ഇതുപോലൊരു മദ്യനയം എവിടെയെങ്കിലും ഉണ്ടാകുമോ?
- Featured, Kerala, LATEST NEWS
- April 15, 2025
കോട്ടയം: ക്രൈസ്തവ സഭകള് തമ്മിലുള്ള ഐക്യം വളര്ത്തുകയും ധാരണകള് രൂപീകരിക്കുകയും ചെയ്യുകയെന്നത് മാനവിക സാഹോദര്യത്തിന്റെയും അടയാളമാണെന്ന് നിലയ്ക്കല് എക്യുമെനിക്കല് ട്രസ്റ്റ് പ്രസിഡന്റ് തിയഡോഷ്യസ് മാര്ത്തോമാ മെത്രാപ്പോലീത്ത. നിലയ്ക്കല് എക്യുമെനിക്കല് ട്രസ്റ്റിന്റെയും സെന്റ് തോമസ് പള്ളിയുടെയും റൂബി ജൂബിലിയോടനുബന്ധിച്ച് വടവാതൂര് സെന്റ് തോമസ് അപ്പസ്തോലിക് സെമിനാരിയില് നടത്തിയ ഏകദിന ദൈവശാസ്ത്ര സെമിനാര് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ‘പൊതുവിശ്വാസത്തിന്റെ പ്രഘോഷണം; സഭൈക്യത്തിന്റെയും പ്രേഷിത പ്രവര്ത്തനത്തിന്റെയും സാധ്യതകളും വെല്ലുവിളികളും’ എന്നതായിരുന്നു സെമിനാറിന്റെ മുഖ്യപ്രമേയം. നിലയ്ക്കല് ട്രസ്റ്റ് വൈസ് പ്രസിഡന്റ് ബിഷപ്
തൃശൂര്: ഇടവകാംഗങ്ങള് ചേര്ന്ന് അവതരിപ്പിച്ച മെഗാ ബൈബിള് നാടകം ശ്രദ്ധേയമായി. 120 ഓളം ഇടവകക്കാരാണ് ഈ നാടകത്തില് അഭിനയിച്ചത്. തൃശൂര്, അരുണാട്ടുകര സെന്റ് തോമസ് ദൈവാലയത്തിലെ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാളിനോടനു ബന്ധിച്ചാണ് ‘മരുഭൂമിയിലെ ശബ്ദം’ എന്ന മെഗാ ബൈബിള് നാടകം അവതരിപ്പിച്ചത്. വിശുദ്ധ സ്നാപകയോഹന്നാന്റെ ജീവിതത്തെ ആസ്പദമാക്കി രചിച്ച ഈ നാടകത്തിന്റെ കഥയും സംവിധാനവും നിര്വഹിച്ചത് ഫാ. സിജോ ജോസഫ് ആലപ്പാടനാണ്. ഫാ. അജിത്ത് ചിറ്റലപ്പിള്ളിയാണ് കൊറിയോഗ്രാഫര്. രംഗസജ്ജീകരണം ഫാ. ജിജോ മാളിയേക്കലും നിര്വഹിച്ചു. വികാരി ഫാ.
തിരുവനന്തപുരം: സംസ്ഥാന ടെലിവിഷന് അവാര്ഡ് പ്രഖ്യാപിച്ചപ്പോള് മികച്ച നേട്ടവുമായി ശാലോം ടെലിവിഷന്. കുട്ടികള്ക്കുള്ള മികച്ച പ്രോഗ്രാം, മികച്ച ബാലതാരം എന്നി പുരസ്കാരങ്ങളാണ് ശാലോം ടെലിവിഷനെ തേടിയെത്തിത്. പ്രിന്സ് അശോക് സംവിധാനം ചെയ്ത മാര്ട്ടിന എഫ്ടിസിഎല് കുട്ടികള്ക്കുള്ള മികച്ച പരിപാടിക്കുള്ള പുരസ്കാരം നേടിയപ്പോള്, സുബിന് ജോഷ് സംവിധാനം ചെയ്ത മധുരം എന്ന ടെലിഫിലിമിലൂടെ ആദിത് ദേവിന് മികച്ച ബാലതാരത്തിനുള്ള പുരസ്കാരം ലഭിച്ചു. ഒരു കുട്ടിയുടെ നൊമ്പരത്തിന്റെയും സന്തോഷത്തിന്റെയും കഥയാണ് മധുരം എന്ന ടെലിഫിലിമും പറയുന്നത്. ഏറെ പ്രേക്ഷക സ്വീകാര്യത
കൊച്ചി. ഏകസ്ഥര് തങ്ങളുടെ ജീവിതം പ്രാര്ത്ഥയിലൂടെ വിശുദ്ധീകരിക്കണമെന്ന് ബിഷപ് ഡോ. പോള് ആന്റണി മുല്ലശേരി. കെസിബിസി ഫാമിലി കമ്മീഷന്റെ കീഴിലുള്ള മരിയന് സിംഗിള്സ് സൊസൈറ്റിയുടെ മൂന്നാമത്തെ ഹൗസായ ഇടുക്കി ജില്ലയിലെ മാട്ടുകട്ടയിലുള്ള സെന്റ് ആന്സ് വില്ലയുടെ ആശീര്വാദകര്മ്മം നിര്വഹിക്കുകയായിരുന്നു അദ്ദേഹം. തങ്ങളുടെ ജീവിതസാഹചര്യത്തില് അഭിമാനിക്കണമെന്നും ദൈവം നല്കിയ സിദ്ധികളും കഴിവുകളും സമൂഹത്തിനായി ഉപയോഗിക്കണമെന്നും അദ്ദേഹം പറഞ്ഞു. സെന്റ് ആന്സ് വില്ല ചാപ്പലിന്റെ ആശീര്വാദ കര്മ്മം കാഞ്ഞിരിപ്പിള്ളി രൂപപതാ ധ്യക്ഷനും കെസിബിസി ഫാമിലികമ്മീഷന് വൈസ് ചെയര് മാനുമായ മാര്
കൊച്ചി: വരുന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില് ഉള്പ്പെടെ രാഷ്ട്രീയ ഇടപെടല് നടത്തുമെന്ന് കത്തോലിക്ക കോണ്ഗ്രസ്. പാലാരിവട്ടം പിഒസിയില് നടന്ന രാഷ്ട്രീയകാര്യ സമ്മേളനമാണ് ഇതു സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്. കേന്ദ്രസമിതിയുടെ നേതൃത്വത്തില് രാഷ്ട്രീയകാര്യ സമിതിയും രൂപീകരിച്ചു. സമുദായത്തിന്റെയും കര്ഷകരുടെയും പ്രശ്നങ്ങള് തുടര്ച്ചയായി അവഗണിക്കപ്പെടുന്നതിനാല് രാഷ്ട്രീയമായ ഇടപെടലുകള് നടത്തുന്നതിനാണ് പുതിയ സമിതി. വന്യജീവി ആക്രമണം, ഇഎസ്എ, പട്ടയ പ്രശ്നങ്ങള്, റബര് വിലത്തകര്ച്ച, നെല്ല് സംഭരണം, മുനമ്പം പ്രശ്നം, വഖഫ് നിയമം, ന്യൂനപക്ഷ പീഡനങ്ങളും അധിനിവേശങ്ങളും, ജെ.ബി കോശി കമ്മീഷന് റിപ്പോര്ട്ട്,
മാനന്തവാടി: സാമൂഹിക പ്രവര്ത്തനം മനുഷ്യന്റെ സമഗ്ര വികസനത്തിന് നടത്തുന്ന ആത്മസമര്പ്പണമാണന്ന് മാനന്ത വാടി രൂപത മെത്രാന് മാര് ജോസ് പൊരുന്നേടം. രൂപതയുടെ സാമൂഹിക സേവന വിഭാഗമായ വയനാട് സോഷ്യല് സര്വീസ് സൊസൈറ്റിയുടെ സുവര്ണ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി ഡബ്ല്യുഎസ്എസ്എസ് ഹാളില് സംഘടിപ്പിച്ച കുടുംബ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 1974ല് പ്രവര്ത്തനം ആരംഭിച്ചതുമുതല് സൊസൈറ്റി ഏറ്റെടുത്തതും നടപ്പാക്കിയതുമായ പ്രവര്ത്തനങ്ങള് മാതൃകാപരവും ദൂരക്കാഴ്ചയില്നിന്നുള്ളതുമാണ്. തിരുനെ ല്ലിയിലെ ആദിവാസി സമൂഹത്തിന്റെ ഉന്നമനത്തിന് 1975ല് തുടക്കംകുറിച്ച പ്രവര്ത്തനങ്ങള്, 1976ല് ആരംഭിച്ച സാക്ഷരതാ
വയനാട്: കിഴക്കിന്റെ ലൂര്ദ്ദ് എന്നറിയപ്പെടുന്ന കേരളത്തിലെ പ്രസിദ്ധ മരിയന് തീര്ത്ഥാടന കേന്ദ്രമായ വയനാട്ടിലെ പള്ളിക്കുന്ന് ലൂര്ദ് മാതാ ദൈവാലയ തിരുനാള് ഫെബ്രുവരി 2 മുതല് 18 വരെ. 1908 ല് ഫ്രഞ്ച് മിഷനറി ഫാ. ആര്മെണ്ട് ഷാങ്ങ് മാരിജെഫ്രീനോ സ്ഥാപിച്ച ഈ ദൈവാലയത്തിന്റെ 117-ാമത് വാര്ഷികാഘോഷവും ഇതോടൊപ്പം നടക്കും. ഫെബ്രുവരി 2 ന് ഞായറാഴ്ച വൈകുന്നേരം 4.30 ന് വികാരി റവ.ഡോ. അലോഷ്യസ്കുളങ്ങര തിരുനാള് കൊടിയേറ്റും. തുടര്ന്ന് 5 മണിക്ക് ജപമാല, ദിവ്യബലി , നൊവേന റവ:
തൃശൂര്: കാന്സര് രോഗം മൂലം മുടി നഷ്ടപ്പെട്ട 72 പേര്ക്ക് അമല മെഡിക്കല് കോളേജില് സൗജന്യമായി വിഗുകള് വിതരണം ചെയ്തു. ചടങ്ങിന്റെ ഉദ്ഘാടനം ദേവമാതാ പ്രൊവിന്ഷ്യാള് റവ. ഡോ. ജോസ് നന്തിക്കര നിര്വ്വഹിച്ചു. അമല ഡയറക്ടര് ഫാ. ജൂലിയസ് അറയ്ക്കല്, ജോയിന്റ് ഡയറക്ടര് ഫാ. ജെയ്സണ് മുണ്ടന്മാണി, പാലിയേറ്റീവ് വിഭാഗത്തിലെ ഡോ. സുജോ വര്ഗീസ്, കേശദാനം കോ- ഓര്ഡിനേറ്റര് പി. കെ സെബാസ്റ്റ്യന്, ഹെയര് ഡോണര്മാരായ ടി. കെ. പ്രശാല്, ഇസ മരിയ ലിംഗ്സണ്, കൗണ്സിലിംഗ് വിഭാഗത്തിലെ
Don’t want to skip an update or a post?