സീറോമലബാര്‍ സഭാ നേതാക്കള് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
- ASIA, Featured, INDIA, Kerala, LATEST NEWS
- November 5, 2025

കൊച്ചി: ഛത്തീസ്ഗഡില്‍ മലയാളികളായ സിസ്റ്റര്‍ വന്ദന ഫ്രാന്‍സിസിനെയും സിസ്റ്റര്‍ പ്രീതി മേരിയെയും മതംമാറ്റം ആരോപിച്ച് അറസ്റ്റ് ചെയ്ത സംഭവത്തില്‍ കേരള കാത്തലിക് ഫെഡറേഷന്‍ (കെസിഎഫ്) പ്രതിഷേധം രേഖപ്പെടുത്തി. മതപരിവര്‍ത്തനം, മനുഷ്യക്കടത്ത് തുടങ്ങിയ വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ചാണ് ഇവരെ അറസ്റ്റ് ചെയ്തതെന്നും ഈ നടപടി വേദനാജനകവും അപലപനീയ വുമാണെന്നും കെസിഎഫ് സംസ്ഥാന പ്രസിഡന്റ് അനില്‍ ജോണ്‍ ഫ്രാന്‍സിസ്, ജനറല്‍ സെക്രട്ടറി വി.സി ജോര്‍ജ്ജ്കുട്ടി, ട്രഷറര്‍ അഡ്വ. ബിജു കുണ്ടുകളം, വൈദിക ഉപദേഷ്ടാവ് ഫാ. തോമസ് തറയില്‍ എന്നിവര്‍ ചേര്‍ന്നു

കൊച്ചി: ഛത്തീസ്ഗഡില്‍ കന്യാസ്ത്രീകളെ മനുഷ്യകടത്ത് ആരോപിച്ച് കള്ളക്കേസില്‍ കുടുക്കിയ സംഭവത്തില്‍ അടിയന്തരമായി കേന്ദ്രസര്‍ക്കാര്‍ ഇടപെടണമെന്ന് കെഎല്‍സിഎ. നിര്‍ബന്ധിച്ച് അവര്‍ക്കെതിരെ മൊഴി നല്‍കാന്‍ പെണ്‍കുട്ടികളെ പ്രേരിപ്പിച്ചതു ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ അന്വേഷണം ഉണ്ടാകണമെന്ന് കെഎല്‍സിഎ സംസ്ഥാന പ്രസിഡന്റ് അഡ്വ. ഷെറി ജെ. തോമസ്, ജനറല്‍ സെക്രട്ടറി ബിജു ജോസി എന്നിവര്‍ ആവശ്യപ്പെട്ടു.

കൊച്ചി: കത്തോലിക്കാ സന്യസ്തരെ ഇരകളാക്കി ഭീതിപ്പെടുത്തുന്ന നീക്കങ്ങള്‍ക്കെതിരെ കേന്ദ്രസര്‍ക്കാര്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് കേരള കോണ്‍ഫ്രന്‍സ് ഓഫ് മേജര്‍ സുപ്പീരിയേഴ്‌സ് (കെസിഎംഎസ്). ഛത്തീസ്ഗഡില്‍ മലയാളികളായ രണ്ട് സന്യാസിനിമാരെ വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ച് അറസ്റ്റ് ചെയ്തതുള്‍പ്പെടെയുള്ള സമീപകാല സംഭവങ്ങള്‍ ഭാരതത്തിന്റെ ഭരണഘടനയെ അവഹേളിക്കുന്നവയാണ്. രാജ്യത്തിന്റെ മതമൈത്രിയെ തകര്‍ക്കുന്നതിലൂടെയുള്ള വര്‍ഗീയ ധ്രുവീകരണം ലക്ഷ്യമാക്കി യുള്ള ചില നിക്ഷിപ്ത താത്പര്യക്കാരുടെ ശ്രമങ്ങളാണ് ഇവ എന്നത് വ്യക്തമാണ്. മതപരിവര്‍ത്തനം, മനുഷ്യക്കടത്ത്, ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ച്, ദൈവ സ്‌നേഹത്തിലൂന്നി മനുഷ്യസ്‌നേഹപരമായ

കൊച്ചി: ഛത്തീസ്ഗഡില്‍ മലയാളികളായ രണ്ട് സന്യാസിനിമാരെ വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ച് അറസ്റ്റ് ചെയ്ത സംഭവത്തില്‍ കെസിബിസി ജാഗ്രതാ കമ്മീഷന്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. രാജ്യത്തെ മതസ്വാതന്ത്ര്യം അപകടത്തിലാണ് കമ്മീഷന്‍ ചൂണ്ടിക്കാട്ടി. മതപരിവര്‍ത്തനം, മനുഷ്യക്കടത്ത് തുടങ്ങിയ വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ച് ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ദുര്‍ഗ് പോലീസ് ജൂലൈ 25, 2025-ന് സിസ്റ്റര്‍ വന്ദന ഫ്രാന്‍സിസിനെയും സിസ്റ്റര്‍ പ്രീതി മേരിയെയും അറസ്റ്റ് ചെയ്യുകയായിരുന്നു. ഈ നടപടി വേദനാജനകവും അപലപനീയവുമാണെന്ന് ജാഗ്രതാ കമ്മീഷന്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.

കാക്കനാട്: ഛത്തീസ്ഗഡില്‍ മലയാളി കന്യസ്ത്രീകള്‍ക്കുനേരെ നടന്നതു നിയമവാഴ്ച്ചയോടുള്ള വെല്ലുവിളിയാണെന്ന് സീറോമലബാര്‍ സഭ. മതപരിവര്‍ത്തനവും മനുഷ്യക്കടത്തും ആരോപിച്ചു കന്യസ്ത്രീകള്‍ക്കെതിരെ നടന്ന അതിക്രമം അപലപനീയമാണെന്ന് സീറോമലബാര്‍ സഭാ വക്താവ് ഫാ. ടോം ഓലിക്കരോട്ട് പ്രസ്താവനയില്‍ വ്യക്തമാക്കി. ആഗ്രയിലെ ഫാത്തിമ ആശുപത്രിയിലേക്ക് ജോലിക്കായി, പ്രായപൂര്‍ത്തിയായ യുവതികളെ കൂട്ടികൊണ്ടു പോകുന്നതി നുവേണ്ടി ഛത്തീസ്ഗഡിലെ ദുര്‍്ഗ് സ്റ്റേഷനില്‍ എത്തിയ പ്പോളാണ് ഒരുസംഘമാളുകള്‍ ഇവരെ തടഞ്ഞുവയ്ക്കുകയും പോലീസില്‍ അറിയിക്കുകയും ചെയ്തത്. ആവശ്യമായ എല്ലാ രേഖകളോടും കൂടിയാണ് ഗ്രീന്‍ ഗാര്‍ഡന്‍സ് സന്യാസ സമൂഹത്തിലെ സിസ്റ്റര്‍ വന്ദനയും സിസ്റ്റര്‍

കാക്കനാട്: കുടുംബങ്ങള്‍ ദൈവവിളിയുടെ വിളനിലമാണെന്ന് മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍. സീറോമലബാര്‍ സഭയുടെ ആസ്ഥാനകാര്യാലയമായ മൗണ്ട് സെന്റ് തോമസില്‍ നടത്തിയ വൊക്കേഷന്‍ പ്രമോട്ടേഴ്‌സ് വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കുടുംബങ്ങളുടെ കൂട്ടായ്മയും കുടുംബ പ്രാര്‍ത്ഥനയും ആണ് ദൈവവിളിയുടെ അടിസ്ഥാനം. ഭവനങ്ങളിലേക്ക് വൈദികരും സമര്‍പ്പിതരും ഇറങ്ങിച്ചെല്ലുമ്പോഴാണ് വൈദിക-സമര്‍പ്പിത വിളികള്‍ ലഭ്യമാകുന്നതെന്നും മാര്‍ തട്ടില്‍ ഓര്‍മ്മപ്പെടുത്തി. വൊക്കേഷന്‍ കമ്മീഷന്‍ ചെയര്‍മാന്‍ മാര്‍ ജോസഫ് അരുമച്ചാടത്ത് അധ്യക്ഷത വഹിച്ചു. കൂരിയാ ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപുരയ്ക്കല്‍ അനുഗ്രഹപ്രഭാഷണം നടത്തി.

തൃശൂര്‍: കേന്ദ്രസര്‍ക്കാറിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ദേശീയ ശാസ്ത്ര-സാങ്കേതിക ഗവേഷണ സ്ഥാപനമായ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഇന്റര്‍ഡിസിപ്ലിനറി സയന്‍സ് ആന്‍ഡ് ടെക്‌നോളജിയും അമല മെഡിക്കല്‍ കോളേജുമായി അക്കാദമിക മേഖലയിലും ഗവേഷണ രംഗത്തും സഹകരിച്ചു പ്രവര്‍ത്തിക്കാന്‍ ധാരണയായി. സിഎസ്‌ഐആര്‍ നിസ്റ്റ് ഡയറക്റ്റര്‍ ഡോ. സി അനന്തരാ മകൃഷ്ണന്‍ അമല മെഡിക്കല്‍ കോളേജ്ജ് അസോസിയേറ്റ് ഡയറക്ടര്‍ ഫാ. ആന്റണി മണ്ണുമ്മലിനു ധാരണപ്പത്രം കൈമാറി. സ്റ്റുഡന്റ് ഫാക്കല്‍റ്റി എക്‌സ്‌ചേഞ്ച്, സംയോജിത ഗവേഷണ പദ്ധതികള്‍, മെന്റര്‍ഷിപ്, ക്ലിനിക്കല്‍ റിസേര്‍ച്ച് തുടങ്ങിയ മേഖലകളില്‍ കൈകോര്‍ത്തുപ്രവര്‍ത്തിക്കാന്‍ ഈ

കോട്ടയം: കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി അസീം പ്രേംജി ഫൗണ്ടേഷന്റെ സഹകരണത്തോടെ നടപ്പിലാക്കി വരുന്ന അന്ധബധിര പുനരധിവാസ പദ്ധതിയുടെ ഭാഗമായി പേരന്റ്‌സ് നെറ്റുവര്‍ക്ക് മീറ്റിംഗ് നടത്തി. തെള്ളകം ചൈത ന്യയില്‍ സംഘടിപ്പിച്ച മീറ്റിംഗിന്റെ ഉദ്ഘാടനം ഏറ്റുമാനൂര്‍ മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ ലൗലി ജോര്‍ജ്ജ് നിര്‍വ്വഹിച്ചു. അതിരമ്പുഴ ഗ്രാമപഞ്ചായത്ത് മെമ്പര്‍ ആലീസ് ജോസഫ് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. കെഎസ്എസ്എസ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ജെയിംസ് കുര്യന്‍, കെഎസ്എസ്എസ് പ്രോഗ്രാം ഓഫീസര്‍ ഷൈല




Don’t want to skip an update or a post?