ദേശീയ രക്തദാന ദിനത്തില്‍ അമല മെഡിക്കല്‍ കോളജില്‍ 105 പേര് രക്തം ദാനം ചെയ്തു
- Kerala, LATEST NEWS
- October 10, 2025
കൊച്ചി: കേരളത്തിലെ ലത്തീന്‍ കത്തോലിക്കരുടെ ഉന്നത നയരൂപീകരണ ഏകോപന സമിതിയായ കേരള റീജ്യണ്‍ ലാറ്റിന്‍ കാത്തലിക് കൗണ്‍സിലിന്റെ (കെആര്‍എല്‍സിസി) 45-ാം ജനറല്‍ അസംബ്ലി ജൂലൈ 11 മുതല്‍ 13 വരെ ഇടക്കൊച്ചി ആല്‍ഫാ പാസ്റ്ററല്‍ സെന്ററില്‍ നടക്കും. 11ന് രാവിലെ 9.45ന് കെആര്‍എല്‍സിസി പ്രസിഡന്റ് ആര്‍ച്ചുബിഷപ് ഡോ. വര്‍ഗീസ് ചക്കാലയ്ക്കല്‍ ആമുഖ സന്ദേശം നല്‍കും. കേരള സര്‍വകലാശാല സെനറ്റ് അംഗം ഡോ. ജോസഫ് ആന്റണി മുഖ്യപ്രഭാഷണം നടത്തും. ഉച്ചയ്ക്ക് 12ന് നടക്കുന്ന സമ്മേളനം കേന്ദ്ര മന്ത്രി ജോര്‍ജ്
പത്തനംതിട്ട: മലങ്കര സുറിയാനി കത്തോലിക്കാ സഭ ആഗോള കത്തോലിക്കാ കൂട്ടായ്മയിലേക്ക് പുനരൈക്യപ്പെട്ടതിന്റെ 95-ാം വാര്‍ഷികവും സഭാസംഗമവും സെപ്റ്റംബര്‍ 16 മുതല്‍ 20 വരെ പത്തനംതിട്ട രൂപതയുടെ ആതിഥേയത്വത്തില്‍ അടൂര്‍ ഓള് സെയ്ന്റ്സ് സ്കൂള്‍ അങ്കണത്തില്‍ നടക്കും. സെപ്റ്റംബര്‍ 16 ന് വൈകുന്നേരം വിവിധ വൈദിക ജില്ലകളുടെ നേതൃത്വത്തിലുള്ള പ്രയാണങ്ങള്‍ സമ്മേളന നഗറിലെത്തും. വൈകുന്നേരം സംഗമത്തിന് കൊടിയേറും. 17 മുതല്‍ 19 വരെ വൈകുന്നേരം ഫാ. ഡാനിയേല്‍ പൂവണ്ണത്തില്‍ നയിക്കുന്ന സുവിശേഷ പ്രഘോഷണം. 19 ന് ഉച്ചകഴിഞ്ഞ് ഒന്നുമുതല്‍
കൊച്ചി: അന്താരാഷ്ട്ര യുവജന മുന്നേറ്റമായ ജീസസ് യൂത്ത് പ്രസിദ്ധീകരിക്കുന്ന യുവജനങ്ങള്‍ക്കും യുവകുടുംബങ്ങള്‍ ക്കുമായുള്ള കത്തോലിക്കാ മാസികയായ കെയ്റോസ് ഗ്ലോബലിന് മൂന്നാം തവണയും സിഎംഎ അവാര്‍ഡ്. ജീസസ് യൂത്ത് മുന്നേറ്റത്തിന്റെ മാധ്യമ വിഭാഗമാണ് കെയ്റോസ് മീഡിയ. 2022-ല്‍ സിഎംഎയില്‍ അംഗമായതിനുശേഷം കെയ്റോസ് മീഡിയയുടെ ഗ്ലോബല്‍ മാസിക അംഗീകാരം നേടുന്നത് തുടര്‍ച്ചയായ മൂന്നാം വര്‍ഷമാണ്. കത്തോലിക്കാ സഭയില്‍ സേവനം ചെയ്യുന്ന കത്തോലിക്ക പ്രസാധകരുടെയും മാധ്യമപ്രവര്‍ത്തകരുടെയും അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സംഘടനയാണ് കാത്തലിക് മീഡിയ അസോസിയേഷന്. 1997 ല്‍ പ്രസിദ്ധീകരണം ആരംഭിച്ച
കോട്ടപ്പുറം: കോട്ടപ്പുറം രൂപതയിലെ കെസിഎസ്എല്‍ പ്രവര്‍ത്തനവര്‍ഷം കോട്ടപ്പുറം രൂപതാധ്യക്ഷന്‍ ഡോ. അംബ്രോസ് പുത്തന്‍വീട്ടില്‍ ഉദ്ഘാടനം ചെയ്തു. കോട്ടപ്പുറം ആനിമേഷന്‍ സെന്ററില്‍ നടന്ന ചടങ്ങില്‍ കോട്ടപ്പുറം രൂപതാ കെസിഎസ്എല്‍ ഡയറക്ടര്‍ ഫാ. സിബിന് ഫ്രാന്‍സിസ് കല്ലറയ്ക്കല്‍ അധ്യക്ഷത വഹിച്ചു. രൂപതാ കെസിഎസ്എല്‍ ജനറല്‍ ഓര്‍ഗനൈസര്‍ സിസ്റ്റര്‍ ജോബി സിടിസി, ആന്‍സലീന ആന്‍സണ്‍ എന്നിവര്‍ പ്രസംഗിച്ചു.
കൊച്ചി: ജെ.ബി കോശി കമ്മീഷന് റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കുക പോലും ചെയ്യാതെ നടപ്പിലാക്കാന്‍ നിര്‍ദ്ദേശം കൊടുത്തു എന്നു പറയുന്ന സര്‍ക്കാര്‍ ഇതുവരെ നടത്തിയ പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടുത്തി ധവളപത്രം ഇറക്കണമെന്ന് കത്തോലിക്ക കോണ്‍ഗ്രസ് കേന്ദ്രസമിതി ആവശ്യപ്പെട്ടു. വരും തിരഞ്ഞെടുപ്പുകളില്‍ ഈ അവഗണനയുടെ പ്രതിഫലനം ഉണ്ടാകുമെന്നും ശക്തമായ പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കു മെന്നും കത്തോലിക്ക കോണ്‍ഗ്രസ് നേതൃസമ്മേളനം പ്രഖ്യാപിച്ചു. ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ നേതൃസമ്മേളനം ഉദ്ഘാടനം ചെയ്തു. ന്യൂനപക്ഷങ്ങളില്‍ ന്യൂനപക്ഷമായ ക്രൈസ്തവ സമൂഹത്തോടുള്ള സര്‍ക്കാര്‍ സമീപനം അത്യന്തം നിരാശാജനകമാണെന്ന് മാര്‍ ഇഞ്ചനാനിയില്‍
സ്കൂളുകളില്‍ നടപ്പിലാക്കിയ സുംബ ഡാന്‍സിനെക്കുറിച്ചുള്ള വിവാദങ്ങള്‍ അവസാനിച്ചിട്ടില്ല. കോഴിക്കോട് ദേവഗിരി കോളജ് പ്രിന്‍സിപ്പലായിരുന്ന ഫാ. ജോസഫ് വയലില്‍ സിഎംഐ ഈ വിഷയത്തെ വിലയിരുത്തുന്നു. കേരള ഗവണ്മെന്റ് സ്കൂളുകളില്‍ സുംബ ഡാന്‍സ് ജൂണ്‍ മുതല്‍ നടപ്പാക്കിയിരിക്കുകയാണ്. അതിനെ അനുകൂലിച്ചും പ്രതികൂലിച്ചും ഒരുപാടുപേര് രംഗത്തുണ്ട്. എന്നാല്‍, സുംബ ഡാന്‍സിനെപ്പറ്റി പ്രചരിക്കുന്നത് അധികവും അടിസ്ഥാനരഹിതമായ കാര്യങ്ങളാണ്. എന്താണ് സുംബ ഡാന്‍സ്? സുംബ ഡാന്‍സ് ഒരു ഫിറ്റ്നസ് പ്രോഗ്രാം ആണ്. പണ്ടൊക്കെ സ്കൂളുകളിലെ ഡ്രില്‍ പിരിയഡുകളില്‍ വ്യായാമമുറകള്‍ അഭ്യസിപ്പിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ അത്തരം
തിരുവനന്തപുരം: ധന്യന്‍ മാര്‍ ഈവാനിയോസ് മെത്രാപ്പോലീത്തായുടെ 72-ാം ഓര്‍മപ്പെരുന്നാളിനോടനുബന്ധിച്ച് വിവിധ സ്ഥലങ്ങളില്‍നിന്നുള്ള തീര്‍ത്ഥാടന പദയാത്രകള്‍ക്ക് തുടക്കമാകുന്നു. റാന്നി പെരുന്നാട്ടില്‍നിന്ന് ആരംഭിക്കുന്ന പ്രധാന പദയാത്ര ജൂലൈ 10 വ്യാഴാഴ്ച മേജര്‍ ആര്‍ച്ചുബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ ഉദ്ഘാടനം ചെയ്യും. പത്തനംതിട്ട ബിഷപ് സാമുവേല്‍ മാര്‍ ഐറേനിയോസ്, ബിഷപ് യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റം എന്നിവര്‍ പങ്കെടുക്കും. രാവിലെ 6.30 ന് കാതോലിക്കാ ബാവയുടെ മുഖ്യകാര്‍മികത്വത്തില്‍ കുര്‍ബാന അര്‍പ്പിക്കും. തുടര്‍ന്ന് ആരംഭിക്കുന്ന പദയാത്രയ്ക്ക് മലങ്കര കാത്തലിക്ക് യൂത്ത്
ചാലക്കുടി: മുരിങ്ങൂര്‍ ഡിംസ് മീഡിയ കോളേജില്‍ ഒന്നാം വര്‍ഷ ബിരുദ ക്ലാസുകള്‍ക്ക് തുടക്കം കുറിച്ചുകൊണ്ടുനടന്ന ‘ഫ്യൂഷന്‍ 2025’ ആഘോഷ പരിപാടികള്‍ കോളേജ് ഡയറക്ടര്‍ റവ.ഡോ. ആന്റണി വടക്കേകര വി.സി ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ ഡോ. സിനോജ് ആന്റണി അധ്യക്ഷത വഹിച്ചു. വിവിധ ബിരുദ കോഴ്സുകള്‍ക്ക് ചേര്‍ന്ന വിദ്യാര്‍ഥികളും അവരുടെ മാതാപിതാക്കളും ചടങ്ങില്‍ പങ്കെടുത്തു. പ്രിന്‍സിപ്പല്‍ വിദ്യാര്‍ത്ഥികള്‍ക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വൈസ് പ്രിന്‍സിപ്പല്‍ ജിജി സി. ബേബി, ഫാ. ടോം ജോണ്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ജേര്‍ണലിസം വിഭാഗം
Don’t want to skip an update or a post?