കഴിഞ്ഞ വര്‍ഷം എല്ലാ ദിവസവും കുര്‍ബാനയില്‍ പങ്കെടുത്ത കുട്ടികളുടെ സംഗമം ശ്രദ്ധേയമായി
- ASIA, Featured, Kerala, LATEST NEWS
- May 13, 2025
കണ്ണൂര്‍: മൂല്യാധിഷ്ഠിത വിദ്യാഭ്യാസത്തിന് ഊന്നല്‍ നല്‍കണമെന്ന് കണ്ണൂര്‍ രൂപത ബിഷപ് ഡോ. അലക്സ് വടക്കുംതല. തയ്യില്‍ സെന്റ് ആന്റണീസ് യു പി സ്കൂള്‍ പുതിയ കെട്ടിട സമുച്ചയത്തിന്റെ വെഞ്ചരിപ്പും 116-ാം സ്കൂള്‍ വാര്‍ഷികാഘോഷത്തിന്റെ ഉദ്ഘാടനവും നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കെട്ടിടത്തിന്റെ ഫലക അനാച്ഛാദനകര്‍മ്മം തുറമുഖ പുരാവസ്തു രജിസ്ട്രേഷന് വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന് നിര്‍വ്വഹിച്ചു. കണ്ണൂര്‍ രൂപതാ സഹായ മെത്രാന് ഡോ. ഡെന്നീസ് കുറുപ്പശ്ശേരി അനുഗ്രഹ പ്രഭാഷണം നടത്തി. കണ്ണൂര്‍ കോര്പറേഷന് മേയര്‍ മുസ്ലിഹ് മഠത്തില്‍ മുഖ്യാതിഥിയായിരുന്നു.
കല്പറ്റ: ലോക മാതൃഭാഷാ ദിനത്തോടനുബന്ധിച്ച് ന്യൂസിലാന്റില്‍ വിവിധ ഭാഷകള്‍ സംസാരിക്കുന്നവര്‍ക്കായി നടത്തിയ പ്രസംഗ മത്സരത്തില്‍ നാലാം ക്ലാസുകാരനായ മലയാളി വിദ്യാര്‍ഥിക്ക് ഒന്നാം സ്ഥാനം. ന്യൂസിലാന്‍ഡിലെ ന്യൂപ്ലൈമൗതില് മലയാള ഭാഷയെ പ്രതിനിധീകരിച്ചു പങ്കെടുത്ത ഡിയോണ്‍ പി. രാജീവിനാണ് ഒന്നാം സ്ഥാനം ലഭിച്ചത്. ലോക മാതൃഭാഷാ ദിനത്തോടനുബന്ധിച്ച് മൈഗ്രന്റ് കണക്ഷന്, ഇന്റര്‍നാഷണല്‍ ക്ലബ് എന്നിവരുടെ നേതൃത്വത്തില്‍ ന്യൂസിലാന്റിലെ തരാനക്കിയിലുള്ള ന്യൂപ്ലൈമൗത് ഡിസ്ട്രിക്ട് കൗണ്‍സില്‍ ചേംബറില്‍ വച്ചായിരുന്നു മത്സരം. ന്യൂസിലാന്റില്‍ സ്ഥിരതാമസമാക്കിയ വിവിധ ഭാഷകള്‍ സംസാരിക്കുന്ന 9-14 വയസ് വരെയുള്ള കുട്ടികള്‍ക്കായിട്ടായിരുന്നു
വാഷിംഗ്ടണ്‍ ഡിസി: കാന്‍സര്‍ ചികിത്സാ രംഗത്ത് നിര്‍ണായകമായി മാറാന്‍ സാധ്യതയുള്ള കണ്ടുപിടുത്തുമായി ഒരു മലയാളി ശാസ്ത്രജ്ഞന്. കാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ചയ്ക്ക് കാരണമാകുന്ന ജനിതക രഹസ്യമാണ് മലയാളിയായ ഡോ. റോബിന് സെബാസ്റ്റ്യനും സംഘവും കണ്ടെത്തിയിരിക്കുന്നത്. കാന്‍സര്‍ കോശങ്ങള്‍ മനുഷ്യ ശരീരത്തില്‍ പെരുകുന്നതിന്റെ കാരണങ്ങള്‍ ഇതുവരെ ശാസ്ത്രലോകത്തിന് അജ്ഞാതമായിരുന്നു. കണ്ണൂര്‍ ജില്ലയിലെ പൈസക്കരി സ്വദേശിയായ ഡോ. റോബിന് സെബാസ്റ്റ്യന്‍ അമേരിക്കയിലെ വാഷിംഗ്ടണ്‍ ഡിസിയിലുള്ള എന്‍ഐഎച്ച് (നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി) എന്ന ലോകോത്തര ഗവേഷണശാലയിലെ ശാസ്ത്രജ്ഞനാണ്. കാന്‍സര്‍ ചികിത്സാരംഗത്ത് ലോകത്തിന്
ഫാ. തോമസ് ആന്റണി പറമ്പി കഴിഞ്ഞ മാസംമുതല്‍ കേരളത്തിലെ സ്ഥിരംകാഴ്ചയായിരുന്നു ദീപാലങ്കാരശോഭയില്‍ മുങ്ങിയ ദൈവാലയങ്ങള്‍. തിരുനാള്‍ അവസരമായതിനാല്‍ ദീപാലങ്കാരത്തിന്റെയും വാദ്യമേളങ്ങളുടെയും മത്സരം പോലെയായിരുന്നു. ദൈവാലയങ്ങള്‍ ദീപാലങ്കാരത്തില്‍ മുങ്ങിയപ്പോള്‍ വിശ്വാസത്തിന്റെയും ജീവിതസാക്ഷ്യത്തിന്റെയും ശോഭ മങ്ങിപ്പോയോ എന്ന സംശയം ബാക്കിനില്‍ക്കുന്നുണ്ട്. സാക്ഷ്യത്തിന്റെ ശോഭ മങ്ങിയിട്ടില്ലെന്ന് സ്ഥാപിക്കണമെങ്കില്‍ ജീവിതസാക്ഷ്യത്തിന്റെ കാര്യങ്ങളില്‍ മത്സരിക്കാന്‍ കഴിഞ്ഞെന്നും വിശ്വാസവര്‍ധനവുണ്ടായെന്നും അവകാശപ്പെടാന്‍ കഴിയണം. കുടുംബത്തിലും സമൂഹത്തിലും ഏത് ആഘോഷത്തിന്റെയും ഫൈനല്‍ റിസള്‍ട്ട് വിശ്വാസവര്‍ധനവാണല്ലോ. സുവിശേഷത്തില്‍ കാനായിലെ കുടുംബത്തിലെ വിവാഹാഘോഷത്തിന്റെ വിവരണം അവസാനിക്കുന്നത് ‘ശിഷ്യന്മാര് യേശുവില്‍ വിശ്വസിച്ചു’ എന്നു
വരാപ്പുഴ: മൂലമ്പിള്ളി പാക്കേജില്‍ സംസ്ഥാന സര്‍ക്കാര്‍ ഉറപ്പുനല്‍കിയ ജോലി ആര്‍ക്കൊക്കെ ലഭിച്ചുവെന്ന് ധവളപത്രം ഇറക്കണമെന്ന് വടുതല സെന്റ് ആന്റണിസ് ദൈവാലയത്തില്‍ നടന്ന കെസിവൈഎം ചാത്യാത്ത് മേഖലാ സമ്മേളനം ആവശ്യപ്പെട്ടു. കെഎല്‍സിഎ സംസ്ഥാന പ്രസിഡന്റ് അഡ്വ. ഷെറി ജെ. തോമസ് സമ്മേളനം ഉദ്ഘാടനം ചെയ്തു. കെസിവൈഎം വരാപ്പുഴ അതിരൂപതാ പ്രസിഡന്റ് രാജീവ് പാട്രിക് അധ്യക്ഷത വഹിച്ചു. ഡയറക്ടര്‍ ഫാ. റാഫേല്‍ ഷിനോജ് ആറാഞ്ചേരി, ചാത്യാത്ത് ഫെറോനാ വികാരി ഫാ. ആന്റണി ചെറിയക്കടവില്, സഹ വികാരി ഫാ. സ്റ്റിനില്‍ റാഫേല്‍
കോഴിക്കോട്: ന്യൂനപക്ഷങ്ങളില്‍ ഒരു വിഭാഗത്തിനു മാത്രം പ്രത്യേക ആനുകൂല്യങ്ങള്‍ നല്‍കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ നീക്കങ്ങള്‍ക്കെതിരെ പ്രതിഷേധം ഉയരുന്നു. ഈ നടപടി നിയമപരമായും ധാര്‍മികമായും ചില ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുണ്ട്. സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോര്പറേഷന് മുഖേന മദ്രസ അധ്യാപകര്‍ക്ക് നല്കുന്ന ഭവനവായ്പ 2.5 ലക്ഷത്തില്‍നിന്ന് അഞ്ച് ലക്ഷമായി ഉയര്‍ത്തിയതുമായി ബന്ധപ്പെട്ടാണ് വിവാദങ്ങള്‍ ഉണ്ടായിരിക്കുന്നത്. മദ്രസ അധ്യാപകര്‍ക്ക് അഞ്ച് ലക്ഷം രൂപവരെ പലിശരഹിത വായ്പ നല്‍കാനാണ് തീരുമാനം. ഒരു വിഭാഗത്തിനുമാത്രം പലിശരഹിത വായ്പ നല്‍കുന്നതിന്റെ മാനദണ്ഡം ചോദ്യം ചെയ്യപ്പെടുകയാണ്.
കൊച്ചി: വിദ്യാഭ്യാസ, ആരോഗ്യ, ആതുര ശുശ്രൂഷാ രംഗത്ത് നിസ്തുല സംഭാവനകള്‍ നൂറ്റാണ്ടുകളായി നല്കുന്ന ക്രൈസ്തവസ്ഥാപനങ്ങള് തകര്‍ക്കാനായി അണിയറയി ലൊരുങ്ങുന്ന ആസൂത്രിത നീക്കങ്ങള്‍ വിലപ്പോവില്ലെന്ന് കാത്തലിക് ബിഷപ്സ് കോണ്‍ഫ്രന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവ. അഡ്വ. വി.സി സെബാസ്റ്റ്യന്‍. ഉന്നതനിലവാരം പുലര്‍ത്തുന്നതും വിശിഷ്ഠസേവനങ്ങള്‍ പങ്കുവയ്ക്കുന്നതുമായ ക്രൈസ്തവ സ്ഥാപനങ്ങളിലേക്ക് നുഴഞ്ഞുകയറി പ്രശ്നങ്ങള്‍ സൃഷ്ടിക്കുവാന്‍ ശ്രമിക്കുന്ന തീവ്രവാദശക്തികളെയും നിരോധിത സംഘടനകളുടെ മറുരൂപങ്ങളെയും ക്രൈസ്തവ സമൂഹം തിരിച്ചറിയുന്നു. ക്രൈസ്തവ സേവനങ്ങളുടെയും ശുശ്രൂഷകളുടെയും ഗുണഫലങ്ങള്‍ അനുഭവിക്കുന്നത് ക്രൈസ്തവ സമുദായം മാത്രമല്ല
തിരുവനന്തപുരം: ബൗദ്ധിക വെല്ലുവിളികള്‍ നേരിടുന്നരോടുള്ള സര്‍ക്കാര്‍ അവഗണനക്കെതിരെ തലസ്ഥാന നഗരിയില്‍ പ്രതിഷേധമിരമ്പി. ബൗദ്ധിക വെല്ലുവിളികള്‍ നേരിടുന്ന 18 വയസിനു മുകളില്‍ പ്രായമുള്ളവരുടെ തൊഴില്‍ പരിശീലനത്തിനായി കഴിഞ്ഞ 11 വര്‍ഷങ്ങളായി ബജറ്റില്‍ പ്രഖ്യാപിച്ച ഫണ്ട് വിനിയോഗിക്കാതെ ലാപ്സാക്കിയതിനെതിരെ ഗുണ ഭോക്താക്കളും രക്ഷിതാക്കളും ജീവനക്കാരുമടക്കം അയ്യായി രത്തോളം പേര് സെക്രട്ടറിയേറ്റ് ഉപരോധിച്ചു. കെ.പി. രാജേന്ദ്രന് എംഎല്‍എ സമ്മേളനം ഉദ്ഘാടനം ചെയ്തു. സംയുക്ത സമരസമിതി ചെയര്മാന് ഫാ. റോയ് മാത്യു വടക്കേല്‍ ആമുഖ ഭാഷണം നടത്തി. സ്പെഷ്യല്‍ ഒളിംപിക്സ് ഭാരത് ഏരിയ
Don’t want to skip an update or a post?