ദേശീയ രക്തദാന ദിനത്തില് അമല മെഡിക്കല് കോളജില് 105 പേര് രക്തം ദാനം ചെയ്തു
- Kerala, LATEST NEWS
- October 10, 2025
മാവേലിക്കര: എംസിവൈഎം മാവേലിക്കര ഭദ്രാസന സമിതിയുടെ നേതൃത്വത്തില്‍ ധന്യന്‍ മാര്‍ ഇവാനിയോസ് മെത്രാപ്പോലീത്തയുടെ കബറിടത്തിലേക്കുള്ള തീര്‍ത്ഥാടന പദയാത്രക്ക് അമ്പലത്തുംകാല സെന്റ് ജോര്‍ജ് മലങ്കര കത്തോലിക്കാ പള്ളിയില്‍ സ്വീകരണം നല്‍കി. പുത്തൂര്‍ സെന്റ് മേരീസ് മലങ്കര കത്തോലിക്ക പള്ളിയില്‍ നിന്നാരംഭിച്ച് അമ്പലത്തുംകാലയില്‍ എത്തിച്ചേര്‍ന്ന തീര്‍ത്ഥാടന പദയാത്രയെ ഇടവക വികാരി ഫാ. മാത്യു കുഴിവിളയും സഹവികാരി ഫാ. ആന്റണി കുറ്റിക്കാട്ടിലും വിവിധ ഭക്ത സംഘടനാ ഭാരവാഹികളും വിശ്വാസികളും ചേര്‍ന്ന് സ്വീകരിച്ചു.
കോട്ടയം: കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ കാന്‍സര്‍ സുരക്ഷാ ബോധവല്ക്കരണ സെമിനാര്‍ നടത്തി. സ്ത്രീകളില്‍ ഏറ്റവും കൂടുതല്‍ കണ്ടുവരുന്ന ഗര്‍ഭാശയ കാന്‍സറിനെതിരെ അവബോധം വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച ബോധവല്ക്കരണ സെമിനാര്‍ ഏറ്റുമാനൂര്‍ മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ ലൗലി ജോര്‍ജ്ജ് ഉദ്ഘാടനം ചെയ്തു. കെഎസ്എസ്എസ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. കെഎസ് എസ്എസ് പിആര്‍ഒ സിജോ തോമസ്, കോ-ഓര്‍ഡിനേറ്റര്‍ മേരി ഫിലിപ്പ് എന്നിവര്‍ പ്രസംഗിച്ചു. ബോധവല്‍ക്കരണ ക്ലാസിന് കെയര്‍
കൊച്ചി: കേരളത്തിലെ എഞ്ചിനീയറിംഗ് പ്രവേശന നടപടികള്‍ ത്വരിതപ്പെടുത്തി വിദ്യാര്‍ത്ഥികളുടെ ഭാവി സുരക്ഷിതമാക്കുവാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ശ്രമിക്കണമെന്ന് കൊച്ചി രാജഗിരി സ്‌കൂള്‍ ഓഫ് എഞ്ചിനീയറിംഗ് ആന്റ് ടെക്നോളജിയില്‍ നടന്ന കേരള കാത്തലിക് എഞ്ചിനീയറിംഗ് കോളജ് മാനേജ്മെന്റ്സ് അസോസിയേഷന്‍ ആവശ്യപ്പെട്ടു. ഇപ്രാവശ്യത്തെ എഞ്ചിനീയറിംഗ് പ്രവേശന നടപടികളുമായി ബന്ധപ്പെട്ടുണ്ടായ സംഭവ വികാസങ്ങള്‍ കുട്ടികള്‍ക്കും മാതാപിതാക്കള്‍ക്കും മാനേജ്മെന്റുകള്‍ക്കും സൃഷ്ടിച്ചിരിക്കുന്ന മാനസിക സമ്മര്‍ദ്ദങ്ങളും ബുദ്ധിമുട്ടുകളും വളരെ വലുതാണ്. പുതുതലമുറ നാടുവിട്ടുപോകുന്ന സാഹചര്യം ഭരണസം വിധാനത്തിലെ ഉത്തരവാദിത്വപ്പെട്ടവര്‍ത്തന്നെ ബോധപൂര്‍വ്വം സൃഷ്ടിക്കുന്നതും ഈ വിഷയത്തെ നിസാരവല്‍ക്കരിച്ച് കാണുന്നതും
പത്തനംതിട്ട: പുനരൈക്യ ശില്പി ധന്യന്‍ മാര്‍ ഈവാനിയോസ് മെത്രാപ്പോലീത്തയുടെ 72-ാം ഓര്‍മപ്പെരുന്നാളിനോടനുബന്ധിച്ച് റാന്നി പെരുനാട്ടില്‍നിന്നുള്ള പ്രധാന തീര്‍ത്ഥാടന പദയാത്രയ്ക്ക് തുടക്കമായി. റാന്നി-പെരുനാട് കുരിശുമല തീര്‍ത്ഥാടന ദൈവാലയത്തില്‍ മേജര്‍ ആര്‍ച്ചുബിഷപ് കര്‍ദിനാള്‍ ബസേലിയോസ് മാര്‍ ക്ലീമിസ് കാതോലിക്ക ബാവയുടെ മുഖ്യകാര്‍മികത്വത്തില്‍ ദിവ്യബലിയര്‍പ്പിച്ചു. പത്തനംതിട്ട ഭദ്രാസന അധ്യക്ഷന്‍ ഡോ. സാമുവേല്‍ മാര്‍ ഐറേനിയോസ്, ഡല്‍ഹി-ഗുഡ്ഗാവ് ഭദ്രാസന അധ്യക്ഷന്‍ ഡോ. തോമസ് മാര്‍ അന്തോണിയോസ്, മാവേലിക്കര ഭദ്രാസന അധ്യക്ഷന്‍ ഡോ. മാത്യൂസ് മാര്‍ പോളി കാര്‍പ്പസ്, പൂന-ഖഡ്ഗി ഭദ്രാസന അധ്യക്ഷന്‍ ഡോ.
കൊച്ചി: സിസ്റ്റര്‍ മേരി ബനീഞ്ജയുടെ കാവ്യലോകം എന്ന വിഷയത്തില്‍ കെസിബിസി മീഡീയ കമ്മീഷന്‍ സംഘടിപ്പിക്കുന്ന സെമിനാര്‍ പാലാരിവട്ടം പിഒസിയില്‍ ജൂലൈ 15ന് വൈകുന്നേരം അഞ്ചിന് നടക്കും. സാഹിത്യ നിരൂപക ഡോ. രതിമേനോന്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്യും. മീഡിയ കമ്മീഷന്‍ ചെയര്‍മാന്‍ ആര്‍ച്ചുബിഷപ് മാര്‍ ജോസഫ് പാംപ്ലാനി അധ്യക്ഷത വഹിക്കും. ഡോ. മാത്യു ഇലഞ്ഞി, പ്രഫ. വി.ജി തമ്പി, ഡോ. സിസ്റ്റര്‍ നോയേല്‍ റോസ് എന്നിവര്‍ പ്രസംഗിക്കും.
പാലാ: സഭയ്ക്കും സമൂഹത്തിനും വേണ്ടി ജീവിതം സമര്‍പ്പിച്ച ജോണ്‍ കച്ചിറമറ്റം വിശ്വാസത്തിന്റെ ജ്വലിക്കുന്ന സാക്ഷ്യമാണന്ന് തലശേരി ആര്‍ച്ചുബിഷപ് മാര്‍ ജോസഫ് പാംബ്ലാനി. ബിഷപ് വള്ളോപ്പിള്ളി ഫൗണ്ടേഷന്‍ ഏര്‍പ്പെടു ത്തിയ മാര്‍ സെബാസ്റ്റ്യന്‍ വള്ളോപ്പിള്ളി അവാര്‍ഡ് ജോണ്‍ കച്ചിറമറ്റത്തിന് പാലായില്‍ നടന്ന ചടങ്ങില്‍ സമര്‍പ്പിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തിരുവിതാംകൂറില്‍നിന്നും മലബാറില്‍ വന്ന് വള്ളോപ്പിള്ളി പിതാവിനോടൊപ്പം കുടിയേറ്റ കര്‍ഷകരുടെ അതിജീവ നത്തിനായി പോരാടിയ മഹത്‌വ്യക്തിയാണ് ജോണ്‍ കച്ചിറമറ്റമെന്ന് മാര്‍ പാംബ്ലാനി പറഞ്ഞു. കേരള ചരിത്രത്തില്‍ നസ്രാണികളുടെയും കര്‍ഷരുടെയും സംഭാവനകളെ അടയാളപ്പെടുത്തിയ
കോതമംഗലം: സമ്പൂര്‍ണ മലയാളം, ഇംഗ്ലീഷ് ബൈബിളുകള്‍ പകര്‍ത്തിയെഴുതിയതിനുശേഷം ഹിന്ദി ബൈബിള്‍ പകര്‍ത്തിയെഴുതുന്നതിന്റെ തിരക്കിലാണ് 74-ാം വയസില്‍ എമിലി മാത്യു. വളരെ വേഗത്തിലാണ് എഴുതുന്നതെങ്കിലും ആരെയും ആകര്‍ഷിക്കുന്ന അച്ചടിച്ചതുപോലെ മനോഹരമായ കൈയക്ഷരങ്ങളാണ് ഈ ബൈബിള്‍ പകര്‍ത്തിയെഴുത്തിനെ വേറിട്ടതാക്കുന്നത്. 10 മാസം കൊണ്ടാണ് മലയാളം ബൈബിള്‍ പൂര്‍ത്തിയാക്കിയത്. 2020 ഓഗസ്റ്റ് ഒന്നിന് തുടങ്ങി 2021 ജൂണ്‍ 14ന് പൂര്‍ത്തിയായി. ജൂണ്‍ 14 ആകുമ്പോള്‍ പൂര്‍ത്തിയാക്കണമെന്ന വലിയ ആഗ്രഹം എമിലി മാത്യുവിന് ഉണ്ടായിരുന്നു. അന്ന് ജന്മദിനമായിരുന്നു. ഇത്രയും കാലം തന്നെ ആരോഗ്യത്തോടെ
കൊച്ചി: കെസിബിസിയുടെ ആഭിമുഖ്യത്തില്‍ സെപ്തംബറില്‍ നടക്കുന്ന 36-ാമത് അഖില കേരള പ്രൊഫഷണല്‍ നാടക മത്സരത്തിലേക്ക് രചനകള്‍ ക്ഷണിച്ചു. ഡിടിപി-യില്‍ തയ്യാറാക്കിയ രചനയുടെ മൂന്നു കോപ്പി കള്‍ക്കൊപ്പം രജിസ്‌ട്രേഷന്‍ ഫീസായി 300 രൂപയുടെ ഡ്രാഫ്റ്റോ പോസ്റ്റല്‍ ഓര്‍ഡറോ ഓഗസ്റ്റ് 10-നു മുന്‍പായി അയക്കേ ണ്ടതാണ്. രചനയുടെ കോപ്പികള്‍ തപാലിലോ നേരിട്ടോ നല്‍കാവുന്നതാണ്. അയക്കേണ്ട വിലാസം: ഫാ. സെബാസ്റ്റ്യന്‍ മില്‍ട്ടണ്‍ കളപ്പുരക്കല്‍, സെക്രട്ടറി, കെസിബിസി മീഡിയ കമ്മീഷന്‍, പിഒസി, പാലാരിവട്ടം, കൊച്ചി. ഫോണ്‍: 9446024490
Don’t want to skip an update or a post?