കണ്ണൂര്‍: ദേശീയ ന്യൂനപക്ഷ കമ്മീഷന്റെ ക്രൈസ്തവ സ്‌നേഹം വാചകം മാത്രമെന്ന് കെസിവൈഎം സംസ്ഥാന സെക്രട്ടറി വിപിന്‍ ജോസഫ്.
ചത്തീസ്ഗഡില്‍ ആള്‍ക്കൂട്ട വിചാരണയ്ക്കും അറസ്റ്റിനും വിധേയരായ കന്യാസ്ത്രീകളുടെ വിഷയത്തില്‍ ദേശീയ ന്യൂനപക്ഷ കമ്മീഷനും കേന്ദ്ര സര്‍ക്കാരും ഇടപെടല്‍ നടത്താന്‍ തയ്യാറാകുന്നില്ലെന്ന് വിപിന്‍ ജോസഫ് കുറ്റപ്പെടുത്തി.
ക്രിസ്ത്യന്‍ ന്യൂനപക്ഷത്തെ വോട്ട് ബാങ്കായി മാത്രം കണക്കാക്കുകയും മതസ്വാതന്ത്ര വര്‍ഗീയതയായി ചിത്രീകരി ക്കുകയും ചെയ്യുന്നത് ക്രൈസ്തവ സമൂഹത്തോടുള്ള വെല്ലുവിളിയാണെന്ന് അദ്ദേഹം പറഞ്ഞു. മതപരിവര്‍ത്തന നിരോധന നിയമത്തിന്റെ മറവില്‍ ഭരണഘടന ഉറപ്പുനല്‍കുന്ന മതസ്വാതന്ത്രം നിഷേധിക്കുന്ന അവസ്ഥയാണ് രാജ്യത്ത് നിലനില്‍ക്കുന്നത്.
കേരളത്തില്‍ നിന്നുള്ള കന്യാസ്ത്രീകള്‍ അറസ്റ്റ് ചെയ്യപ്പെട്ടിട്ടും ചെറുവിരല്‍ അനക്കാന്‍ ശ്രമിക്കാത്ത സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ എന്തു ന്യൂനപക്ഷ ക്ഷേമമാണ് ലക്ഷ്യം വെയ്ക്കുന്ന തെന്ന് വ്യക്തമാക്കണമെന്നും വിപിന്‍ ജോസഫ് ആവശ്യപ്പെട്ടു.
Leave a Comment
Your email address will not be published. Required fields are marked with *