Follow Us On

13

May

2025

Tuesday

  • ഫാ. ജെയിംസ് കൊക്കാവയലില്‍ പബ്ലിക് അഫയേഴ്‌സ് കമ്മീഷന്‍ സെക്രട്ടറി

    ഫാ. ജെയിംസ് കൊക്കാവയലില്‍ പബ്ലിക് അഫയേഴ്‌സ് കമ്മീഷന്‍ സെക്രട്ടറി0

    കാക്കനാട്: സീറോമലബാര്‍സഭയുടെ പബ്ലിക് അഫയേഴ്‌സ് കമ്മീഷന്‍ സെക്രട്ടറിയായി ചങ്ങനാശേരി അതിരൂപതാംഗമായ ഫാ. ജെയിംസ് കൊക്കാവയലില്‍ നിയമിതനായി. നിലവിലെ സെക്രട്ടറി ഫാ. എബ്രഹാം കാവില്‍പുരയിടത്തില്‍ അഞ്ചു വര്‍ഷം പൂര്‍ത്തിയാക്കിയതിനെത്തുടര്‍ന്നാണ് പുതിയ നിയമനം. കമ്മീഷന്‍ ചെയര്‍മാന്‍ ആര്‍ച്ചുബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്താണ് പെര്‍മനന്റ് സിനഡിന്റെ അംഗീകാരത്തോടെ നിയമനം നടത്തിയത്. 2020 നവംബര്‍ മാസം മുതല്‍ കമ്മീഷന്റെ അസിസ്റ്റന്റ് സെക്രട്ടറിയായി ഫാ. ജെയിംസ് പ്രവര്‍ത്തി ച്ചുവരികയായിരുന്നു. 2020 ജനുവരിയില്‍ നടന്ന സിനഡിന്റെ തീരുമാനപ്രകാരമാണ് സഭയും സമൂഹവുമായി ബന്ധപ്പെട്ട പൊതുകാര്യങ്ങള്‍ പഠിക്കുന്നതിനും വിശകലനം

  • കടുത്ത പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ക്ക് വഴിയൊരുക്കുന്ന കടല്‍ മണല്‍ ഖനനം അംഗീകരിക്കാന്‍ കഴിയില്ല: കെസിബിസി ജാഗ്രത കമ്മീഷന്‍

    കടുത്ത പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ക്ക് വഴിയൊരുക്കുന്ന കടല്‍ മണല്‍ ഖനനം അംഗീകരിക്കാന്‍ കഴിയില്ല: കെസിബിസി ജാഗ്രത കമ്മീഷന്‍0

    കൊച്ചി: കടുത്ത പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ക്ക് വഴിയൊരുക്കുന്ന കടല്‍ മണല്‍ ഖനനം അംഗീകരിക്കാന്‍ കഴിയില്ലെന്ന് കെസിബിസി ജാഗ്രത കമ്മീഷന്‍. ആയിരക്കണക്കിന് കോടി രൂപയുടെ ലാഭം ലക്ഷ്യം വച്ച് പരിസ്ഥിതിയെ അപകടത്തിലാക്കി കോര്‍പ്പറേറ്റുകള്‍ക്ക് കടല്‍ തീറെഴുതിക്കൊടുക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനം അപലപനീയവും പ്രതിഷേധാര്‍ഹവുമാണെന്ന് കെസിബിസി ജാഗ്രത കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് ഡോ. യൂഹാനോന്‍ മാര്‍ തെയഡോഷ്യസ്, വൈസ് ചെയര്‍മാന്‍മാരായ ബിഷപ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍, ബിഷപ് ഡോ. അംബ്രോസ് പുത്തന്‍വീട്ടില്‍ എന്നിവര്‍ ചേര്‍ന്നു പുറപ്പെടുവിച്ച പ്രസ്താവനയില്‍ വ്യക്തമാക്കി. കടലിന്റെ സ്വാഭാവികതയ്ക്ക്

  • സിഡിപിഐ ദേശീയ അസംബ്ലി തുടങ്ങി

    സിഡിപിഐ ദേശീയ അസംബ്ലി തുടങ്ങി0

    കോട്ടയം: ഏഷ്യയിലെ ഏറ്റവും വലിയ ബിഷപ്‌സ് കോണ്‍ഫ്രന്‍സായ സിസിബിഐയുടെ ആഭിമുഖ്യത്തില്‍ പ്രവര്‍ത്തിക്കുന്ന രൂപതാ വൈദികരുടെ കൂട്ടായ്മയായ കോണ്‍ഫ്രന്‍സ് ഓഫ് ഡയോസിഷ്യന്‍ പ്രീസ്റ്റ്‌സ് ഓഫ് ഇന്ത്യ (സിഡിപിഐ) യുടെ 21-ാമതു ദേശീയ  ത്രിദിന സമ്മേളനം കോട്ടയം വിമലഗിരി പാസ്റ്ററല്‍ സെന്ററില്‍ തുടങ്ങി. കേരള ലത്തീന്‍ മെത്രാന്‍ സമിതിയുടെയും കേരള റീജന്‍ ലാറ്റിന്‍ കാത്തലിക് കൗണ്‍സിലിന്റെയും പ്രസിഡന്റും സിഡിപിഐ രക്ഷാധികാരിയുമായ കോഴിക്കോട് രൂപതാധ്യക്ഷന്‍ ഡോ. വര്‍ഗീസ് ചക്കാലയ്ക്കല്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. ദേശീയ പ്രസിഡന്റ് ഫാ. റോയി ലാസര്‍ അധ്യക്ഷത

  • മാര്‍ ജോസഫ് പെരുന്തോട്ടം മെത്രാപ്പോലീത്തയ്ക്ക് ആദരവര്‍പ്പിച്ച് കാഞ്ഞിരപ്പള്ളി രൂപത

    മാര്‍ ജോസഫ് പെരുന്തോട്ടം മെത്രാപ്പോലീത്തയ്ക്ക് ആദരവര്‍പ്പിച്ച് കാഞ്ഞിരപ്പള്ളി രൂപത0

    കാഞ്ഞിരപ്പള്ളി: ചങ്ങനാശേരി അതിരൂപതാധ്യക്ഷനായിരുന്ന മാര്‍ ജോസഫ് പെരുന്തോട്ടം മെത്രാപ്പോലീത്തയുടെ നേതൃശുശ്രൂഷയ്ക്ക് ആദരവര്‍പ്പിച്ചും ശുശ്രൂഷ പൗരോഹിത്യ സ്വീകരണത്തിന്റെ സുവര്‍ണ്ണ ജൂബിലി ആശംസകള്‍ നേര്‍ന്നും കാഞ്ഞിരപ്പള്ളി രൂപത. കാഞ്ഞിരപ്പള്ളി പാസ്റ്ററല്‍ സെന്ററില്‍ നടന്ന വൈദിക സമ്മേളനത്തില്‍ കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍,  മുന്‍ മേലധ്യക്ഷന്‍ മാര്‍ മാത്യു അറയ്ക്കല്‍ എന്നിവര്‍ പ്രസംഗിച്ചു. ആരാധന സമൂഹമായി വളര്‍ത്തുന്നതിനും പരിപാലിക്കു ന്നതിനും ജാഗ്രതയോടെ വര്‍ത്തിച്ച മാര്‍ ജോസഫ് പെരുന്തോട്ടത്തിന്റെ ശുശ്രൂഷ സഭയ്ക്കും സമൂഹത്തിനും മാതൃക നല്‍കുന്നതാണെന്ന് മാര്‍ പുളിക്കല്‍ പറഞ്ഞു. ശുശ്രൂഷയുടെ

  • മേജര്‍ സെമിനാരികള്‍ക്ക് പുതിയ റെക്ടര്‍മാര്‍

    മേജര്‍ സെമിനാരികള്‍ക്ക് പുതിയ റെക്ടര്‍മാര്‍0

    കാക്കനാട്: സീറോമലബാര്‍സഭയുടെ കേരളത്തിലെ മൂന്നു സിനഡല്‍ മേജര്‍ സെമിനാരികള്‍ക്ക് പുതിയ റെക്ടര്‍മാര്‍ നിയമിതരായി. മംഗലപ്പുഴ സെന്റ് ജോസഫ്‌സ് പൊന്തിഫിക്കല്‍ സെമിനാരിയുടെ റെക്ടറായി റവ.ഡോ. സ്റ്റാന്‍ലി പുല്‍പ്രയില്‍, വടവാതൂര്‍ സെന്റ് തോമസ് അപ്പസ്‌തോലിക് സെമിനാരിയുടെ റെക്ടറായി റവ. ഡോ. ഡൊമിനിക് വെച്ചൂര്‍, കുന്നോത്ത് ഗുഡ് ഷെപ്പേര്‍ഡ് മേജര്‍ സെമിനാരിയുടെ റെക്ടറായി റവ. ഡോ. മാത്യു പട്ടമന എന്നിവരാണ് നിയമിതരായത്. മംഗലപ്പുഴ സെമിനാരിയുടെ റെക്ടറായി 2024 ഓഗസ്റ്റില്‍ നടന്ന സിനഡു തിരഞ്ഞെടുത്ത ഫാ. സ്റ്റാന്‍ലിയെ വത്തിക്കാനിലെ പൗരസ്ത്യ സഭകള്‍ക്കുവേണ്ടിയുള്ള കാര്യാലയമാണ്

  • കെസിബിസി മദ്യവിരുദ്ധ സമിതി സമ്മേളനം 26ന് കോട്ടയത്ത്

    കെസിബിസി മദ്യവിരുദ്ധ സമിതി സമ്മേളനം 26ന് കോട്ടയത്ത്0

    കോട്ടയം: കെസിബിസി മദ്യവിരുദ്ധ സമിതി സംസ്ഥാന സമ്മേളനം ഫെബ്രുവരി 26ന് കോട്ടയം ലൂര്‍ദ് ഫൊറോന ദൈവാലയത്തില്‍ നടക്കും. രാവിലെ പത്തിന് ചേരുന്ന സമ്മേളനത്തില്‍ മദ്യവിരുദ്ധ സമിതി ചെയര്‍മാന്‍ യൂഹാനോന്‍ മാര്‍ തിയോഡോഷ്യോസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിക്കും. രാവിലെ 10.20 ന് മേജര്‍ രവിയും 11.15 ന് ആര്‍ച്ചുബിഷപ് മാര്‍ തോമസ് തറയിലും ക്ലാസുകള്‍ നയിക്കും. ജനറല്‍ സെക്രട്ടറി ഫാ. ജോണ്‍ അരീക്കല്‍ പ്രസംഗിക്കും. ഉച്ചകഴിഞ്ഞ് രണ്ടിന് ചേരുന്ന സമ്മേളനം പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ഉദ്ഘാടനം ചെയ്യും.

  • റവ. ഡോ. സ്‌കറിയാ കന്യാകോണില്‍ ചങ്ങനാശേരി അതിരൂപതാ വികാരി ജനറല്‍

    റവ. ഡോ. സ്‌കറിയാ കന്യാകോണില്‍ ചങ്ങനാശേരി അതിരൂപതാ വികാരി ജനറല്‍0

    ചങ്ങനാശേരി: ചങ്ങനാശേരി അതിരൂപതയുടെ വികാരി ജനറലായി റവ. ഡോ. സ്‌കറിയാ കന്യാകോണിലിനെ ആര്‍ച്ചുബിഷപ് മാര്‍ തോമസ് തറയില്‍ നിയമിച്ചു. വടവാതൂര്‍ സെമിനാരിയില്‍ റെക്ടറായ ഫാ. കന്യാകോണില്‍, ബല്‍ജിയം ലുവെയിന്‍ സര്‍വ്വകലാശാലയില്‍നിന്ന് ധാര്‍മ്മിക ദൈവശാസ്ത്രത്തില്‍ പിഎച്ച്ഡി നേടിയിട്ടണ്ട്. വെളിയനാട് സെന്റ്  സേവ്യേഴ്‌സ് ഇടവകയില്‍ കന്യാകോണില്‍ ചെറിയാന്‍ – ഏലിയാമ്മ ദമ്പതികളുടെ മകനായി 1964 ഡിസംബര്‍ 15 ന് ജനിച്ചു. 1992 ഡിസംബര്‍ 29 ന് വൈദികനായി. മാര്‍ ജോസഫ് പൗവ്വത്തിലിന്റെ സെക്രട്ടറിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്.

  • കുളത്തുവയലില്‍ സൗജന്യ കൗണ്‍സലിംഗും മെഡിക്കല്‍ ക്യാമ്പും

    കുളത്തുവയലില്‍ സൗജന്യ കൗണ്‍സലിംഗും മെഡിക്കല്‍ ക്യാമ്പും0

    കോഴിക്കോട്: കുടുംബ ബന്ധങ്ങളുടെ ശാക്തീകരണവും പുതുതലമുറയുടെ വ്യക്തിത്വവികസനവും ധാര്‍മിക വളര്‍ച്ചയും ലക്ഷ്യം വച്ചുകൊണ്ട് എംഎസ്എംഐ സിസ്റ്റേഴ്സിന്റെ ജീവധാര കൗണ്‍സിലിംഗ് സെന്റര്‍ വ്യക്തികള്‍ക്കും കുടുംബങ്ങള്‍ക്കുമായി  ഫെബ്രുവരി 27 രാവിലെ ഒന്‍പത് മുതല്‍ 1 വരെ സൗജന്യ കൗണ്‍സിലിംഗ് സൗകര്യവും  വൈദ്യസഹായവും ഒരുക്കുന്നു. ഫെബ്രുവരി 26-ന് മുമ്പായി പേര് രജിസ്റ്റര്‍ ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ക്ക്: ജീവധാര സെന്റര്‍ ഫോര്‍ കൗണ്‍സിലിങ് ആന്‍ഡ് സൈക്കോതെറാപ്പി ചെമ്പ്ര, കുളത്തുവയല്‍. ഫോണ്‍: 8921915473/ 9605887507

Latest Posts

Don’t want to skip an update or a post?