കോട്ടയം: കോട്ടയം അതിരൂപതയുടെ നേതൃത്വത്തില്‍ വിഭാവനം ചെയ്ത് നടപ്പിലാക്കുന്ന ബോണ്ടിംഗ് ഫാമിലീസ് പദ്ധതിയുടെ ഭാഗമായി കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും എതിരെ നടക്കുന്ന അതിക്രമങ്ങളും ചൂഷണങ്ങളും തടയുന്നതിനായി വിഭാവനം ചെയ്തിരിക്കുന്ന നിയമ സംവിധാനങ്ങളെ കുറിച്ച് അവബോധ സെമിനാര്‍ സംഘടിപ്പിച്ചു.
തെള്ളകം ചൈതന്യയില്‍ നടന്ന സെമിനാറിന്റെ ഉദ്ഘാടനം കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി അസി. ഡയറക്ടര്‍ ഫാ. ജെഫിന്‍ ഒഴുങ്ങാലില്‍ നിര്‍വ്വഹിച്ചു. സിസ്റ്റര്‍ ബെറ്റ്‌സി എസ്‌വിഎം, കെഎസ്എസ്എസ് പ്രോഗ്രാം ഓഫീസര്‍ സിജോ തോമസ്, കോ-ഓര്‍ഡിനേറ്റര്‍ ബിജി ജോസ് എന്നിവര്‍ പ്രസംഗിച്ചു.
പോക്സോ ആക്ടിനെക്കുറിച്ചും സ്ത്രീ സുരക്ഷ നിയമ സംവിധാനങ്ങളെക്കുറിച്ചും സംഘടിപ്പിച്ച നിയമ അവബോധ സെമിനാറിന് കോട്ടയം ജില്ലാ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി മുന്‍ അംഗം അഡ്വ. സിസ്റ്റര്‍ ജ്യോതിസ് പി. തോമസ് നേതൃത്വം നല്‍കി. അമേരിക്കയിലെ ക്നാനായ കാത്തലിക് റീജിയന്റെ ബോണ്ടിംഗ് ഫാമിലീസ് സംഘടനയുടെയും കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെയും പങ്കാളിത്വത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.
Leave a Comment
Your email address will not be published. Required fields are marked with *