ഇരട്ടി: കുന്നോത്ത് ഗുഡ്‌ഷെപ്പേര്‍ഡ് മേജര്‍ സെമിനാരിയുടെ രജതജൂബിലി സമാപന സമ്മേളനം ഓഗസ്റ്റ് 12ന് സെമിനാരിയില്‍ നടക്കും. ഇതോടെ ഒരു വര്‍ഷം നീണ്ടുനിന്ന ആഘോഷപരിപാടികള്‍ക്കു സമാപനമാകും.
12ന് രാവിലെ 10ന് പൂര്‍വവിദ്യാര്‍ത്ഥി സംഗമം. ഉച്ചകഴിഞ്ഞ് 2.30ന് സീറോമലബാര്‍ സഭ മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടിലിന്റെ മുഖ്യകാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാന. 4.30ന് നടക്കുന്ന പൊതുസമ്മേളനം മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്യും. മാര്‍ റാഫേല്‍ തട്ടില്‍ അധ്യക്ഷത വഹിക്കും.
തലശേരി അതിരൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് പാംപ്ലാനി, അര്‍ച്ചുബിഷപ് എമരിറ്റസുമാരായ മാര്‍ ജോര്‍ജ് ഞറളക്കാട്ട്, മാര്‍ ജോര്‍ജ് വലിയമറ്റം, പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട്, കണ്ണൂര്‍ ബിഷപ് ഡോ. അലക്‌സ് വടക്കുംതല, ബത്തേരി ബിഷപ് ഡോ. ജോസഫ് മാര്‍ തോമസ്, സെമിനാരി കമ്മീഷന്‍ അംഗങ്ങളായ കോട്ടയം അതിരൂപത സഹായ മെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശേരില്‍, പാലക്കാട് രൂപത ബിഷപ് മാര്‍ പീറ്റര്‍ കൊച്ചുപുരയ്ക്കല്‍, സെമിനാരി പ്രഥമ റെക്ടര്‍ റവ.ഡോ. ജോ സഫ് കുഴിഞ്ഞാലില്‍, എംഎല്‍എമാരായ സണ്ണി ജോസഫ്, സജീവ് ജോസഫ്, സെമിനാരി റെക്ടര്‍ റവ. ഡോ. മാത്യു പട്ടമന തുടങ്ങിയവര്‍ പ്രസംഗിക്കും.
സീറോമലബാര്‍ സഭാ സിനഡിന്റെ കീഴില്‍ 2000 സെപ്റ്റംബര്‍ ഒന്നിനാണ് തലശേരി അതിരൂപതയുടെ സാന്തോം എസ്റ്റേറ്റില്‍ മേജര്‍ സെമിനാരി പ്രവര്‍ത്തനം ആരംഭിച്ചത്.
Leave a Comment
Your email address will not be published. Required fields are marked with *