Follow Us On

08

October

2025

Wednesday

നിര്‍ബന്ധിത മതപരിവര്‍ത്തന നിരോധന നിയമം; പ്രതിഷേധവുമായി ഓള്‍ ഇന്ത്യ കാത്തലിക് യൂണിയന്‍

നിര്‍ബന്ധിത മതപരിവര്‍ത്തന നിരോധന നിയമം; പ്രതിഷേധവുമായി ഓള്‍ ഇന്ത്യ കാത്തലിക് യൂണിയന്‍
മംഗലാപുരം: ഇന്ത്യയിലെ വിവിധ സംസ്ഥാന ഗവണ്‍മെന്റുകള്‍ പാസാക്കിയ നിര്‍ബന്ധിത മതപരിവര്‍ത്തന നിരോധന നിയമങ്ങളെ മംഗലാപുരത്ത് നടന്ന ഓള്‍ ഇന്ത്യ കാത്തലിക് യൂണിയന്റെ   (എഐസിയു) വാര്‍ഷിക ജനറല്‍ ബോഡി അപലപിച്ചു. എഐസിയു ദേശീയ പ്രസിഡന്റ് എര്‍. ഏലിയാസ് വാസ് അധ്യക്ഷത വഹിച്ച സമ്മേളനം കര്‍ണാടക എംഎല്‍സി ഇവാന്‍ ഡിസൂസ യോഗം ഉദ്ഘാടനം ചെയ്തു.
മതന്യൂനപക്ഷങ്ങള്‍ക്കെതിരായ വര്‍ധിച്ചുവരുന്ന ആക്രമണങ്ങള്‍, ദളിതര്‍, ഒബിസി, ആദിവാസികള്‍ തുടങ്ങി സമൂഹത്തില്‍ ഏറ്റവും അവഗണിക്കപ്പെടുന്നവരെ ബാധിക്കുന്ന മറ്റു പ്രശ്‌നങ്ങളും യോഗത്തില്‍ ചര്‍ച്ചയായി.
2025 ജനുവരി മുതല്‍ ഓഗസ്റ്റ് വരെ ഇന്ത്യയില്‍ ക്രിസ്ത്യാനികള്‍ക്കെതിരെ 508 ആക്രമണങ്ങള്‍ നടന്നു.  ഉത്തര്‍പ്രദേശിലാണ് ഏറ്റവും കൂടുതല്‍ 123 സംഭവങ്ങള്‍ രേഖപ്പെടുത്തിയത്. ഈ ആക്രമണങ്ങളില്‍ 36 കേസുകളില്‍ മാത്രമാണ് പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതെന്നും ഇത് ആശങ്കാജനകമാണെന്നും ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ പറഞ്ഞു.
ക്രൈസ്തവ വിശ്വാസികളായ ആദിവാസികളുടെയും ഗോത്രവര്‍ഗക്കാരുടെയും പട്ടികവര്‍ഗ പദവി കവര്‍ന്നെടുത്ത് അവരുടെ അവകാശങ്ങള്‍ നിഷേധിക്കാനുള്ള നടപടികള്‍ക്കെതിരെ യോഗം മുന്നറിയിപ്പ് നല്‍കി.
ഭരണഘടനാപരമായ വിശ്വാസ സ്വാതന്ത്ര്യത്തിന്റെയും ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെയും ലംഘനമാണ് 12 സം സ്ഥാനങ്ങളില്‍ നിയമമായിക്കഴിഞ്ഞ നിര്‍ബന്ധിത മതപരിവര്‍ത്തന നിരോധന നിയമമെന്നും ഈ നിയമത്തെ ചോദ്യം ചെയ്തുകൊണ്ടുള്ള ഹര്‍ജികള്‍ സുപ്രീം കോടതിയുടെ പരിഗണനയിലാന്നെും അംഗങ്ങള്‍ ചൂണ്ടിക്കാട്ടി.
സമ്മേളനത്തിന്റെ ഭാഗമായി നടന്ന സെമിനാര്‍ കര്‍ണാടക നിയമസഭാ സ്പീക്കര്‍ യു.ടി ഖാദര്‍ ഉദ്ഘാടനം ചെയ്തു. പ്രഫ. രാജാറാം തോല്‍പാടി, പ്രശസ്ത കന്നഡ എഴുത്തുകാരി ഫാത്തിമ റാലിയ എന്നിവര്‍ പങ്കെടുത്തു. എഐസിയുവിന്റെ പുതിയ വെബ്സൈറ്റ് സമ്മേളനത്തില്‍ പ്രകാശനം ചെയ്തു.
മതസ്വാതന്ത്ര്യം സംരക്ഷിക്കുന്നതിനും സാമൂഹിക നീതി പ്രോത്സാഹിപ്പിക്കുന്നതിനും വിദ്വേഷ പ്രചാരണങ്ങളെ ചെറുക്കു ന്നതിനുമുള്ള കാത്തലിക് യൂണിയന്റെ പ്രതിബദ്ധത സമ്മേളനം എടുത്തുപറഞ്ഞു.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?