ധന്യ മദര്‍ ഏലീശ്വ വാഴ്ത്തപ്പെട്ട പദവിയിലേക്ക്; പ്രഖ്യാപനം വല്ലാര്‍പാടം ബസലിക്കയില്‍ നവംബര്‍ എട്ടിന്
- ASIA, Featured, Kerala, LATEST NEWS
- September 9, 2025
സ്കൂളുകളില്‍ നടപ്പിലാക്കിയ സുംബ ഡാന്‍സിനെക്കുറിച്ചുള്ള വിവാദങ്ങള്‍ അവസാനിച്ചിട്ടില്ല. കോഴിക്കോട് ദേവഗിരി കോളജ് പ്രിന്‍സിപ്പലായിരുന്ന ഫാ. ജോസഫ് വയലില്‍ സിഎംഐ ഈ വിഷയത്തെ വിലയിരുത്തുന്നു. കേരള ഗവണ്മെന്റ് സ്കൂളുകളില്‍ സുംബ ഡാന്‍സ് ജൂണ്‍ മുതല്‍ നടപ്പാക്കിയിരിക്കുകയാണ്. അതിനെ അനുകൂലിച്ചും പ്രതികൂലിച്ചും ഒരുപാടുപേര് രംഗത്തുണ്ട്. എന്നാല്‍, സുംബ ഡാന്‍സിനെപ്പറ്റി പ്രചരിക്കുന്നത് അധികവും അടിസ്ഥാനരഹിതമായ കാര്യങ്ങളാണ്. എന്താണ് സുംബ ഡാന്‍സ്? സുംബ ഡാന്‍സ് ഒരു ഫിറ്റ്നസ് പ്രോഗ്രാം ആണ്. പണ്ടൊക്കെ സ്കൂളുകളിലെ ഡ്രില്‍ പിരിയഡുകളില്‍ വ്യായാമമുറകള്‍ അഭ്യസിപ്പിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ അത്തരം
തിരുവനന്തപുരം: ധന്യന്‍ മാര്‍ ഈവാനിയോസ് മെത്രാപ്പോലീത്തായുടെ 72-ാം ഓര്‍മപ്പെരുന്നാളിനോടനുബന്ധിച്ച് വിവിധ സ്ഥലങ്ങളില്‍നിന്നുള്ള തീര്‍ത്ഥാടന പദയാത്രകള്‍ക്ക് തുടക്കമാകുന്നു. റാന്നി പെരുന്നാട്ടില്‍നിന്ന് ആരംഭിക്കുന്ന പ്രധാന പദയാത്ര ജൂലൈ 10 വ്യാഴാഴ്ച മേജര്‍ ആര്‍ച്ചുബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ ഉദ്ഘാടനം ചെയ്യും. പത്തനംതിട്ട ബിഷപ് സാമുവേല്‍ മാര്‍ ഐറേനിയോസ്, ബിഷപ് യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റം എന്നിവര്‍ പങ്കെടുക്കും. രാവിലെ 6.30 ന് കാതോലിക്കാ ബാവയുടെ മുഖ്യകാര്‍മികത്വത്തില്‍ കുര്‍ബാന അര്‍പ്പിക്കും. തുടര്‍ന്ന് ആരംഭിക്കുന്ന പദയാത്രയ്ക്ക് മലങ്കര കാത്തലിക്ക് യൂത്ത്
ചാലക്കുടി: മുരിങ്ങൂര്‍ ഡിംസ് മീഡിയ കോളേജില്‍ ഒന്നാം വര്‍ഷ ബിരുദ ക്ലാസുകള്‍ക്ക് തുടക്കം കുറിച്ചുകൊണ്ടുനടന്ന ‘ഫ്യൂഷന്‍ 2025’ ആഘോഷ പരിപാടികള്‍ കോളേജ് ഡയറക്ടര്‍ റവ.ഡോ. ആന്റണി വടക്കേകര വി.സി ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ ഡോ. സിനോജ് ആന്റണി അധ്യക്ഷത വഹിച്ചു. വിവിധ ബിരുദ കോഴ്സുകള്‍ക്ക് ചേര്‍ന്ന വിദ്യാര്‍ഥികളും അവരുടെ മാതാപിതാക്കളും ചടങ്ങില്‍ പങ്കെടുത്തു. പ്രിന്‍സിപ്പല്‍ വിദ്യാര്‍ത്ഥികള്‍ക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വൈസ് പ്രിന്‍സിപ്പല്‍ ജിജി സി. ബേബി, ഫാ. ടോം ജോണ്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ജേര്‍ണലിസം വിഭാഗം
സിനിമയെ ജാഗ്രതയോടെ സമീപിക്കണമെന്ന് ഓര്‍മ്മിപ്പിക്കുകയാണ് മുന്‍ ഡിജിപി ഡോ. സിബി മാത്യൂസ്. ‘സിനിമ’ എന്നത് സാധാരണ ജനങ്ങളുടെ വിനോദത്തിനുള്ള ഏറ്റവും പ്രധാനപ്പെട്ട മാധ്യമമാണ്. സിനിമയിലൂടെ നല്കപ്പെടുന്ന സന്ദേശങ്ങള്‍ സമൂഹത്തിന്റെ ചിന്താഗതികളെ വളരെ ആഴത്തില്‍ സ്വാധീനിക്കുന്നുണ്ട്. 1997-ല്‍ പ്രദര്‍ശനത്തിനെത്തിയ ‘ടൈറ്റാനിക്’, 2000-ല്‍ റിലീസ് ചെയ്യപ്പെട്ട ‘ഗ്ലാഡിയേറ്റര്‍’, 2004-ലെത്തിയ ‘പാഷന് ഓഫ് ദ ക്രൈസ്റ്റ്’ മുതലായ സിനിമകള്‍ ലോകമെങ്ങുമുള്ള അനേക ദശലക്ഷം ജനങ്ങള്‍ വീക്ഷിച്ചു. തിയേറ്ററില്‍പോയി സിനിമ കാണുന്നവരെ കൂടാതെ, ടെലിവിഷന്‍, ഇന്റര്‍നെറ്റ് മുതലായവയിലൂടെ അനേകായിരം ജനങ്ങള്‍ സിനിമകള്‍ കാണുന്നു.
തൃശൂര്‍: സമുദായ ശാക്തീകരണ പ്രവര്‍ത്തനങ്ങള്‍ പൊതുസമൂഹത്തിന്റെ കൂടി ഉന്നമനം ലക്ഷ്യം വെക്കുന്നതാ കണമെന്ന് തൃശൂര്‍ അതിരൂപത സഹായ മെത്രാന് മാര്‍ ടോണി നീലങ്കാവില്‍. സഭയും സമുദായവും നേരിടുന്ന അവഗണനകളും വിവിധ പ്രശ്നങ്ങളും വിശ്വാസ സമൂഹത്തിന്റെ സജീവ ശ്രദ്ധയിലേക്ക് കൊണ്ടുവരാന്‍ തൃശൂര്‍ അതിരൂപതയിലെ എല്ലാ ഇടവകകളിലും സംഘടിപ്പിക്കുന്ന സമുദായ ജാഗ്രത സദസുകളുടെ അതിരൂപ താതല ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം. ചുവന്നമണ്ണ് സെന്റ് ജോസഫ് ഇടവകയില്‍ നടന്ന ചടങ്ങില്‍ വികാരി ഫാ. അനു ചാലില്‍ അധ്യക്ഷത വഹിച്ചു. വികാരി ജനറാള്‍
കൊച്ചി: കല്‍ദായ സുറിയാനി സഭയുടെ ഇന്ത്യയിലെ വലിയ മെത്രാപ്പോലീത്തയായിരുന്ന മാര്‍ അപ്രേം മെത്രാപ്പോലീത്തയുടെ നിര്യാണത്തില്‍ കെസിബിസി അനുശോചനവും പ്രാര്‍ത്ഥനയും അറിയിച്ചു. തൃശൂരില്‍ മാത്രമല്ല, കേരള ക്രൈസ്തവ സഭയില്‍തന്നെ നിറഞ്ഞുനിന്ന ആത്മീയ വ്യക്തിത്വമായിരുന്നു അപ്രേം മെത്രാപ്പോലീത്ത. അദ്ദേഹത്തിന്റെ സുദീര്‍ഘമായ മെത്രാന് ശുശ്രൂഷ കല്‍ദായ സുറിയാനി സഭയ്ക്കു മാത്രമല്ല കേരളത്തിലെ ക്രൈസ്തവ സഭകള്‍ക്കെല്ലാം ആത്മീയ ഉണര്‍വും ചൈതന്യവു മേകുന്നതായിരുന്നു എന്ന് അനുശോചന സന്ദേശത്തില്‍ ചൂണ്ടിക്കാട്ടി. നിരവധി ആത്മീയ ഗ്രന്ഥങ്ങളിലൂടെ സഭയ്ക്ക് വിശ്വാസവെളിച്ചം പകര്‍ന്ന വ്യക്തിയാണ് അപ്രേം മെത്രാപ്പോലീത്ത. പിന്‍ഗാമിയായ മാര്‍
ഇരിങ്ങാലക്കുട: സമസ്ത ജനവിഭാഗങ്ങളെയും ഉള്‍ക്കൊള്ളുന്ന വിശ്വമാനവികതയുടെയും വിശാലഹൃദയത്തിന്റെയും ഉടമയായിരുന്നു പൗരസ്ത്യ കല്‍ദായ സുറിയാനി സഭയുടെ ആര്‍ച്ചുബിഷപ് മാര്‍ അപ്രേമെന്ന് ഇരിങ്ങാലക്കുട രൂപത ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ അനുസ്മരിച്ചു. അഞ്ചര പതിറ്റാണ്ടിലേറെ അദ്ദേഹം ഭാരതത്തിലെ പൗരസ്ത്യ കല്‍ദായ സുറിയാനി സഭയെ സമര്‍ഥമായി നയിച്ചു. അടിയുറച്ച ആത്മീയാചാര്യന്, സുറിയാനി ഭാഷാപണ്ഡിതന്‍, സഭാചരിത്ര ഗവേഷകന്, ഗ്രന്ഥകര്‍ത്താവ് തുടങ്ങിയ നിലകളില്‍ അദ്ദേഹം സഭയിലും പൊതുസമൂഹത്തിലും വ്യക്തിമുദ്ര പതിച്ചു. ആത്മീയ ഉള്‍ക്കാഴ്ചയും ലളിതജീവിതവും വഴി സര്‍വര്‍ക്കും സമാരാധ്യനായ പിതാവായി സുദീര്‍ഘകാലം അദ്ദേഹം നിറഞ്ഞുനിന്നു.
കാക്കനാട്: കല്‍ദായ സുറിയാനി സഭയുടെ മെത്രാപ്പോലീത്ത മാര്‍ അപ്രേം തിരുമേനിയുടെ ദേഹവിയോഗത്തില്‍ സീറോ മലബാര്‍ സഭയുടെ അനുശോചനവും പ്രാര്‍ത്ഥനയും അറിയിക്കുന്നതായി സീറോ മലബാര്‍ സഭയുടെ പിതാവും തലവനുമായ മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ അറിയിച്ചു. തൃശൂരിന്റെ ആത്മീയ സാംസ്കാരിക മണ്ഡലത്തില്‍ നിറ സാന്നിധ്യമായിരുന്ന മാര്‍ അപ്രേം മെത്രാപ്പോലീത്തയുടെ സംഭാവനകള്‍ നിസ്തുലമായിരുന്നെന്നു മാര്‍ റാഫേല്‍ തട്ടില്‍ അനുസ്മരിച്ചു. ചെറുപ്രായത്തില്‍ മെത്രാപ്പോലീത്ത പദവിയിലെത്തിയ അദ്ദേഹം മികച്ച ഭരണകര്‍ത്താവും ആത്മീയ നേതാവും എന്ന നിലയില്‍ സ്തുത്യര്‍ഹമാംവിധം സഭയെ നയിച്ച വ്യക്തിയായിരുന്നു.
Don’t want to skip an update or a post?