കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി സെന്റ് ഡോമിനിക്സ് കത്തീഡ്രലിന്റെ ഒരു വര്‍ഷം നീണ്ടുനിന്ന ദ്വിശതാബ്ദി ആഘോഷങ്ങളുടെ സമാപനാഘോഷങ്ങള്‍ ഓഗസ്റ്റ് രണ്ട് മുതല്‍ 10-വരെ നടക്കും. കഴിഞ്ഞ ഒരു വര്‍ഷം ഇടവകയില്‍ നടത്തിയ വിവിധങ്ങളായ പരിപാടികളുടെ സമാപനമായിട്ടാണ് ആഘോഷ പരിപാടികള്‍ നടത്തുന്നത്.
സമാപന ആഘോഷങ്ങളില്‍ സാംസ്‌കാരിക സമ്മേളനം, വിശാല കത്തീഡ്രല്‍ ഇടവകയുടെ ഭാഗമായിരുന്ന അഞ്ച് ഇടവകകളുടെ സംഗമം, കുടുംബ സംഗമം, കൂട്ടായ്മകളുടെ സംഗമം, കാരുണ്യ ഭവനങ്ങളുടെ സംഗമം, പ്രാര്‍ത്ഥനാദിനം, വൈദിക-സന്യസ്ത സംഗമം എന്നിവയാണ് ക്രമീകരിച്ചിരി ക്കുന്നത്.
ഓഗസ്റ്റ് രണ്ട് ശനി വൈകുന്നേരം 4.30 ന് വി. കുര്‍ബാന. അതിനുശേഷം അക്കരപ്പള്ളിയില്‍ ജൂബിലി വിളംബര റാലി ആരംഭിച്ച് കത്തീഡ്രല്‍ പള്ളിയില്‍ എത്തിച്ചേരും. ജൂബിലി പതാക ഉയര്‍ത്തല്‍, തിരി തെളിക്കല്‍, 200 പേര്‍ അണിനിരക്കുന്ന ജൂബിലി ഗാനം എന്നിവ ഉണ്ടാകും.
മൂന്നിന് ഞായര്‍ ഉച്ചകഴിഞ്ഞ് മൂന്നിന്ന് വി. കുര്‍ബാന ബിഷപ് മാര്‍ ജോസ് പുളിക്കല്‍. കത്തീഡ്രല്‍ ഇടവകയില്‍ സേവനം ചെയ്ത വൈദികര്‍ സഹകാര്‍മ്മികരാകും. വൈകുന്നേരം 5 ന് നടക്കുന്ന സാംസ്‌കാരിക സമ്മേളനം ജലവിഭവവകുപ്പ് മന്ത്രി റോഷി അഗസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്യും. ബിഷപ് മാര്‍ ജോസ് പുളിക്കലിന്റെ അധ്യക്ഷതവഹിക്കും.
ആന്റോ ആന്റണി എംപി, പ്രഫ. എന്‍. ജയരാജ് എംഎല്‍എ., കെ.ആര്‍ തങ്കപ്പന്‍, ഡോ. അര്‍ഷാദ് മൗലവി, അഡ്വ. ജീരാജ്, അഡ്വ. എം.എസ്. മോഹന്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിക്കും. തുടര്‍ന്ന് കത്തീഡ്രല്‍ ടീമിന്റെ നേതൃത്വത്തില്‍ മഞ്ഞു പെയ്യുന്ന മരുഭൂമി എന്ന നാടകം.
ഓഗസ്റ്റ് നാലിന്, വിശാല കത്തീഡ്രല്‍ ഇടവകയുടെ ഭാഗമായിരുന്ന അഞ്ച് ഇടവകകളുടെ സംഗമം. പൊതുസമ്മേളനം, കാഞ്ഞിരപ്പള്ളി രൂപതാ വികാരി ജനറാള്‍ ഫാ. ജോസഫ് വെള്ളമറ്റം ഉദ്ഘാടനം ചെയ്യും.
ഓഗസ്റ്റ് ഏഴിന് കാഞ്ഞിരപ്പള്ളി കത്തീഡ്രല്‍ ഇടവകയില്‍ പ്രവര്‍ത്തിക്കുന്ന കാരുണ്യഭവനങ്ങളുടെ സംഗമം. വൈകുന്നേരം അഞ്ചിന് വി. കുര്‍ബാന, ഫാ. ജിന്‍സ് വാതല്ലൂക്കുന്നേല്‍, തുടര്‍ന്ന് നടക്കുന്ന പൊതുസമ്മേളനം ഫാ. റോയി വടക്കേല്‍ ഉദ്ഘാടനം ചെയ്യും. ഓഗസ്റ്റ് ഒന്‍പതിന് വൈദിക – സന്യസ്ത സംഗമം നടക്കും.
സമാപന ദിവസമായ ഓഗസ്റ്റ് 10 ഞായര്‍ രാവിലെ ഒന്‍പതിന് ചങ്ങനാശേരി അതിരൂപതാധ്യക്ഷന്‍ മാര്‍ തോമസ് തറയില്‍ ആഘോഷമായ വി. കുര്‍ബാന അര്‍പ്പിക്കും. തുടര്‍ന്ന് ജൂബിലി സമാപന സമ്മേളനം നടക്കും.
സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍ അധ്യക്ഷത വഹിക്കും. മുന്‍ രൂപതാധ്യക്ഷന്‍ മാര്‍ മാത്യു അറയ്ക്കല്‍ അനുഗ്ര ഹപ്രഭാഷണം നടത്തും. ഫാ. വര്‍ഗീസ് പരിന്തിരിക്കല്‍. സിസ്റ്റര്‍ വിനയ ഗ്രേസ്, ഫാ. ബേബി മുള്ളൂര്‍പറമ്പില്‍ എസ്.ജെ, ട്രസ്റ്റി ചാക്കോ വാവലുമാക്കല്‍ തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിക്കും.
Leave a Comment
Your email address will not be published. Required fields are marked with *