ഞായറാഴ്ചകളില്‍ മത്സരങ്ങള്‍ നടത്താനുള്ള നീക്കം പിന്‍വലിക്കണം
- ASIA, Featured, Kerala, LATEST NEWS
- October 10, 2025
കോട്ടപ്പുറം : കോട്ടപ്പുറം രൂപതാദിനാഘോഷത്തിനും വിശുദ്ധ തോമാശ്ലീഹായുടെ തിരുനാളിനും കോട്ടപ്പുറം മാര്‍ക്കറ്റിലെ മുസിരിസ് സെന്റ് തോമസ് കപ്പേളയില്‍ നാളെ (ജൂലൈ ഒന്ന് ) വൈകീട്ട് 5.30 ന് കൊടിയേറും. കോട്ടപ്പുറം രൂപത വികാരി ജനറല്‍ മോണ്‍. റോക്കി റോബി കളത്തില്‍ കൊടിയേറ്റ് നിര്‍വ്വഹിക്കും. തുടര്‍ന്ന് നടക്കുന്ന ദിവ്യബലിക്ക് രൂപത എപ്പിസ്കോപ്പല്‍ വികാരി റവ.ഡോ. ഫ്രാന്‍സിസ്കോ പടമാടന് മുഖ്യകാര്‍മ്മികനാകും. കടക്കര ഉണ്ണിമിശിഹ പള്ളി വികാരി ഫാ. മിഥുന് മെന്റസ് പ്രസംഗിക്കും. രണ്ടിന് വൈകീട്ട് 5.30 ന് ദിവ്യബലിക്ക് ഗോതുരുത്ത്
വത്തിക്കാന്‍ സിറ്റി: ക്രിസ്ത്യാനികള്‍ എന്ന നിലയില്‍ നമ്മുടെ ഐഡന്റിറ്റി ഭൂതകാലത്തിന്റെ ഒരു അവശിഷ്ടമായി ചുരുങ്ങാതിരിക്കണമെങ്കില്‍, ക്ഷീണിച്ചതും നിശ്ചലവുമായ ഒരു വിശ്വാസത്തിനപ്പുറത്തേക്ക് നീങ്ങേണ്ടത് പ്രധാനമാണെന്ന് ലിയോ 14 ാമന്‍ പാപ്പ. വിശ്വാസത്തെയും സഭയെയും നിരന്തരം പുതുക്കാനും സുവിശേഷം പ്രസംഗിക്കുന്നതിനുള്ള പുതിയ പാതകളും പുതിയ സമീപനങ്ങളും കണ്ടെത്താനും വിശുദ്ധരായ പത്രോസിന്റെയും പൗലോസിന്റെയും തിരുനാള്‍ദിനത്തില്‍ 54 പുതിയ മെട്രോപൊളിറ്റന്‍ ആര്‍ച്ചുബിഷപ്പുമാര്‍ക്ക് പാലിയം സമ്മാനിച്ചതിന് ശേഷം നടത്തിയ പ്രസംഗത്തില്‍ പാപ്പ ആഹ്വാനം ചെയ്തു. വിശുദ്ധ പത്രോസിന്റെയും പൗലോസിന്റെയും മാതൃകയെ പാപ്പാ പ്രശംസിച്ചു. അവരുടെ
മാവേലിക്കര: മാവേലിക്കര രൂപതയുടെ രണ്ടാമത്തെ ബിഷപ്പായി ഡോ. മാത്യുസ് മാര്‍ പോളികാര്‍പ്പോസ് ചുമതലയേറ്റു. മാവേലിക്കര പുന്നമൂട് സെന്റ് മേരീസ് കത്തീഡ്രലില്‍ നടന്ന സ്ഥാനാരോഹണ ശുശ്രൂഷയ്ക്കും വിശുദ്ധ കുര്‍ബാനയ്ക്കും മലങ്കര കത്തോലിക്കസഭ മേജര്‍ ആര്‍ച്ചുബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ മുഖ്യ കാര്‍മികത്വം വഹിച്ചു. പതിനെട്ട് വര്‍ഷം മാവേലിക്കര രൂപതാധ്യക്ഷനായി സേവനമനുഷ്ഠിച്ച ശേഷം വിരമിച്ച ഡോ.ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ് മെത്രാപ്പോലീത്തയ്ക്ക് സ്നേഹ നിര്‍ഭരമായ യാത്രയയപ്പും ചടങ്ങില്‍ നല്കി. മാത്യുസ് മാര്‍ പോളികാര്‍പ്പോസിനെ മാവേലിക്കര രൂപത ബിഷപ്പായി
മോണ്‍ സി.ജെ വര്‍ക്കിയച്ചന്റെ 16-ാം ഓര്‍മദിനമായ, 2025 ജൂണ്‍ 24-ന്, കുളത്തുവയല്‍ സെന്റ് ജോര്‍ജ് തീര്‍ത്ഥാടന കേന്ദ്രം റെക്ടര്‍ റവ. ഡോ. തോമസ് കളരിക്കല്‍ നല്കിയ അനുസ്മരണ സന്ദേശത്തിന്റെ പ്രസക്തഭാഗങ്ങള്‍. മോണ്‍. സി.ജെ വര്‍ക്കിയച്ചനെ നേരില്‍ കാണാനുള്ള ഭാഗ്യം എനിക്ക് വളരെ ചുരുക്കമായേ ലഭിച്ചിട്ടുള്ളൂ. ആദ്യമായി ഞാന്‍ വര്‍ക്കിയച്ചനെ കാണുമ്പോള്‍ എനിക്ക് ആറോ ഏഴോ വയസുമാത്രമാണുള്ളത്. എങ്കിലും ആ ഓര്മ ഇന്നും മായാതെ എന്നില്‍ ദീപ്തമാണ്. 43 വര്‍ഷങ്ങള്‍ക്കു മുമ്പ് പൂതംപാറ
കൊച്ചി: അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണം കേരള മദ്യവിരുദ്ധ ഏകോപന സമിതി എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വിവിധ പരിപാടികളോടെ നടത്തി. ജില്ലാതല പരിപാടി തോപ്പുംപടിയില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. ചാര്‍ളി പോള്‍ ഉദ്ഘാടനം ചെയ്തു. ലഹരിക്കെതിരെ പോസ്റ്റര്‍ പ്രദര്‍ശനം, വീഡിയോ പ്രദര്‍ശനം, ലഹരി വിരുദ്ധ പ്രതിജ്ഞ, ബോധവല്‍ക്കരണ ക്ലാസ്, ലഘുലേഖ വിതരണം എന്നിവ ഉണ്ടായിരുന്നു. മയക്കുമരുന്ന് വ്യാപനത്തിനും അക്രമങ്ങള്‍ക്കുമെതിരെ ബോധവത്ക്കരണം, ചെറുത്തുനില്‍പ്പ്, ചികിത്സാ സഹായം, കൗണ്‍സിലിങ്ങ്, പുനരധിവാസം എന്നീ തലങ്ങളില്‍ സംഘടിതമായ പ്രവര്‍ത്തനങ്ങള്‍ക്ക് മദ്യ,
തൃശൂര്‍: ലഹരി വിരുദ്ധ ദിനാചരണത്തിനോട് അനുബന്ധിച്ച് അമല മെഡിക്കല്‍ കോളേജില്‍ ബോധവല്‍ക്കരണവും ലഹരി വിരുദ്ധ പ്രതിജ്ഞയും നടത്തി. അമല ജോയിന്റ് ഡയറക്ടര്‍ ഫാ. ഡെല്‍ജോ പുത്തൂര്‍ സിഎം ഐ, അസിസ്റ്റന്റ് എക്സൈസ് കമ്മീഷണര്‍ പി. കെ സതീഷ്, വിമുക്തി മിഷന് ജില്ലാ കോ-ഓഡിനേറ്റര്‍ ഷെഫീഖ് യൂസഫ്, ഡോ. സി.ആര് സാജു, ഡോ. റെന്നീസ് ഡേവിസ്, ഡോ. ഷെനി ജോണ്‍, സിസ്റ്റര്‍ ഡോ. മോളി ക്ലയര്‍, മഖാലോഫ് മാത്യു മാര്ട്ടിന് എന്നിവര്‍ ലഹരി വിരുദ്ധ പ്രതിജ്ഞയില്‍ പങ്കെടുത്തു. 200
കൊച്ചി: ക്രൈസ്തവ ജീവനക്കാരെക്കുറിച്ചുള്ള അനാവശ്യ വിവരാന്വേഷണങ്ങള്‍ സര്‍ക്കാര്‍ നിരുത്സാഹപ്പെടുത്തണമെന്ന് കെസിബിസി വിദ്യാഭ്യാസ കമ്മീഷന്. ദുരുദ്ദേശ്യപരമായ ഒരു പരാതിയെ തുടര്‍ന്ന് ക്രൈസ്തവരായ സ്കൂള്‍ ജീവനക്കാരെക്കുറിച്ച് വിവരശേഖരണം നടത്താന്‍ ഉദ്യമിച്ച വിദ്യാഭ്യാസ വകുപ്പിലെ നാല് ഉദ്യോഗസ്ഥര്‍ സസ്പെന്‍ഡ് ചെയ്യപ്പെട്ടത് കേവലം രണ്ടു മാസങ്ങള്‍ക്ക് മുമ്പാണ്. മുമ്പ് പരാതിയുന്നയിച്ച അതേ വ്യക്തി തന്നെ വീണ്ടും കോളേജുകളിലെ ജീവനക്കാരായ പുരോഹിതരെയും സന്യസ്തരെയും കുറിച്ചുള്ള വിവരാന്വേഷണം നടത്തിയതിനെ തുടര്‍ന്ന് വിവരങ്ങള്‍ ലഭ്യമാക്കാന്‍ തൃശൂര്‍ കോളേജിയേറ്റ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ കോളേജുകളോട് ആവശ്യപ്പെട്ടിരിക്കുകയാണ്. തസ്തികകളിലും നിയമനങ്ങളിലും
കോട്ടപ്പുറം: കോട്ടപ്പുറം രൂപതാംഗമായ ഫാ. ഹെല്‍വെസ്റ്റ് റൊസാരിയോ റോമിലെ പൊന്തിഫിക്കല്‍ ലാറ്ററന്‍ സര്‍വ കലാശാലയില്‍ നിന്ന് കാനന്‍ നിയമത്തില്‍ ഡോക്ടറേറ്റ് നേടി. ഇടവകകളുടെ അജപാലന പരിവര്‍ത്തനത്തില്‍ ഇടവക വികാരിയുടെ പങ്ക് എന്ന വിഷയത്തിലാണ് ഡോക്ടറേറ്റ്. ഫാ. ഹെല്‍വെസ്റ്റ് റൊസാരിയോ അരിപ്പാലം തിരുഹൃദയ ഇടവകാംഗമായ പരേതനായ പോള്‍ റൊസാരിയോയുടെയും മാഗി റൊസാരിയോയുടെയുംമകനാണ്. കോട്ടപ്പുറം രൂപതാ കെസിഎസ്എല്‍ ഡയറക്ടര്‍ , തുരുത്തിപ്പുറം ജപമാല രാജ്ഞി പള്ളി വികാരി, കുറ്റിക്കാട് – കൂര്‍ക്കമറ്റം സെന്റ് ആന്റണീസ് പള്ളി പ്രീസ്റ്റ് – ഇന്‍
Don’t want to skip an update or a post?