കോട്ടപ്പുറം: ചത്തീസ്ഗഡില്‍ കന്യാസ്ത്രീകള്‍ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് കോട്ടപ്പുറം സെന്റ് മൈക്കിള്‍സ് കത്തീഡ്രലിന്റെ നേതൃത്വത്തില്‍ പ്രതിഷേധ ജാഥയും പ്രതിഷേധ ജ്വാലയും സംഘടിപ്പിച്ചു.
സെന്റ് മൈക്കിള്‍സ് കത്തീഡ്രലിന്റെ മുഖ്യകവാടത്തില്‍ നിന്ന് മുസിരിസ് സെന്റ് തോമസ് കപ്പേളയിലേക്ക് തിരികള്‍ തെളിച്ച് നടത്തിയ പ്രതിഷേധ റാലിയും ജ്വാലയും കോട്ടപ്പുറം രൂപത വിശ്വാസ പരിശീലന ഡയറക്ടര്‍ ഫാ. സിജോ വേലിക്കകത്തോട്ട് ഉദ്ഘാടനം ചെയ്തു.
മുസിരിസ് കപ്പേളയില്‍ നടന്ന സമ്മേളനത്തില്‍ കോട്ടപ്പുറം രൂപത വികാരി ജനറല്‍ മോണ്‍. റോക്കി റോബി കളത്തില്‍, കത്തീഡ്രല്‍ സഹവികാരിമാരായ ഫാ. ആല്‍ഫിന്‍ ജൂഡ്‌സന്‍, ഫാ. പീറ്റര്‍ കണ്ണമ്പുഴ, രൂപത ബിസിസി ഡയറക്ടര്‍ റവ. ഡോ. പ്രവീണ്‍ കുരിശിങ്കല്‍, സിസ്റ്റര്‍ സ്‌റ്റൈന്‍ സിടിസി, സിസ്റ്റര്‍ ഏയ്ഞ്ചല്‍ സിഎസ്എം, സിസ്റ്റര്‍ ഷൈനിമോള്‍ ഒഎസ്എച്ച്‌ജെ, റോബര്‍ട്ട് തണ്ണിക്കോട്ട് ആന്റണി പങ്കേത്ത്, ജോണ്‍സന്‍ വാളൂര്‍ എന്നിവര്‍ പ്രസംഗിച്ചു.
Leave a Comment
Your email address will not be published. Required fields are marked with *