കോട്ടപ്പുറം രൂപതയില് 2025 ജൂബിലി വര്ഷത്തിന് 29 ന് തുടക്കം
- ASIA, Featured, Kerala, LATEST NEWS
- December 27, 2024
8 വര്ഷങ്ങള്ക്ക് മുന്പ് 5 പേരെ ചേർത്ത് കൊണ്ട് ബൈബിൾ വായന ആരംഭിച്ച ‘എഫ്ഫാത്ത മിനിസ്ട്രി’, ഇന്ന് ലോകമെമ്പാടുമായി മലയാളം, ഇംഗ്ലീഷ് ഭാഷകളിലായി ഒരു ലക്ഷത്തിലധികം ആളുകള് ഒരു വര്ഷംകൊണ്ട് സമ്പൂര്ണ ബൈബിള് വായിക്കുന്ന ശുശ്രൂഷയായി മാറിയിരിക്കുന്നു. ദൈവാത്മാവ് നയിക്കുന്ന ഈ പ്രത്യേക ശുശ്രൂഷയിലൂടെ അനുഗ്രഹം ലഭിച്ചതാകട്ടെ പതിനായിരക്കണക്കിന് ക്രൈസ്തവരും അക്രൈസ്തവരുമായ വ്യക്തികൾക്കും. ഇന്ന് എഫ്ഫാത്ത മിനിസ്ട്രിയെ ലോകമാസകലമുള്ള അനേകര് ഏറ്റെടുത്തിരിക്കുന്ന കാഴ്ചയാണ് കാണാൻ സാധിക്കുക. വിവിധ രാജ്യങ്ങളിലെ അഡ്മിന്മാരുടെ നേതൃത്വത്തില് അനുദിനം വായിക്കേണ്ട ദൈവവചന ഭാഗങ്ങള്
റവ. ഡോ. മൈക്കിള് പുളിക്കല് സിഎംഐ സെക്രട്ടറി, കെസിബിസി ജാഗ്രത കമ്മീഷന് മുനമ്പം ചെറായി പള്ളിപ്പുറം ഭാഗത്തെ അറുനൂറില്പരം കുടുംബങ്ങള് ഇന്ന് അഭിമുഖീകരിക്കുന്ന വെല്ലുവിളി കേരളത്തിന്റെ സാമൂഹ്യമനഃസാക്ഷിയെ ഉണര്ത്തേണ്ടതാണ്. നിര്ധനരായ ആ ജനങ്ങള് ഒന്നര നൂറ്റാണ്ടിലേറെ കാലമായി ജീവിച്ചു പോന്നതും അപ്രകാരമായിരുന്നിട്ടും ഒരിക്കല് കൂടിയ വിലകൊടുത്തു വാങ്ങേണ്ടി വന്നതുമായ ഭൂമി വഖഫ് നിയമത്തിന്റെ മറവില് കൈവശപ്പെടുത്താനുള്ള വഖഫ് ബോര്ഡിന്റെ നീക്കം കടുത്ത മനുഷ്യാവകാശ ലംഘനവും നീതിനിഷേധവുമാണ്. വഖഫ് നിയമത്തിന്റെ ദുരുപയോഗം വ്യക്തമാകുന്ന വഴിവിട്ട വഖഫ് അവകാശവാദമാണ് മുനമ്പം
ചങ്ങനാശേരി: ജീവകാരുണ്യ പ്രവര്ത്തനങ്ങള്ക്ക് പുതിയ രൂപഭാവം നല്കിയ ഫാ. ഗ്രിഗറി ഓണംകുളം (63) ഓര്മയായി. ചമ്പക്കുളം സെന്റ് മേരീസ് ബസിലിക്ക റെക്ടറായ ഫാ. ഗ്രിഗറി ഓണംകുളം ചെത്തിപ്പുഴ സെന്റ്തോമസ് ആശുപത്രിയില് ചികിത്സയിലിരിക്കെ ഇന്നലെ വൈകുന്നേരമാണ് അന്ത്യം സംഭവിച്ചത്. രാഷ്ട്രദീപിക ലിമിറ്റഡ് മുന് ഡയറക്ടറായിരുന്നു. സംസ്കാരം നാളെ (ഒക്ടോബര് 5 ) ഉച്ചയ്ക്ക് 1.15 ന് അതിരമ്പുഴയിലുള്ള സഹോദരന് ഓണംകുളം ഷാജി ഫ്രാന്സിസിന്റെ വസതിയിലെ ശുശ്രൂഷകള്ക്കുശേഷം 2.15 ന് അതിരമ്പുഴ സെന്റ് മേരീസ് ഫൊറോന പള്ളിയില്. ആര്ച്ചുബിഷപ് മാര്
തിരുവല്ല: മലങ്കര ഓര്ത്തഡോക്സ് സഭയുടെ കൊച്ചി ഭദ്രാസനാധിപനായ ഡോ. യാക്കോബ് മാര് ഐറേനിയസ് 75-ന്റെ നിറവില്. തിരുവല്ല കല്ലൂപ്പാറ ആറുവീടന് പള്ളിയ്ക്കല് തെക്കുംതല റ്റി.ഒ ചെറിയാന് – കുഞ്ഞേലിയാമ്മ ദമ്പതികളുടെ മകനായി 1949 ഓഗസ്റ്റ് 15-ന് ജനിച്ചു. തിരുവല്ല മാര്ത്തോമാ കോളജ്, മദ്രാസ് സര്വകലാശാലകളില്നിന്ന് പഠനം പൂര്ത്തിയാക്കി. 1967-ല് പത്തനാപുരം ദയറായില് അംഗമായി. 1970 മെയ് 30-ന് ശെമ്മാശനും 1975 ഫെബ്രുവരി എട്ടിന് വൈദികനുമായി. 1992 സെപ്റ്റംബര് പത്തിന് മേല്പ്പട്ടസ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 1993 ഓഗസ്റ്റ് 16-ന് പരുമല
തെള്ളകം: വിവാഹത്തിന്റെ 25,50 വര്ഷങ്ങള് പൂര്ത്തിയാക്കി യവരുടെ ജൂബിലി ദമ്പതിസംഗമം കോട്ടയം അതിരൂപത ഫാമിലി കമ്മീഷന്റെ നേതൃത്വത്തില് ചൈതന്യ പാസ്റ്റര് സെന്ററില് നടത്തി. കോട്ടയം അതിരൂപത സഹായമെത്രാന് മാര് ജോസഫ് പണ്ടാരശേരില് ജൂബിലി സംഗമം ഉദ്ഘാടനം ചെയ്തു. അതിരൂപത പാസ്റ്ററല് കോ-ഓര്ഡിനേറ്റര് ഫാ. മാത്യു മണക്കാട്ട് അധ്യക്ഷത വഹിച്ചു. അതിരൂപത ഫാമിലി കമ്മീഷന് മെമ്പര് ഡോ. ബാബു കോച്ചാംകുന്നേല്, സിസി മഞ്ഞാങ്കല് എന്നിവര് പ്രസംഗിച്ചു. സംഗമത്തോടനുബന്ധിച്ച് നടത്തിയ സെമിനാറിന് സിജു തോമസ് ആലഞ്ചേരി നേതൃത്വം നല്കി. അതിരൂപതയിലെ
തൃശൂര്: ദേശീയ രക്തദാന ദിനത്തോടനുബന്ധിച്ച് അമല അലയ്ഡ് ഹെല്ത്ത് സയന്സസ് വിദ്യാര്ത്ഥികളുടെ നേതൃത്വത്തില് രക്തദാന ക്യാമ്പ് നടത്തി. അമല മെഡിക്കല് കോളജിലെ ഡോക്ടര്മാരും വിദ്യര്ത്ഥികളും നേഴ്സുമാരും സ്റ്റഫ് അംഗങ്ങളുമായി 82 പേര് രക്തം ദാനം ചെയ്തു. അമലയില് നടന്ന സമ്മേളനത്തില് പേരാമംഗലം സര്ക്കിള് ഇന്സ്പെക്ടര് കെ.സി രതീഷ് മുഖ്യാതിഥിയായിരുന്നു. അമല മെഡിക്കല് കോളേജ് ഡയറക്ടര് ഫാ. ജൂലിയസ് അറയ്ക്കല് സി എംഐ, ജോയിന്റ് ഡയറക്ടര് ഫാ. ജെയ്സണ് മുണ്ടന്മാണി സിഎംഐ, അലയ്ഡ് ഐല്ത്ത് സയന്സ് പ്രിന്സിപ്പല് ഡോ.
കാഞ്ഞിരപ്പള്ളി: ദളിത് ക്രൈസ്തവര് ഉന്നയിക്കുന്ന ന്യായമായ ആവശ്യങ്ങള് പരിഹരിക്കപ്പെടാതെ പോകുന്നത് നിര്ഭാഗ്യകരമാണെന്ന് അഡ്വ. മോന്സ് ജോസഫ് എംഎല്എ. വിജയപുരം രൂപതാ ഡിസിഎംഎസ് മുണ്ടക്കയം മേഖലയുടെ നേതൃത്വത്തില് നടത്തിയ നീതിഞായര് ആചരണവും വിദ്യാഭ്യാസ സ്കോളര്ഷിപ്പ് വിതരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഈ വിഷയം വീണ്ടും നിയമസഭയില് ഉന്നയിക്കുമെന്നും പരിഹാരം കാണുന്നത് വരെ കൂടെ ഉണ്ടാകുമെന്നും മോന്സ് ജോസഫ് പറഞ്ഞു. മേഖല പ്രസിഡന്റ് സണ്ണി ജോണ് പാമ്പാടിയില് അധ്യക്ഷത വഹിച്ചു. ചരിത്രകാരനും ഗവേഷകനുമായ ഡോ. വിനില് പോള് മുഖ്യപ്രഭാഷണം നടത്തി.
കോട്ടയം: വാര്ദ്ധക്യത്തിന്റെ സൗന്ദര്യം ആസ്വദിക്കുവാന് വയോജനങ്ങള്ക്ക് കഴിയണമെന്ന് കോട്ടയം അതിരൂപത സഹായ മെത്രാന് മാര് ജോസഫ് പണ്ടാരശേരില്. അന്താരാഷ്ട്ര വയോജന ദിനാചരണത്തിന്റെ ഭാഗമായി കോട്ടയം സോഷ്യല് സര്വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില് തെള്ളകം ചൈതന്യയില് സംഘടിപ്പിച്ച വയോജന ദിനാചരണത്തിന്റെയും പ്രതിനിധി സംഗമത്തിന്റെയും ഉദ്ഘാടന കര്മ്മം നിര്വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. വയോജനങ്ങളുടെ ജീവിതത്തില് സന്തോഷിക്കുവാനും അഭിമാനിക്കുവാനും സാധിക്കുന്ന ഒട്ടനവധി കാര്യങ്ങള് ഉണ്ടെന്നും അതു കണ്ടെത്തി വാര്ദ്ധക്യം ആഘോഷിക്കുവാന് കഴിയണമെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു. കെസിഎസ്എല് സംസ്ഥാന ഡയറക്ടറും ദീപനാളം ചീഫ് എഡിറ്ററുമായ
Don’t want to skip an update or a post?