മുനമ്പത്തെ സമരം നീതിയ്ക്കു വേണ്ടിയുള്ള രോദനം
- ASIA, Featured, Kerala, LATEST NEWS
- November 23, 2024
കൊച്ചി: കോട്ടപ്പുറം രൂപതയില് ഉള്പ്പെടുന്ന കടപ്പുറം വേളാങ്കണ്ണി മാത പള്ളിയുമായി ബന്ധപ്പെട്ട് പള്ളിപ്പുറം പഞ്ചായത്തില് മുനമ്പം-കടപ്പുറം മേഖലയില് നടക്കുന്നത് കടുത്ത മനുഷ്യാവകാശ ലംഘനമാണെന്ന് കോട്ടപ്പുറം രൂപത വികാരി ജനറല് മോണ്. റോക്കി റോബി കളത്തില്. കെആര്എല്സിസിയുടെ ആഭിമുഖ്യത്തില് കേരള ലാറ്റിന് കാത്തലിക് അസോസിയേഷന് സംസ്ഥാന സമിതിയുടെ നേതൃത്വത്തില് കോട്ടപ്പുറം രൂപതയുടെ സഹകരണത്തോടെ ഭൂസംരക്ഷണസമിതി അംഗങ്ങളെ കൂടി പങ്കെടുപ്പിച്ചുകൊണ്ട് എറണാകുളം ഹൈക്കോടതി ജംഗ്ഷനില് സംഘടിപ്പിച്ച സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മുനമ്പംകാരുടേത് നീതിക്കു വേണ്ടിയുള്ള രോദനമാണ്. തങ്ങള്
സുല്ത്താന് ബത്തേരി: ബത്തേരി രൂപതയുടെ സാമൂഹിക സേവന വിഭാഗമായ ശ്രേയസ് സ്ഥാപക ദിനാഘാഷവും 45-മത് ജനറല് ബോഡി യോഗവും നടത്തി. രൂപതാധ്യക്ഷന് ഡോ. ജോസഫ് മാര് തോമസ് ഉദ്ഘാടനം ചെയ്തു. മുഖ്യവികാരി ജനറാളും ശ്രേയസ് പ്രസിഡന്റുമായ മോണ്.സെബാസ്റ്റ്യന് കീപ്പളളി കോര് എപ്പിസ്കോപ്പ അധ്യക്ഷത വഹിച്ചു. സ്ഥാപക ദിനാഘോഷത്തിനു അദ്ദേഹം പതാക ഉയര്ത്തി. സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റി മെംബര് സെക്രട്ടറി ശേഖര് എല്. കുര്യാക്കോസ് മുഖ്യപ്രഭാഷണം നടത്തി. ശ്രേയസ് എക്സിക്യുട്ടീവ് ഡയറക്ടര് ഫാ. ഡേവിഡ് ആലിങ്കല് റിപ്പോര്ട്ട്
കല്പ്പറ്റ: സര്വേ നമ്പര് അടിസ്ഥാനത്തില് ഇഎസ്എ കണ്ടെത്തി റിപ്പോര്ട്ട് സമര്പ്പിക്കണമെന്ന് കത്തോലിക്ക കോണ്ഗ്രസ് മാനന്തവാടി രൂപതാ സമിതി. കേന്ദ്ര മാനദണ്ഡപ്രകാരം ചതുരശ്ര കിലോമീറ്ററില് നൂറില് കൂടുതല് ജനസംഖ്യയുള്ളതും 20 ശതമാനത്തില് താഴെ വനഭൂമിയുള്ളതുമായ വില്ലേജുകള് ഇഎസ്എയില് ഉള്പ്പെടില്ല. ആറാം ഇഎസ്എ കരടുവിജ്ഞാപനത്തില് ഇത്തരം വില്ലേജുകളെ ലിസ്റ്റില്നിന്നും ഒഴിവാക്കുകയും അല്ലാത്ത വില്ലേജുകളിലെ വനഭൂമി സര്വേ നമ്പര് അടിസ്ഥാനത്തില് കണ്ടെത്തി ഇഎസ്എ വില്ലേജായി പുനര്നാമകരണം ചെയ്ത് കേന്ദ്രത്തിന് സമര്പ്പിക്കാന് സംസ്ഥാന സര്ക്കാര് തയാറാ കണമെന്ന് കത്തോലിക്ക കോണ്ഗ്രസ് മാനന്തവാടി രൂപത
കൊച്ചി: അറുനൂറോളം കുടുംബങ്ങള് കുടിയിറക്ക് ഭീഷണി നേരിടുന്ന മുനമ്പത്ത് കത്തോലിക്ക കോണ്ഗ്രസ് ഗ്ലോബല് പ്രസിഡന്റ് രാജീവ് കൊച്ചുപറമ്പില്, ഗ്ലോബല് ഡയറക്ടര് ഡോ. ഫിലിപ്പ് കവിയില്, വൈസ് പ്രസിഡന്റ് ബെന്നി ആന്റണി എന്നിവരുടെ നേതൃത്വത്തില് മുനമ്പത്ത് എത്തി മത്സ്യ തൊഴിലാളികളായ പ്രദേശവാസികളോട് ഐകദാര്ഢ്യം പ്രഖ്യാപിച്ചു. മുനമ്പത്തെ പ്രദേശവാസികള് കത്തോലിക്കാ കോണ്ഗ്രസ് നേതാക്കളോട് തെളിവുകള് സഹിതം തങ്ങളുടെ വാദങ്ങള് വിശദീകരിച്ചു. സ്ത്രീകളും കുട്ടികളും ഉള്പ്പെടെ നിരവധി പേര് പങ്കെടുത്തു. വഖഫ് ബോര്ഡ് അന്യായമായി അവകാശവാദം ഉന്നയിക്കുന്ന പ്രദേശം ഒരു കാരണവശാലും
കൊച്ചി : മുനമ്പത്ത് വിലകൊടുത്തു വാങ്ങിയ ഭൂമിയില് നിന്ന് മത്സ്യത്തൊഴിലാളികളെ കുടിയിറക്കാനുള്ള നീക്കം മനുഷ്യാവകാശ ലംഘനമാണെന്നും, 600 ഓളം മത്സ്യത്തൊഴിലാളി കുടുംബംഗങ്ങളുടെ അവകാശം നിഷേധിച്ച് ഭൂമി കയ്യടക്കാനുള്ള വഖഫ് ബോര്ഡ് നീക്കത്തില് രാഷ്ട്രീയ പാര്ട്ടികളുടെ നിലപാടുകള് വഞ്ചനാപരമാണെന്നും കത്തോലിക്ക കോണ്ഗ്രസ് ഗ്ലോബല് സമിതി. കേരളത്തിന്റെ രക്ഷകരെന്ന് വാഴ്ത്തിയ മത്സ്യത്തൊ ഴിലാളികള്ക്ക് കാടന് നിയമം മൂലം ഭൂമി ഇല്ലാതാകുമ്പോള് അവരുടെ പക്ഷം ചേരാന് രാഷ്ട്രീയ പാര്ട്ടികള്ക്ക് സാധിക്കാത്തത് ഭീരുത്വമാണ്.വോട്ടുബാങ്ക് രാഷ്ട്രീയത്തിന് വേണ്ടി ഒരു ജനസമൂഹത്തെ ഒറ്റിക്കൊടുക്കുടുക്കുന്ന രാഷ്ട്രീയനേ താക്കന്മാരുടെ
കൊച്ചി: മുനമ്പം -കടപ്പുറം മേഖലയില് വഖഫ് ഭൂമി എന്ന പേരില് പ്രതിസന്ധിയിലായ കുടുംബങ്ങള്ക്ക് ഐക്യദാര്ഢ്യവുമായി കെസിവൈഎം സംസ്ഥാന സമിതി. വഖഫ് ഭേദഗതി ബില് സംയുക്ത പാര്ലമെന്ററി സമിതിയുടെ പരിഗണനയില് രാജ്യം ചര്ച്ച ചെയ്തു കൊണ്ടിരിക്കുന്ന സമയത്തു തന്നെ മുനമ്പം പ്രദേശത്തെ ജനങ്ങള്ക്കു വഖഫ് നിയമങ്ങളുടെ പേരില് നീതി നിഷേധിക്കപ്പെടുന്നത് മനുഷ്യത്വരാഹിത്യമെന്ന് കെസിവൈഎം സംസ്ഥാന സമിതി പുറപ്പെടുവിച്ച പ്രസ്താവനയില് വ്യക്തമാക്കി. ഇന്ത്യന് ഭരണഘടനയുടെ മതേതരത്വത്തിന് ചേരാത്ത വിധത്തില് നിയമവ്യവസ്ഥകളെ വെല്ലുവിളിക്കുന്ന രീതിയില് വിചിത്രമായ ചില നിയമങ്ങളുടെ പേരില് പൗരന്മാരുടെ
താമരശേരി: താമരശേരി രൂപതയുടെ പ്രവാസി അപ്പോസ്തലേറ്റ് ഡയറക്ടറായി റവ. ഡോ. കുര്യന് പുരമഠത്തിലിനെ ബിഷപ് മാര് റെമീജിയോസ് ഇഞ്ചനാനിയില് നിയമിച്ചു. വിദേശ രാജ്യങ്ങളിലും കേരളത്തിനു പുറത്തുമുള്ള താമരശേരി രൂപതാംഗങ്ങളെ ഒരുമിച്ചു കൂട്ടുകയെന്ന ലക്ഷ്യത്തോടെയാണ് പ്രവാസി അപ്പോസ്തലേറ്റ് പ്രവര്ത്തനം ആരംഭിക്കുന്നത്. പ്രവാസികളായവര്ക്ക് താമരശേരി രൂപതയുമായുള്ള ബന്ധം ഊഷ്മളമാക്കാനും അവരുടെ ആധ്യാത്മിക കാര്യങ്ങളില് ക്രമീകരിക്കുവാനും കൂട്ടായ്മകള് രൂപീകരിക്കുവാനും ഇതിലൂടെ കഴിയും. താമരശേരി രൂപതയുടെ അജപാലന കേന്ദ്രമായ മേരിക്കുന്ന് പിഎംഒസിയുടെയും ജോണ് പോള് ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് സൈക്കോതെറാപ്പിയുടെയും ഡയറക്ടറാണ് റവ. ഡോ.
കൊച്ചി: മുനമ്പം -കടപ്പുറം (ചെറായി) മേഖലയില് വഖഫ് ഭൂമി എന്ന പേരില് പ്രതിസന്ധിയിലായ കുടുംബങ്ങള്ക്ക് ഐക്യ ദാര്ഢ്യവുമായി സെപ്റ്റംബര് 27 വെള്ളിയാഴ്ച വൈകുന്നേരം 4.30 ന് എറണാകുളം ഹൈക്കോടതി ജംഗ്ഷനില് സമ്മേളനം നടക്കും. കെആര്എല്സിസിയുടെ ആഭിമുഖ്യത്തില് കേരള ലാറ്റിന് കാത്തലിക് അസോസിയേഷന് സംസ്ഥാന സമിതിയുടെ നേതൃത്വത്തില് കോട്ടപ്പുറം രൂപതയുടെ സഹകരണത്തോടെ ഭൂസംരക്ഷണസമിതി അംഗങ്ങളെ കൂടി പങ്കെടുപ്പിച്ചുകൊണ്ട് നടത്തുന്ന ഈ സമ്മേളനത്തില് രാഷ്ട്രീയ സാമുദായിക പ്രതിനിധികള് പങ്കെടുക്കും. എറണാകുളം ജില്ലയില് കോട്ടപ്പുറം രൂപതയില് ഉള്പ്പെടുന്ന പള്ളിപ്പുറം പഞ്ചായത്തില്
Don’t want to skip an update or a post?