കൊച്ചി: ക്രൈസ്തവര്‍ക്കെതിരെ വര്‍ധിച്ചുവരുന്ന ആക്രമണ ങ്ങളും വിദ്വേഷപ്രചാരണങ്ങളും ആശങ്കാജനകമാണെന്ന് കെസിബിസി ജാഗ്രത കമ്മീഷന്‍.
ഛത്തീസ്ഗഡില്‍ രണ്ട് സന്യാസിനിമാര്‍ അതിക്രമങ്ങള്‍ക്കിരയായതിന് പിന്നാലെ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ഒഡീഷയില്‍ വൈദികരും സന്യസ്തരും ഉള്‍പ്പെടുന്ന സംഘം ആള്‍ക്കൂട്ട അക്രമത്തിന് ഇരയായ സംഭവം ആശങ്കാജനകവും അപലപനീയവുമാണ്.
ഇരുസംഭവങ്ങള്‍ക്കും പിന്നില്‍ സംഘപരിവാര്‍ സംഘടനയായ ബജ്‌റംഗ്ദള്‍ ആണെന്ന റിപ്പോര്‍ട്ട് നടുക്കമുളവാക്കുന്നതാണെന്ന് കെസിബിസി ജാഗ്രത കമ്മീഷന്‍ സെക്രട്ടറി റവ. ഡോ. മൈക്കിള്‍ പുളിക്കല്‍ പുറപ്പെടുവിച്ച പ്രസ്താവനയില്‍ വ്യക്തമാക്കി.
ക്രൈസ്തവ സമൂഹത്തിനെതിരെ തീവ്രനിലപാടുകളുള്ള ചില മതസംഘടനകളുടെ നേതൃത്വത്തില്‍ വ്യാപകമായി നടന്നുവരുന്ന വിദ്വേഷപ്രചാരണങ്ങളാണ് ഇത്തരം അക്രമസംഭവങ്ങളിലേക്ക് നയിക്കുന്നതെന്ന് നിരവധി അനുഭവങ്ങളില്‍നിന്ന് വ്യക്തമാണ്. ഇത്തരം സംഘടനകളുടെ നേതൃത്വത്തിലുള്ള വിദ്വേഷപ്രചാരണങ്ങളും വ്യാജ ആരോപണങ്ങളും കേരളത്തിലും സമീപദിവസ ങ്ങളിലായി വ്യാപകമാണ്.
ഭയരഹിതമായി ജീവിക്കാനും പൗരന്മാരുടെ മതപരമായ അവകാശങ്ങള്‍ സംരക്ഷിക്കാനും സര്‍ക്കാരും നിയമ സംവിധാനങ്ങളും ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്ന് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
Leave a Comment
Your email address will not be published. Required fields are marked with *