കൊച്ചി: മതപരിവര്‍ത്തന നിയമത്തിന്റെ മറവില്‍ മനുഷ്യ ക്കടത്ത് ആരോപിച്ച് ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ക്രൈസ്തവ മിഷനറിമാര്‍ക്കെതിരെ നടത്തുന്ന പീഡനങ്ങള്‍ അവസാനിപ്പിക്കണമെന്ന കാത്തലിക് ബിഷപ്സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ അഡ്വ. വി.സി സെബാസ്റ്റ്യന്‍.
ഛത്തീസ്ഘട്ടിലെ ദുര്‍ഗ് സ്റ്റേഷനില്‍ മിഷനറിമാരായ കന്യാസ്ത്രീകള്‍ക്കുനേരെ നടന്ന വളഞ്ഞാക്രമണം മതേതരത്വം ഉയര്‍ത്തിക്കാട്ടുന്ന ഇന്ത്യയ്ക്ക് അപമാനകരമാണ്. സമൂഹത്തിന്റെ നന്മയ്ക്കും ക്ഷേമത്തിനുമായി ഇന്ത്യയിലുട നീളം നിസ്വാര്‍ത്ഥ സേവനം ചെയ്യുന്ന ക്രൈസ്തവ മിഷനറിമാരെ അക്രമിക്കുന്ന തീവ്രവാദസംഘങ്ങളെ നിയന്ത്രിക്കുന്നതിലും അടിച്ചമര്‍ത്തു ന്നതിലും സര്‍ക്കാര്‍ സംവിധാനങ്ങള്‍ പരാജയപ്പെടുന്നത് നിര്‍ഭാഗ്യകരമാണ്.
ആഗോള ഭീകരവാദത്തിനെതിരെ നിലപാടുകളെടുക്കുന്നവര്‍ ആഭ്യന്തര തീവ്രവാദസംഘങ്ങളുടെ മുമ്പില്‍ മുട്ടുമടക്കുന്നത് അപഹാസ്യമാണ്. മതപരിവര്‍ത്തന നിരോധന ബില്ലിന്റെ മറവില്‍ വിവിധ സംസ്ഥാനങ്ങളില്‍ ക്രൈസ്തവ വിശ്വാസിക ള്‍ക്കും സ്ഥാപനങ്ങള്‍ക്കുമെതിരേ ആസൂത്രിത അക്രമങ്ങള്‍ വര്‍ധിക്കുന്നു.
ആരോരുമില്ലാതെ തെരുവിലേക്ക് വലിച്ചെറിയപ്പെട്ട ആയിരക്കണക്കിന് ആലംബഹീനര്‍ക്ക് അഭയകേന്ദ്രങ്ങ ളൊരുക്കിയതാണോ ക്രൈസ്തവര്‍ ചെയ്ത തെറ്റ്? വിശപ്പിന്റെ വിളിയില്‍ ജീവനുവേണ്ടി കൊതിച്ച പട്ടിണിപ്പാവങ്ങളെ സ്നേഹത്തോടെ വാരിപ്പുണര്‍ന്ന് അന്നം നല്‍കിയതും, ഇന്ത്യയുടെ ഉള്‍നാടന്‍ ഗ്രാമങ്ങളിലേക്ക് കടന്നുചെന്ന് രോഗികളായവരെ ചികിത്സിച്ചതും നിരക്ഷരസമൂഹങ്ങള്‍ക്ക് അറിവിന്റെ അക്ഷരങ്ങള്‍ പകര്‍ന്നുകൊടുത്തതും ക്രൈസ്തവ മിഷനറിമാരാ ണെന്നത് ഭരണത്തിലിരിക്കുന്നവര്‍ മറക്കരുതെന്ന് വി.സി സെ ബാസ്റ്റ്യന്‍ പറഞ്ഞു.
മതപരിവര്‍ത്തന നിരോധന ബില്ലിന്റെ മറവില്‍ ക്രൈസ്തവ സ്ഥാപനങ്ങള്‍ കൈയേറി അക്രമിക്കുക, ദൈവാലയങ്ങളും പുണ്യരൂപങ്ങളും തകര്‍ക്കുക, വൈദികരെയും സന്യാസിനി കളെയും കൈയ്യേറ്റം ചെയ്യുക, ക്രൈസ്തവ വീടുകള്‍ തിരഞ്ഞുപിടിച്ച് അക്രമം അഴിച്ചുവിടുക, മിഷനറിമാരെ തെരുവില്‍ ആള്‍ക്കൂട്ട വിചാരണ നടത്തുക തുടങ്ങി ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ തുടരുന്ന ക്രൈസ്തവ വിരുദ്ധ സമീപനങ്ങള്‍ക്കെതിരെ കേന്ദ്രസര്‍ക്കാര്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് വി.സി സെബാസ്റ്റ്യന്‍ ആവശ്യപ്പെട്ടു.
Leave a Comment
Your email address will not be published. Required fields are marked with *