Follow Us On

29

July

2025

Tuesday

കന്യാസ്ത്രീകളുടെ അറസ്റ്റ്; കെഎല്‍സിഎ സംസ്ഥാന വ്യാപകമായി പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുന്നു

കന്യാസ്ത്രീകളുടെ അറസ്റ്റ്; കെഎല്‍സിഎ സംസ്ഥാന വ്യാപകമായി പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുന്നു
കൊച്ചി: ഛത്തീസ്ഗഡില്‍ നിയമവിരുദ്ധമായി രണ്ട് മലയാളി കന്യാസ്ത്രീകളെ ചെയ്തതിനെതിരെ കെഎല്‍സിഎ സംസ്ഥാന വ്യാപകമായി പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുന്നു. അതിന്റെ ഭാഗമായി ഓഗസ്റ്റ് മൂന്ന് ഞായറാഴ്ച ഇടവകേന്ദ്രങ്ങളില്‍ പ്രതിഷേധ പരിപാടികള്‍ നടത്തും.
കന്യാസ്ത്രീകളെ വിട്ടയക്കാനും അവര്‍ക്കെതിരായ കേസ് പിന്‍വലിക്കാനും കേന്ദ്ര ഭരണകൂടത്തിന്റെ ഭാഗത്തുനിന്ന് സത്വര നടപടികള്‍ ഉണ്ടായില്ലെങ്കില്‍ കൂടുതല്‍ ശക്തമായ പ്രതിഷേധ പരിപാടികള്‍ നടത്തുമെന്ന് കെഎല്‍സിഎ സംസ്ഥാന സമിതി അറിയിച്ചു.
മനുഷ്യമനഃസാക്ഷിയെയും നടുക്കുന്ന സംഭവമാണ് നടന്നത്. മതസ്വാതന്ത്ര്യം മൗലിക അവകാശമായ രാജ്യത്ത് പോലീസി നെയും അന്വേഷണ ഏജന്‍സികളെയും നോക്കുകുത്തികളാക്കി ഏതാനും സംഘടനകള്‍ നിയമം കയ്യിലെടുക്കുന്നത് അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്. അങ്ങനെ പരസ്യമായി പെരുമാറിയവര്‍ ക്കെതിരെ ഇതുവരെയും ഒരു കേസ് പോലും എടുത്തതായി കണ്ടില്ല. അതിനര്‍ത്ഥം അത്തരക്കാരെ അനുകൂലിക്കുന്ന നിലപാടാണ് ഭരണകൂടത്തിന് ഉള്ളതെന്നാണെന്ന് കെഎല്‍സിഎ സംസ്ഥാന സമിതി ചൂണ്ടിക്കാട്ടി.
സംസ്ഥാന പ്രസിഡന്റ് അഡ്വ. ഷെറി ജെ. തോമസ് യോഗത്തില്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി ബിജു ജോസി, ട്രഷറര്‍ രതീഷ് ആന്റണി, സംസ്ഥാന വൈസ് പ്രസിഡന്റുമാരായ വിന്‍സി ബൈജു, ബേബി ഭാഗ്യോദയം, അഡ്വ. ജസ്റ്റിന്‍ കരിപ്പാട്ട്, നൈജു അറക്കല്‍, ജോസഫ്കുട്ടി കടവില്‍, സാബു കാനക്കാപള്ളി, അനില്‍ ജോസ്, സംസ്ഥാന സെക്രട്ടറിമാരായ  പൂവം ബേബി, ജോണ്‍ ബാബു, സാബു വി. തോമസ് , ഷൈജ ആന്റണി ഇ.ആര്‍, ഹെന്റി വിന്‍സെന്റ്, അഡ്വ. മഞ്ജു ആര്‍.എല്‍, ഡാല്‍ഫിന്‍ ടി.എ, അനില്‍ ജോണ്‍, വിന്‍സ് പെരിഞ്ചേരി, ജസ്റ്റിന്‍ ആന്റണി, മോളി ചാര്‍ലി, പാട്രിക് മൈക്കിള്‍, ലൂയിസ് തണ്ണിക്കോട്  എന്നിവര്‍ പ്രസംഗിച്ചു.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?