തൃശൂര്‍: മാധ്യമരംഗത്ത് മികച്ച സംഭാവനകള്‍ നല്‍കുന്നവരെ ആദരിക്കുന്നതിനായി ഏര്‍പ്പെടുത്തിയിരിക്കുന്ന ജയിംസ് ആല്‍ബെറിയോണ്‍ പുരസ്‌കാരം ക്യാമറ നണ്‍ എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന സിസ്റ്റര്‍ ലിസ്മി സിഎംസിക്ക്.
ഇന്ത്യന്‍ കാത്തലിക് പ്രസ് അസോസിയേഷനുമായി (ഐസിപിഎ) സഹകരിച്ച് സൊസൈറ്റി ഓഫ് സെന്റ് പോളിന്റെ നേതൃത്വത്തില്‍ ജയിംസ് ആല്‍ബെറിയോണ്‍ അനുസ്മരണാര്‍ത്ഥമാണ് പുരസ്‌കാരം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
സെപ്റ്റംബര്‍ 20ന് ഇന്ത്യന്‍ കാത്തലിക് പ്രസ് അസോസിയേഷന്‍ പൂനെയില്‍ സംഘടിപ്പിക്കുന്ന ക്രിസ്ത്യന്‍ ജേര്‍ണലിസ്റ്റുകളുടെ 30-ാമതു ദേശീയ കണ്‍വന്‍ഷനില്‍ അവാര്‍ഡ് സമ്മാനിക്കും.
ഇരുപത്തിയഞ്ചിലേറെ ഹ്രസ്വചിത്രങ്ങളും 250 വീഡിയോ ആല്‍ബങ്ങളും നൂറ്റമ്പതിലേറെ ഡോക്യുമെന്ററികളും സിസ്റ്റര്‍ ലിസ്മി നിര്‍മ്മിച്ചിട്ടുണ്ട്. തൃശൂര്‍ കോലാഴിയിലെ നിര്‍മല പ്രൊവിന്‍സിന്റെ സ്റ്റുഡിയോ കേന്ദ്രമാക്കിയാണ് സിസ്റ്റര്‍ ലിസ്മിയുടെ പ്രവര്‍ത്തനങ്ങള്‍.
ഈ വര്‍ഷം ആദ്യം വത്തിക്കാനില്‍ നടന്ന ഗ്ലോബല്‍ കമ്യൂണിക്കേഷന്‍ കൂട്ടായ്മയില്‍ പങ്കെടുത്ത ഇന്ത്യയില്‍നിന്നുള്ള ഏക പ്രതിനിധിയായിരുന്നു സിസ്റ്റര്‍ ലിസ്മി സിഎംസി.
Leave a Comment
Your email address will not be published. Required fields are marked with *