കു ചികിത്സയിലും ഡയാലിസിസിലുമായിരുന്നു. ഞാറക്കല്‍ നായരമ്പലത്തു വട്ടത്തറ കുര്യപ്പ് – മറിയാമ്മ ദമ്പതികളുടെ മകനായി 1950ല്‍ ജനിച്ച ഫാ.

കോഴിക്കോട്: ലോകമെമ്പാടുമായി 15 ഭാഷകളിലായി 2 ലക്ഷത്തിലധികം ആളുകള്‍ ഒരു വര്‍ഷംകൊണ്ട് സമ്പൂര്‍ണ്ണ ബൈബിള്‍ വായിക്കുന്ന ശുശ്രൂഷയായ എഫ്ഫാത്ത ഗ്ലോബല്‍ മിനിസ്ട്രി 10-ാം വര്‍ഷത്തിലേക്ക്. ബൈബിള്‍ വായന പതിവുപോലെ ഈ വര്‍ഷവും ഒക്ടോബര്‍ 7 മുതലാണ് എഫ്ഫാത്ത ഗ്ലോബല്‍ മിനിസ്ട്രി ഗ്രൂപ്പുകളില്‍ ആരംഭിക്കുന്നത്. 9 വര്‍ഷങ്ങള്‍ക്ക് മുന്‍പ് 5 പേരെ ചേര്‍ത്തുകൊണ്ട് ദൈവവചന വായന ആരംഭിച്ചതാണ് ഈ മിനിസ്ട്രി. മലയാളം, ഇംഗ്ലീഷ്, ഫ്രഞ്ച്, ജര്‍മന്‍, ഇറ്റാലിയന്‍, ലുഗാണ്ട, സ്പാനിഷ്, ഡച്ച്, സ്വീഡിഷ്, ഹിന്ദി, തെലുങ്ക്, കന്നഡ, തമിഴ്,

ജോസഫ് മൈക്കിള്‍ മാതാപിതാ ഗുരു ദൈവമെന്ന് ചൊല്ലി പഠിച്ച മഹത്തായ പാരമ്പ്യമാണ് നമ്മുടേത്. ഒരു പടികൂടി കടന്നു ഗുരുകുല വിദ്യാഭ്യാസമെന്ന ആശയം ലോകത്തിന് സംഭാവന ചെയ്തത് മഹത്തായ ആര്‍ഷഭാരത സംസ്‌കാരമായിരുന്നു. ഗുരുകുലമെന്നത് ആശ്രമമോ അതിന്റെ പരിശ്രമമോ അല്ല, മറിച്ച് അതൊരു മനോഭാവമായിരുന്നു. ഗുരുവിന്റെ അനുഗ്രഹങ്ങള്‍കൂടി ലഭിക്കുമ്പോഴാണ് വിദ്യ പൂര്‍ത്തിയാകുന്നതെന്ന വലിയ പാഠം. അധ്യാപകര്‍ക്ക് വിദ്യാര്‍ത്ഥികളുടെ പൊതിച്ചോര്‍ ദാരിദ്ര്യം കേരളത്തില്‍ വ്യാപകമായിരുന്ന കാലത്ത് കഴിയുന്നവര്‍ ഒരു പൊതിച്ചോര്‍ കൂടി കൊണ്ടുവരണമെന്ന നിഷ്‌കര്‍ഷിച്ചിരുന്ന നന്മനിറഞ്ഞ ചില അധ്യാപകരുടെ മുഖങ്ങള്‍ ഇപ്പോഴും

കൊച്ചി: സംസ്ഥാനത്തെ എയ്ഡഡ് സ്‌കൂളുകളിലെ അപ്രഖ്യാപിത നിയമന നിരോധനം മറയ്ക്കുന്നതിന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഭിന്നശേഷി നിയമനം മറയാക്കുന്നത് നിഷിപ്ത താല്പര്യങ്ങളോടെയാണെന്നും മന്ത്രിയുടെ പ്രചാരണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും കത്തോലിക്ക കോണ്‍ഗ്രസ്. യഥാര്‍ത്ഥ വിഷയത്തില്‍നിന്ന് ശ്രദ്ധ മാറ്റാന്‍ സമൂഹത്തില്‍ ക്രൈസ്തവ വിരുദ്ധ ധ്രുവീകരണം ബോധപൂര്‍വം ഉണ്ടാക്കുന്ന മന്ത്രി നയം തിരുത്തണം. കത്തോലിക്ക മാനേജ്‌മെന്റുകള്‍ ഭിന്നശേഷിക്കാര്‍ക്ക് എതിരുനില്ക്കുകയാണെന്ന പൊതുബോധം സൃഷ്ടിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ നോക്കുന്ന മന്ത്രി ഭിന്നശേഷിക്കാര്‍ക്ക് വേണ്ടി നിയമനം ഒഴിച്ചിട്ടാല്‍ പോലും മറ്റ് സാധാരണ നിയമനങ്ങള്‍ പാസാക്കാത്തതിന്റെ കാരണം വ്യക്തമാക്കണമെന്ന്

തൃശൂര്‍: അമല മെഡിക്കല്‍ കോളേജിലെ കാര്‍ഡിയോളജി വിഭാഗം നടത്തിയ ലോകഹൃദയദിനാചരണത്തിന്റെ ഉദ്ഘാടനം സംസ്‌കൃത സര്‍വ്വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ. ധര്‍മരാജ് അടാട്ട് നിര്‍വ്വഹിച്ചു. ‘ഹൃദയാരോഗ്യം നമ്മുടെ കൈകളില്‍’ എന്ന പുസ്തകം ചടങ്ങില്‍ പ്രകാശനം ചെയ്തു. അമല ജോയിന്റ് ഡയറക്ടര്‍മാരായ ഫാ.ആന്റണി പെരിഞ്ചേരി, ഫാ. ഡെല്‍ജോ പുത്തൂര്‍, കാര്‍ഡി യോളജി മേധാവി ഡോ. ടി.ജി ജയകുമാര്‍, കാര്‍ഡിയാക് സര്‍ജന്‍ ഡോ. ഗോപകുമാര്‍, കാര്‍ഡിയോളജിസ്റ്റ് ഡോ. രൂപേഷ് ജോര്‍ജ്, ഡോ. ഷിബുരാജ് പി.എസ് എന്നിവര്‍ പ്രസംഗിച്ചു.

കൊച്ചി: ഭിന്നശേഷി സംവരണം നടപ്പിലാക്കുന്നതിന് ക്രിസ്ത്യന്‍ മാനേജ്‌മെന്റുകള്‍ എതിരുനില്ക്കുകയാണെന്ന വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിയുടെ പ്രസ്താവന വസ്തുതാ വിരുദ്ധവും രാഷ്ട്രീയ പ്രേരിതവും നീതി നിഷേധവുമാണെന്നു കെസിബിസി വിദ്യാഭ്യാസ കമ്മീഷന്‍. എന്‍എസ്എസ് മാനേജ്മന്റ് മാത്രമാണ് ഭിന്നശേഷി സംബന്ധമായ നിയമങ്ങള്‍ പാലിക്കുന്നതെന്ന മന്ത്രിയുടെ വാക്കുകള്‍ സത്യവിരുദ്ധമാണെന്ന് കമ്മീഷന്‍ ചൂണ്ടിക്കാട്ടി. കേരള ഗവണ്മെന്റ് ഭിന്നശേഷി മേഖലയില്‍ സംവരണം തുടങ്ങുന്നതിനു മുന്‍പേ ഭിന്നശേഷിക്കാരെ ചേര്‍ത്തുനിര്‍ത്തുന്ന കത്തോലിക്ക സഭയുടെ കീഴിലുള്ള എല്ലാ സ്‌കൂളിലും ഭിന്നശേഷി സംവരണത്തിനായുള്ള ഒഴിവുകള്‍ മാറ്റിവച്ചുകൊണ്ടു സത്യവാങ്മൂലം നല്കിയിട്ടുള്ളതാണ്. ഭിന്നശേഷി സംവര

തിരുവല്ല: വിഷമസന്ധികളില്‍ സഭയെ പിടിച്ചുനിര്‍ത്തിയത് അല്മായരാണെന്ന് ചങ്ങനാശേരി ആര്‍ച്ചുബിഷപ് മാര്‍ തോമസ് തറയില്‍. മലങ്കര പുനരൈക്യപ്രസ്ഥാനത്തിന്റെ മുന്നണിപ്പോരാളിയും, ചങ്ങനാശേരി, തിരുവല്ലാ രൂപതകളിലെ അല്മായ മിഷണറിയുമായിരുന്ന കോഴിമണ്ണില്‍ ചാക്കോ ഉപദേശിയുടെ കത്തോലിക്കാ സഭാ പ്രവേശനത്തിന്റെ ശതാബ്ദി, കെ.സി ഫ്രാന്‍സിസ്- മറിയാമ്മ ഫ്രാന്‍സിസ് ദമ്പതികളുടെ ജന്മശതാബ്ദി എന്നിവയുടെ സംയുക്ത ആചരണത്തോടനുബന്ധിച്ച് ഇരവിപേരൂര്‍ സെന്റ് ആന്‍സ് മലങ്കര കത്തോലിക്ക ദേവാലയത്തില്‍ നടന്ന അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വലിയ തീക്ഷ്ണതകൊണ്ടു നിറഞ്ഞ സത്യാന്വേഷിയായിരുന്നു കോഴിമണ്ണില്‍ ചാക്കോ ഉപദേശിയെന്ന് മാര്‍ തോമസ്




Don’t want to skip an update or a post?