കാക്കനാട്: ഛത്തീസ്ഗഡില്‍ വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ച് രണ്ട് മലയാളി കന്യാസ്ത്രീകളെ അറസ്റ്റുചെയ്ത നടപടി ഭരണഘടന വിരുദ്ധവും മനുഷ്യാവകാശ ലംഘനവുമാണെന്ന് കാക്കനാട് മൗണ്ട് സെന്റ്‌തോമസില്‍ ചേര്‍ന്ന സീറോമലബാര്‍ സഭയുടെ രൂപത പിആര്‍ഒമാരുടെയും മീഡിയ ഡയറക്ടര്‍മാ രുടെയും മാധ്യമ പ്രതിനിധികളുടെയും സമ്മേളനം പാസാക്കിയ പ്രമേയത്തില്‍ ചൂണ്ടിക്കാട്ടി.
ഭാരതത്തിന്റെ മതേതര മനസിനേറ്റ മുറിവാണ് ഛത്തീസ്ഗഡ് സംഭവം. അന്യായമായി ചുമത്തിയ കേസ് ബലപ്പെടുത്താനാണ് നിര്‍ബന്ധിത മതപരിവര്‍ത്തനം എന്ന കുറ്റം ഏറെ വൈകി കൂട്ടിച്ചേര്‍ത്തത്.
കേന്ദ്ര സര്‍ക്കാര്‍ സത്വരമായി ഇടപ്പെട്ട് നിരപരാധികളായ കന്യാസ്ത്രികളെ മോചിപ്പിക്കുകയും അക്രമികളെയും നിയമ വിരുദ്ധ പ്രവര്‍ത്തകരെയും ഉടന്‍ അറസ്റ്റ് ചെയ്തു മാതൃകപര മായി ശിക്ഷിക്കുകയും വേണമെന്ന് പ്രമേയത്തില്‍ ആവശ്യപ്പെട്ടു.
ക്രൈസ്തവര്‍ക്കെതിരെ, പ്രത്യേകിച്ച് വൈദികര്‍ക്കും സന്യസ്തര്‍ക്കും എതിരായി വര്‍ധിച്ചുവരുന്ന അതിക്രമ ങ്ങള്‍ക്കെതിരെ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ഗൗരവത്തോടെ ഇടപെടണം. നിയമ വാഴ്ച സംരക്ഷിക്കപ്പെടുകയും എല്ലാ വര്‍ക്കും ഉള്ള സ്വാതന്ത്ര്യം മതന്യൂനപക്ഷങ്ങള്‍ക്കും ലഭിക്കുകയും വേണം.
രാജ്യത്ത് വര്‍ദ്ധിക്കുന്ന ക്രൈസ്തവ വേട്ടയും ന്യൂനപക്ഷ പീഡനങ്ങളും നിയന്ത്രിക്കാന്‍ സര്‍ക്കാരുകള്‍ ജാഗ്രത പാലിക്കണമെന്ന് സമ്മേളനം അവശ്യപ്പെട്ടു.
Leave a Comment
Your email address will not be published. Required fields are marked with *