Follow Us On

18

September

2025

Thursday

ഭരണഘടനാവകാശങ്ങള്‍ സംരക്ഷിക്കേണ്ടവര്‍ അവയുടെ ധ്വംസകരാകുന്നത് ന്യായീകരിക്കാനാവില്ല

ഭരണഘടനാവകാശങ്ങള്‍ സംരക്ഷിക്കേണ്ടവര്‍ അവയുടെ ധ്വംസകരാകുന്നത് ന്യായീകരിക്കാനാവില്ല

 കൊച്ചി: ചത്തീസ്ഗഡിലെ കന്യാസ്ത്രീകള്‍ക്ക് ജാമ്യം  ലഭിച്ചതില്‍ സന്തോഷമുണ്ടെങ്കിലും ഉത്തരേന്ത്യയില്‍ പലയിടത്തും ന്യൂനപക്ഷങ്ങള്‍ ഇപ്പോഴും പീഡനങ്ങള്‍ അനുഭവിക്കുകയാണെന്ന് വരാപ്പുഴ ആര്‍ച്ചുബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍.

ന്യൂനപക്ഷങ്ങള്‍ക്ക് എതിരായി ചില കേന്ദ്രങ്ങളില്‍ നിന്നുള്ള നീതിരഹിതമായ ആക്രമണങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ഭരണകൂടങ്ങള്‍ നടപടികള്‍ സ്വീകരിക്കണമെന്നും സിസ്റ്റര്‍ പ്രീതി മേരിക്കും സിസ്റ്റര്‍ വന്ദന ഫ്രാന്‍സിസിനും എതിരായി രജിസ്റ്റര്‍ ചെയ്തിട്ടുള്ള അന്യായമായ കേസുകള്‍ പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് വരാപ്പുഴ അതിരൂപത സംഘടിപ്പിച്ച പ്രതിഷേധജാഥ ഉദ്ഘാനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്വതന്ത്ര ഭാരതത്തിന് ലോകം തന്നെ ആദരിക്കുന്ന  അമൂല്യമായ  ഒരു ഭരണഘടനയുണ്ട്. ആ ഭരണഘടന മതസ്വാതന്ത്ര്യവും ന്യൂനപക്ഷ അവകാശങ്ങളും ഉറപ്പുനല്‍കുന്നുണ്ട്. എന്നിട്ട് ഇപ്പോള്‍ ഭാരതത്തില്‍ എന്ത് സംഭവിക്കുന്നു?  ഭരണഘടന ഉറപ്പുനല്‍കുന്ന അവകാശങ്ങള്‍ സംരക്ഷിക്കേണ്ടവര്‍ തന്നെ അവയുടെ ധ്വംസകരാകുന്നതിനെ ആര്‍ക്കു ന്യായീകരിക്കാന്‍ കഴിയുമെന്ന് അദ്ദേഹം ചോദിച്ചു.

എറണാകുളം ഹൈക്കോടതി ജംഗ്ഷനില്‍ സിറ്റിസി മദര്‍ ജനറല്‍ സിസ്റ്റര്‍ ഷാഹിലയുടെ നേതൃത്വത്തില്‍ സന്യസ്തര്‍ കൈകളിലേന്തിയ  പ്രതിഷേധ ദീപത്തില്‍  അഗ്നി പകര്‍ന്നു കൊണ്ട് പ്രതിഷേധ റാലി ആര്‍ച്ചുബിഷപ് കളത്തിപറമ്പില്‍ ഉദ്ഘാടനം ചെയ്തു.

വരാപ്പുഴ അതിരൂപതയിലെ അല്മായ സംഘടന പ്രസിഡന്റുമാര്‍ പ്രതിഷേധ ജ്വാല ഏറ്റുവാങ്ങി രാജേന്ദ്ര മൈതാനിയിലുള്ള ഗാന്ധി സ്‌ക്വയറിലേക്ക് പ്രതിഷേധ ജാഥ നയിച്ചു. അതിരൂപതയിലെ സന്യസ്തര്‍, ഇടവക വൈദികര്‍, അല്മായര്‍ എന്നിവര്‍ റാലിയില്‍ അണിനിരന്നു.

രാജേന്ദ്രമൈതാനത്തെ ഗാന്ധി സ്‌ക്വയറില്‍ നടന്ന സമാപന സമ്മേളനം വരാപ്പുഴ അതിരൂപത സഹായമെത്രാന്‍ ഡോ. ആന്റണി വാലുങ്കല്‍ ഉദ്ഘാടനം ചെയ്തു. കെഎല്‍സിഎ അതിരൂപത പ്രസിഡന്റ് സി.ജെ പോള്‍ അധ്യക്ഷനായിരുന്നു.

സിഎസ്എസ്റ്റി പ്രോവിന്‍ഷ്യല്‍ സുപ്പീരിയര്‍ സിസ്റ്റര്‍ നീലിമ ഭരണഘടനയുടെ ആമുഖം വായിച്ചു. കെആര്‍എല്‍സിസി ജനറല്‍സെക്രട്ടറി റവ.ഡോ. ജിജു അറക്കത്തറ, കെഎല്‍സിഎ സംസ്ഥാന പ്രസിഡന്റ് അഡ്വ. ഷെറി ജെ. തോമസ്, ടി.ജെ വിനോദ് എംഎല്‍എ, അല്മായ കമ്മീഷന്‍ അസോസിയേറ്റ് ഡയറക്ടര്‍ ഷാജി ജോര്‍ജ്, ഫാ. മാര്‍ട്ടിന്‍ തൈപ്പറമ്പില്‍, റോയ് പാളയത്തില്‍ എന്നിവര്‍ പ്രസംഗിച്ചു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?