കാക്കനാട്: അടിസ്ഥാനരഹിതമായ കുറ്റങ്ങള്‍ ആരോപിക്കപ്പെട്ടു ഛത്തീസ്ഗഡില്‍ ജയിലില്‍ അടക്കപ്പെട്ട സിസ്റ്റര്‍ പ്രീതി മരിയ, സിസ്റ്റര്‍ വന്ദന ഫ്രാന്‍സിസ് എന്നിവരെ ഉടന്‍ ജയില്‍ മോചിത രാക്കണമെന്നും അവര്‍ക്കു നീതി ലഭ്യമാക്കാന്‍ സത്വര നടപടികള്‍ സ്വീകരിക്കണമെന്നും സീറോമലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ ആവശ്യപ്പെട്ടു.
പ്രധാനമന്ത്രിയുടെ പ്രത്യേക ദൂതനായി സീറോമലബാ ര്‍സഭയുടെ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ തന്നെ സന്ദര്‍ശിച്ച ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിനോടാണ് മേജര്‍ ആര്‍ച്ചുബിഷപ് ഈ ആവശ്യം ഉന്നയിച്ചത്.
സഭാ വിശ്വാസികള്‍ മാത്രമല്ല, പൊതുസമൂഹവും സമൂഹ നന്മക്കായി സേവനനിരതരായ സിസ്റ്റര്‍മാര്‍ അഭിമുഖീക രിക്കേണ്ടിവന്ന അക്രമസംഭവങ്ങളില്‍ ആശങ്കാകുലരാണ്. രണ്ടു കോടതികളില്‍നിന്നും ജാമ്യം ലഭിക്കാതെ ഇവര്‍ ജയിലില്‍ തുടരേണ്ടി വരുന്നതില്‍ സഭയുടെ ആശങ്കയും വേദനയും പ്രതിഷേധവും പ്രധാനമന്ത്രിയെ നേരിട്ട് അറിയിക്കണം. ഈ വിഷയത്തില്‍ ക്രിയാത്മകമായ പ്രായോഗിക നടപടികള്‍ ഉടന്‍ സ്വീകരിക്കണമെന്നും ആള്‍ക്കൂട്ട വിചാരണ നടത്തിയവരെ മാതൃകാപരമായി ശിക്ഷിക്കണമെന്നും കൂടിക്കാഴ്ചയില്‍ മാര്‍ തട്ടില്‍ ആവശ്യപ്പെട്ടു.
ഇക്കാര്യത്തില്‍ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും നല്‍കിയിരിക്കുന്ന ഉറപ്പ് രാജീവ് ചന്ദ്രശേഖര്‍ മേജര്‍ ആര്‍ച്ചു ബിഷപ്പിനെ ധരിപ്പിച്ചു.
Leave a Comment
Your email address will not be published. Required fields are marked with *