ക്രിസ്മസ് പ്രത്യാശയുടെ നക്ഷത്രം: മാര്‍ പോളി കണ്ണൂക്കാടന്‍
- Featured, Kerala, LATEST NEWS, ക്രിസ്തുമസ് സ്പെഷ്യൽ
- December 25, 2024
ചങ്ങനാശേരി: ചങ്ങനാശേരി അതിരൂപതയുടെ അഞ്ചാമത്തെ ആര്‍ച്ചുബിഷപ്പായി നിയമിതനായ മാര്‍ തോമസ് തറയിലിന്റെ സ്ഥാനാരോഹണം ഒക്ടോബര്‍ 31-ന് ചങ്ങനാശേരി സെന്റ് മേരീസ് മെത്രാപ്പോലീത്തന്‍ ദൈവാലയത്തില്‍ നടക്കും. രാവിലെ ഒമ്പതിന് ആരംഭിക്കുന്ന സ്ഥാനാരോഹണ ശുശ്രൂഷയ്ക്ക് സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ മുഖ്യകാര്‍മികത്വം വഹിക്കും. ആര്‍ച്ചുബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം, പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് എന്നിവര്‍ സഹകാര്‍മികരായിരിക്കും. തുടര്‍ന്ന് മാര്‍ തോമസ് തറയിലിന്റെ മുഖ്യകാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാനയര്‍പ്പിക്കും. 11.45 ന് നടക്കുന്ന പൊതുസമ്മേളനം
കാക്കനാട്: സീറോമലബാര്‍സഭയുടെ മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടിലിനെ പൗരസ്ത്യസഭകള്‍ക്കായുള്ള കാര്യാലയത്തിലെ അംഗമായി പരിശുദ്ധ പിതാവ് ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിച്ചു. കത്തോലിക്കാസഭയിലെ പൗരസ്ത്യ റീത്തുകളില്‍പെട്ട വ്യക്തിസഭകളുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ തീരുമാനങ്ങ ളെടുക്കാന്‍ മാര്‍പാപ്പയെ സഹായിക്കുന്ന കാര്യാലയമാണിത്. കര്‍ദിനാള്‍ ക്ലൗദിയോ ഗുജറോത്തിയാണ് പൗരസ്ത്യസ ഭകള്ക്കായുള്ള കാര്യാലയത്തിന്റെ പ്രീഫെക്റ്റ്. മാര്‍ റാഫേല്‍ തട്ടിലിനെ കൂടാതെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള ഒന്‍പത് പിതാക്കന്മാര് കൂടി പ്രസ്തുത കാര്യാലയത്തിലെ അംഗങ്ങളായി നിയമിതരായിട്ടുണ്ട്. മേജര്‍ ആര്‍ച്ചുബിഷപ്പിനു നല്‍കിയിരിക്കുന്ന ഈ നിയമനം സീറോ മലബാര്സഭയോടുള്ള ഫ്രാന്‍സിസ്
കണ്ണൂര്‍: മുനമ്പം കടപ്പുറത്ത് സ്ഥിരതാമസകാരായ 610 കുടുംബങ്ങളുടെ ഭൂമി പ്രശ്നത്തിന് ഭരണകൂടങ്ങള്‍ അടിയന്ത രമായി ഇടപെട്ട് ശാശ്വതപരിഹാരം ഉണ്ടാക്കണമെന്ന് കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന് (കെഎല്‍സിഎ) കണ്ണൂര്‍ രൂപതാ സമിതി യോഗം ആവശ്യപ്പെട്ടു. മുനമ്പത്തുകാര്‍ വിലകൊടുത്തു വാങ്ങിയ സ്ഥലം വഖഫ് ബോര്‍ഡിന്റേതാണെന്ന വാദം മൂലം നിരവധി ബുദ്ധിമുട്ടുകളാണ് അവര്‍ക്കു നേരിടേണ്ടി വന്നിരിക്കുന്നത്. കടുത്ത മനുഷ്യാവകാശ ലംഘനമാണ് അവിടെ നടക്കുന്നതെന്ന് യോഗം ചൂണ്ടിക്കാട്ടി. കെഎല്‍സിഎ കണ്ണൂര്‍ രൂപതാ ഡയറക്ടര്‍ ഫാ. മാര്ട്ടിന് രായപ്പന് യോഗം ഉദ്ഘാടനം ചെയ്തു. രുപതാ
കോലഞ്ചേരി: മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയിലെ സീനിയര്‍ വൈദികനും പ്രമുഖ സുവിശേഷകനുമായ ഫാ. ജോണ്‍ വള്ളിക്കാട്ടില്‍ (72) അന്തരിച്ചു. ഇന്ന് (ഒക്ടോബര്‍ 22) ഉച്ചകഴിഞ്ഞ് 1.30-ന് വസതിയില്‍ കൊണ്ടുവരും. സംസ്കാരം നാളെ രാവിലെ എട്ടിന് സുഖദ ധ്യാനകേന്ദ്രത്തിലെ ശുശ്രൂഷയ്ക്കുശേഷം 11 ന് സെന്റ് പീറ്റേഴ്സ് ആന്റ് സെന്റ് പോള്‍സ് ഓര്‍ത്തഡോക്സ് പള്ളിയില്‍. സുഖത ധ്യാനകേന്ദ്രം ഡയറക്ടര്‍, ട്രിനിറ്റി റിട്ടയര്‍മെന്റ് ഹോം സെക്രട്ടറി, കണ്ടനാട് എംപ്ലോയീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി സ്ഥാപക സെക്രട്ടറി, എംജിഒസിഎസ്എം കേന്ദ്ര കമ്മിറ്റി ഉപാധ്യക്ഷന്‍, കണ്ടനാട്
തിരുവല്ല: ജീവിതത്തിലെ സകല മേഖലകളെയും വിശുദ്ധീകരിച്ച ശ്രേഷ്ഠാചാര്യനായിരുന്നു ആര്‍ച്ചുബിഷപ് ബനഡിക്ട് മാര്‍ ഗ്രിഗോറിയോസെന്ന് പത്തനംതിട്ട മെത്രാന് ഡോ. സാമുവല്‍ മാര്‍ ഐറേനിയസ്. കല്ലൂപ്പാറ കോട്ടൂര്‍ ആര്‍ച്ചുബിഷപ് ബനഡിക്ട് മാര്‍ ഗ്രിഗോറിയോസ് ബഥനി കമ്യൂണിറ്റി സെന്ററില്‍ ആര്‍ച്ചുബിഷപ് മാര്‍ ഗ്രിഗോറിയോസിന്റെ മുപ്പതാം അനുസ്മരണ സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സഭയുടെ നിലപാടുകള്‍ ചോദ്യം ചെയ്യപ്പെടുമ്പോള്‍, വിട്ടുവീഴ്ചയില്ലാത്തതും അതേസമയം ശാന്തവുമായ സമീപനം പുലര്‍ത്തിയ മാര്‍ ഗ്രിഗോറിയോസിന് അതിലൂടെ മറ്റുള്ളവരുടെ ഹൃദയം കവരുവാനും അവരെ നേര്‍വഴിക്ക് കൊണ്ടുവരുവാനും സാധിച്ചു. സര്‍വസ്പര്‍ശിയായ ശുശ്രൂഷകളായിരുന്നു അദ്ദേഹത്തിന്റേത്;
മല്ലപ്പള്ളി: ദൈവപരിപാലനയുടെ ചെറിയ ദാസികളുടെ സന്യാസിനി സമൂഹത്തിന്റെ സ്ഥാപകയും പ്രഥമ സുപ്പീരിയര്‍ ജനറലുമായിരുന്ന സിസ്റ്റര്‍ ഡോ. മേരി ലിറ്റിയുടെ എട്ടാമത് ചരമവാര്‍ഷികം നവംബര്‍ അഞ്ചിന് കുന്നന്താനം എല്‍എസ്ഡിപി ജനറലേറ്റില്‍ ആചരിക്കും. രാവിലെ 10.30-ന് ചങ്ങനാശേരി ആര്‍ച്ചുബിഷപ് മാര്‍ തോമസ് തറയിലിന്റെ മുഖ്യകാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാനയും കബറിടത്തില്‍ ഒപ്പീസും നടത്തും.
തൃശൂര്‍: തൃശൂര്‍ ശക്തന്തമ്പുരാന് മാര്‍ക്കറ്റിലെ മീറ്റ് ജീസസ് പ്രയര്‍ ടീം ഒരുക്കുന്ന 31-ാമത് ദൈവശബ്ദം ബൈബിള്‍ കണ്‍വന്‍ഷന്റെ പന്തല്‍ കാല്‍നാട്ടുകര്‍മ്മം പുത്തന്‍പള്ളി ബസിലിക്ക റെക്ടര്‍ ഫാ. ഫ്രാന്‍സിസ് പള്ളിക്കുന്നത്ത് നിര്‍വഹിച്ചു. തൃശുര് അതിരൂപത കരിസ്മാറ്റിക്ക് ഡയറക്ടര്‍ ഫാ. റോയ് വേള കൊമ്പില്‍ അധ്യക്ഷത വഹിച്ചു. ഫാ. ജോയ് കൂത്തുര്‍, ബേബി കളത്തില്‍, ജനറല്‍ കണ്‍വീനര്‍ എം.എ ബാബു എന്നിവര്‍ പ്രസംഗിച്ചു. നവംബര്‍ 13 മുതല്‍ 17 വരെയാണ് കണ്വന്ഷന്. ഫാ. അബ്രാഹം കടിയാക്കുഴി, സാബു അറുതൊട്ടില്‍ ടീം
കോതമംഗലം: വഖഫ് ഭേദഗതി വിഷയത്തില്‍ കേരള നിയമസഭയുടെ നിലപാട് പുനഃപരിശോധിക്കണമെന്ന് കോതമംഗലം രൂപത ജാഗ്രതാ സമിതി. കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന വഖഫ് ഭേദഗതി ബില്‍ പിന്‍വലിക്കണമെന്ന് കേരള നിയമസഭ ഐകണ്ഠ്യേന പ്രമേയം പാസാക്കിയെന്ന വാര്‍ത്ത കേരള മനഃസാക്ഷിയെ ഞെട്ടിക്കുന്നതും അങ്ങേയറ്റം അപലപനീയവുമാണെന്ന് ജാഗ്രതാ സമിതി ഡയറക്ടര്‍ ഫാ. ജേക്കബ് റാത്തപ്പിള്ളില്‍ പ്രസ്താവനയില്‍ വ്യക്തമാക്കി. വഖഫ് നിയമത്തിലെ അപാകതകള്‍ നിറഞ്ഞതും നീതിരഹിതവുമായ വകുപ്പുകള്‍ ഭേദഗതി ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ നടത്തുന്ന ശ്രമങ്ങളെ ശ്ലാഘിക്കുന്നുവെന്ന് പറഞ്ഞ ജാഗ്രതാസമിതി, കേരള നിയമസഭാംഗങ്ങള്‍ തങ്ങളുടെ
Don’t want to skip an update or a post?