കുളത്തുവയലില് സൗജന്യ കൗണ്സലിംഗും മെഡിക്കല് ക്യാമ്പും
- Featured, Kerala, LATEST NEWS
- February 24, 2025
കോഴിക്കോട്: 2025 ജൂബിലി വര്‍ഷമായി ആചരിക്കാനുള്ള ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആഹ്വാനപ്രകാരം, കോഴിക്കോട് രൂപതയിലെ ജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കംകുറിച്ചു. മദര്‍ ഓഫ് ഗോഡ് കത്തീഡ്രല്‍ ദൈവാലയത്തില്‍ നടന്ന ശുശ്രൂഷകളില്‍ കോഴിക്കോട് രൂപതാ മെത്രാന്‍ ഡോ. വര്‍ഗീസ് ചക്കാലയ്ക്കലിന്റെ മുഖ്യകാര്‍മികത്വത്തില്‍ ആഘോഷപൂര്‍വമായ ദിവ്യബലി അര്‍പ്പിച്ചു. ഭദ്രാസന ദൈവാലയത്തിന്റെ വാതിലിലൂടെ രൂപതാംഗങ്ങള്‍ ഒരുമിച്ച് ജൂബിലി കുരിശ് വഹിച്ച് പ്രദക്ഷിണമായി അകത്തു പ്രവേശിച്ചു. പ്രത്യാശയുടെ നവസന്ദേശം പേറി സിനഡാത്മക സഭയെ ഓര്‍മിപ്പിച്ചുകൊണ്ട് രൂപതയിലെ എല്ലാവരും ദിവ്യബലിയില്‍ പങ്കെടുത്തു. ഈ ജൂബിലി ആഘോഷം രൂപതയിലും
ഇടുക്കി: ഫ്രാന്‍സിസ് മാര്‍പാപ്പ പ്രഖ്യാപിച്ച ക്രിസ്തുജയന്തി ജൂബിലി വര്‍ഷം ഇടുക്കി രൂപതയില്‍ ഉദ്ഘാടനം ചെയ്തു. വാഴത്തോപ്പ് സെന്റ് ജോര്‍ജ് കത്തീഡ്രല്‍ ദൈവാലയത്തില്‍ ഇടുക്കി രൂപതാ മെത്രാന്‍ മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ ഉദ്ഘാടന കര്‍മ്മം നിര്‍വഹിച്ചു. സെന്റ് ജോര്‍ജ് എല്‍പി സ്‌കൂളില്‍ പ്രത്യേക പ്രാര്‍ത്ഥനയോടെ ചടങ്ങുകള്‍ ആരംഭിച്ചു. വാഴത്തോപ്പ് ഇടവകയിലെ കൈകാരന്മാര്‍ സമര്‍പ്പിച്ച ജൂബിലി കുരിശ് മെത്രാന്‍ വെഞ്ചരിച്ച് പ്രതിഷ്ഠിച്ചു. തുടര്‍ന്ന് നടന്ന പ്രദക്ഷിണത്തില്‍ നൂറിലധികം മാലാഖ വേഷധാരികളായ കുട്ടികളും അള്‍ത്താര ബാലന്മാരും അണിനിരന്നു. പ്രദക്ഷിണം പ്രധാന കവാടത്തിങ്കലെത്തിയപ്പോള്‍
തിരുവനന്തപുരം: ദിവസവും അരമണിക്കൂര്‍ മാത്രം ചിലവഴിച്ച് ഒരു വര്‍ഷം കൊണ്ട് ബൈബിള്‍ മുഴുവന്‍ വായിക്കുകയും പഠിക്കുകയും ചെയ്യാന്‍ അവസരം ഒരുക്കുന്ന ‘ദ ബൈബിള്‍ ഇന്‍ എ ഇയര്‍’ പോഡ്കാസ്റ്റിന്റെ മലയാളം പതിപ്പ് ജനുവരി ഒന്നിന് ആരംഭിക്കും. പ്രശസ്ത വചനപ്രഘോഷകനായ ഫാ. ഡാനിയേല്‍ പൂവണ്ണത്തില്‍ നയിക്കുന്ന ഈ പോഡ്കാസ്റ്റ് ഇതേ പേരിലുള്ള ഇംഗ്ലീഷ് പോഡ്കാസ്റ്റിന് പിന്നില്‍ പ്രവര്‍ത്തിച്ച അസെന്‍ഷനാണ് ഒരുക്കുന്നത്. ഫാ. മൈക്ക് ഷ്മിറ്റ്‌സ് നേതൃത്വം നല്‍കിയ ‘ദ ബൈബിള്‍ ഇന്‍ എ ഇയര്‍’ ഇംഗ്ലീഷ് പോഡ്കാസ്റ്റ് ചാര്‍ട്ടുകളില്‍
കോഴിക്കോട്: കുളത്തുവയല്‍ എംഎസ്എംഐ ജനറലേറ്റിനോട് ചേര്‍ന്ന് നിര്‍മിച്ച നിത്യാരാധന ചാപ്പലിന്റെ ആശീര്‍വാദകര്‍മം ഡിസംബര്‍ 19-ന് താമരശേരി രൂപതാധ്യക്ഷന്‍ മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍ നിര്‍വഹിച്ചു. ദിവ്യകാരുണ്യ സന്നിധിയില്‍ ആയിരുന്നു കൊണ്ട് ആരാധിക്കാനും അനുഗ്രഹങ്ങള്‍ പ്രാപിക്കാനും ലോകം മുഴുവനും വേണ്ടി മാധ്യസ്ഥ്യം വഹിക്കാനുമായി 24 മണിക്കൂറും പ്രാര്‍ഥിക്കുവാനുമുള്ള സൗകര്യം ഇവിടെ ലഭ്യമാണ്.
കോട്ടപ്പുറം : ആഗോള കത്തോലിക്ക സഭയില്‍ 2025 ജൂബിലി വര്‍ഷ ആഘോഷങ്ങളുടെ ഭാഗമായി കോട്ടപ്പുറം രൂപതയില്‍ ജൂബിലി ആഘോഷങ്ങള്‍ക്ക് ഡിസംബര്‍ 29 -ന് വൈകിട്ട് നാലിന് ആരംഭം കുറിക്കും. ഇതോടനുബന്ധിച്ചുള്ള തിരുകര്‍മ്മങ്ങള്‍ കോട്ടപ്പുറം മാര്‍ക്കറ്റിലെ പുരാതനമായ സെന്റ് തോമസ് കപ്പേളയില്‍ കോട്ടപ്പുറം ബിഷപ് ഡോ. അംബ്രോസ് പുത്തന്‍വീട്ടിലിന്റെ മുഖ്യ കാര്‍മികത്വത്തില്‍ അരംഭിക്കും. തുടര്‍ന്ന് ബിഷപ്പിന്റെ നേതൃത്വത്തില്‍ വൈദികര്‍, സന്യസ്തര്‍, സംഘടനാ ഭാരവാഹികള്‍, മതാധ്യാപകര്‍, കുടുംബയൂണിറ്റ് ഭാരവാഹികള്‍, തുടങ്ങിയവര്‍ ജൂബിലി കുരിശുവഹിച്ച് പ്രദക്ഷിണമായി കത്തീഡ്രലിനു മുന്‍പിലെത്തും. കത്തീഡ്രലിനു മുന്‍പില്‍
കോട്ടപ്പുറം: കണ്ണൂര്‍ രൂപത സഹായമെത്രനായി അഭിഷിക്തനായ ബിഷപ് ഡോ. ഡെന്നീസ് കുറുപ്പശേരിക്ക് കോട്ടപ്പുറം രൂപതയും മാത്യ ഇടവക പള്ളിപ്പുറം മഞ്ഞു മാത ബസിലിക്കയും ചേര്‍ന്ന് സ്വീകരണം നല്‍കുന്നു. ഡിസംബര്‍ 28-ന് വൈകിട്ട് 3.30ന് പള്ളിപ്പുറം മഞ്ഞുമാത ബസിലിക്ക കവാടത്തില്‍ ബിഷപ്പിനെ എതിരേല്‍ക്കും. തുടര്‍ന്ന് ബിഷപ്് ഡോ. ഡെന്നീസിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ കൃതജ്ഞതാബലി. വരാപ്പുഴ അതിരൂപത സഹായ മെത്രാന്‍ ബിഷപ്് ഡോ.ആന്റണി വാലുങ്കല്‍ വചനപ്രഘോഷണം നടത്തും. കോട്ടപ്പുറം ബിഷപ് ഡോ. അംബ്രോസ് പുത്തന്‍വീട്ടിലും കോട്ടപ്പുറം ബിഷപ് എമിരിറ്റസ് ഡോ. ജോസഫ്
ജോസഫ് ജോസഫ് ‘ആദ്യമായും അവസാനമായും എനിക്ക് ഒരു കാര്യമേ പറയാനുള്ളൂ. ഈ വിജയം നേടിത്തന്നത് എന്റെ ഈശോയും മാതാവുമാണ്” ഈ വര്‍ഷത്തെ ലോഗോസ് പ്രതിഭയായി തിരഞ്ഞെടുക്കപ്പെട്ട ആറാം ക്ലാസില്‍ പഠിക്കുന്ന 11 വയസുകാരന്‍ ജിസ്‌മോന്‍ സണ്ണി വിജയം നേടിയ വേദിയില്‍ പറഞ്ഞ വാക്കുകളാണിത്. ജിസ്‌മോന്‍ നേരിട്ട ശാരീരിക വെല്ലുവിളികളെയും കുടുംബത്തിലെ സാമ്പത്തിക ബുദ്ധിമുട്ടുകളെയുംകുറിച്ച് അറിയുമ്പോഴാണ് നാലര ലക്ഷംപേരെ പിന്നിലാക്കി ലോഗോസ് പ്രതിഭയായ ഈ ആറാം ക്ലാസുകാരന്റെ വാക്കുകള്‍ വെറും ഭംഗിവാക്കല്ലെന്ന് വ്യക്തമാകുന്നത്. കോതമംഗലം രൂപതയിലെ ബെത്‌ലഹേം ഇടവകയിലെ,
ഇരിങ്ങാലക്കുട: യുദ്ധങ്ങളും കലാപങ്ങളും അക്രമങ്ങളും അധിനിവേശങ്ങളും വര്‍ധിച്ചുകൊണ്ടിരിക്കുന്ന ലോകത്തില്‍ സമാധാനത്തിന്റെയും പ്രത്യാശയുടെയും നക്ഷത്രമായി ക്രിസ്മസ് മനഷ്യമനസുകളില്‍ നിറയണമെന്ന് ഇരിങ്ങാലക്കുട രൂപതാധ്യക്ഷന്‍ മാര്‍ പോളി കണ്ണൂക്കാടന്‍. ആശങ്കയുടെയും ഭീതിയുടെയും നിഴല്‍വഴികളില്‍ ക്ഷമയുടെയും സഹിഷ്ണുതയുടെയും പ്രത്യാശയുടെയും കവാടങ്ങള്‍ കടന്ന് മുന്നേറാന്‍ മനുഷ്യരാശിക്ക് ക്രിസ്മസ് പ്രചോദനമാകണം. സന്മനസുള്ള സകലര്‍ക്കും ഭൂമിയില്‍ സമാധാനവും പ്രത്യാശയും വാഗ്ദാനം ചെയ്തുകൊണ്ടുള്ള ക്രിസ്തുവിന്റെ ആഗമനം ചരിത്രത്തില്‍ ഒരിക്കല്‍മാത്രം നടന്ന ഒറ്റപ്പെട്ട സംഭവമല്ല; ഇന്നും നാളെയും നമ്മുടെ ജീവിതത്തിലും ചുറ്റുപാടുകളിലും നിരന്തരം സംഭവിക്കേണ്ട സാഹോദര്യ ത്തിന്റെയും കാരുണ്യത്തിന്റെയും ഓര്‍മപ്പെടുത്തലാണ്.
Don’t want to skip an update or a post?