കോട്ടപ്പുറം രൂപതയില്‍ 2025 ജൂബിലി വര്ഷത്തിന് 29 ന് തുടക്കം
- ASIA, Featured, Kerala, LATEST NEWS
- December 27, 2024
കോട്ടപ്പുറം : കോട്ടപ്പുറം ബിഷപ്പ് ഡോ. അംബ്രോസ് പുത്തന്‍വീട്ടില്‍ ഫ്രാന്‍സിസ് പാപ്പയുമായി കൂടിക്കാഴ്ച നടത്തി. മെത്രാനായതിനുശേഷം ആദ്യമായാണ് ബിഷപ്പ് അംബ്രോസ് വത്തിക്കാനിലെത്തി ഫ്രാന്‍സിസ് പാപ്പായെ സന്ദര്‍ശിക്കുന്നത്. കോട്ടപ്പുറം രൂപയുടെ ഉപഹാരം ബിഷപ്പ് പാപ്പക്ക് സമര്‍പ്പിച്ചു. ഫ്രാന്‍സിസ് പാപ്പ കോട്ടപ്പുറം രൂപയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ചോദിച്ചറിയുകയും രൂപതാ പ്രവര്‍ത്തനങ്ങളില്‍ സംതൃപ്തി അറിയിക്കുകയും ചെയ്തു. രൂപതാംഗങ്ങള്‍ക്ക് പാപ്പ പ്രാര്‍ത്ഥനാശംസകള്‍ നേര്‍ന്നു. നവാഭിഷിക്തരായ മെത്രാനാരുടെ സമ്മേളനത്തില്‍ പങ്കെടുക്കാനാണ് ബിഷപ്പ് ഡോ. അംബ്രോസ് വത്തിക്കാനിലെത്തിയത്. രൂപതയില്‍ നിന്ന് യൂറോപ്പില്‍ സേവനം ചെയ്യുന്ന വൈദീകരെയും സന്യസ്തരെയും
കോഹിമ/നാഗാലാന്‍ഡ്: കേരളത്തില്‍ ആരംഭിച്ച എസ്എബിഎസ് സന്യാസിനി സമൂഹത്തിന്റെ നോര്‍ത്ത് ഈസ്റ്റേണ്‍ ഇന്ത്യന്‍ പ്രോവിന്‍സില്‍ ചാംങ് ഗോത്രത്തില്‍ നിന്നുള്ള ആദ്യത്തെ സന്യാസിനി വ്രതവാഗ്ദനം നടത്തി. ചാംങ് ട്രൈബില്‍ നിന്നുള്ള സിസ്റ്റര്‍ റേയ്ച്ചല്‍ തോംഗ്പാംഗനാരോയാണ് നവസന്യാസിനികളിലൊരാളായത്. കോഹിമ ബിഷപ് ജെയിംസ് തോപ്പില്‍ ഡിമാപൂരിലെ കോര്‍പൂസ് ക്രിസ്റ്റി പ്രോവിന്‍ഷ്യലേറ്റിലെ വ്രതവാഗ്ദാന ചടങ്ങിന് കാര്‍മ്മികത്വം വഹിച്ചു. ചടങ്ങില്‍ 35 ഓളം വൈദികര്‍ പങ്കെടുത്തു. വിവിധ സഭകളിലെ സന്യാസ്തരും ബന്ധുക്കളും ചടങ്ങില്‍ പങ്കുചേര്‍ന്നു. തങ്ങളുടെ സഭയുടെ ചരിത്രത്തില്‍ പുതിയൊരു അധ്യായത്തിന് സിസ്റ്റര്‍ റേയ്ച്ചലിന്റെ വ്രതവാഗ്ദാനം
കാക്കനാട്: ആഗോള കത്തോലിക്കാസഭയുടെ മെത്രാന്‍ സിനഡില്‍ പങ്കെടുക്കാനായി സീറോമലബാര്‍ സഭാപിതാക്കന്മാര്‍ വത്തിക്കാനിലേക്ക് പുറപ്പെട്ടു. പതിനാറാമത് മെത്രാന്‍ സിനഡിന്റെ ജനറല്‍ അസംബ്ലിയുടെ രണ്ടാമത് സമ്മേളനമാണ് 2024 സെപ്റ്റംബര്‍ 30 മുതല്‍ ഒക്ടോബര്‍ 27 വരെ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ അധ്യക്ഷതയില്‍ വത്തിക്കാനില്‍ നടക്കുക. ‘സിനഡാലിറ്റി’ എന്ന വിഷയത്തെ അധികരിച്ചുള്ള ചര്‍ച്ചകളുടെ ഒന്നാമത് സമ്മേളനം കഴിഞ്ഞവര്‍ഷം ഒക്ടോബറില്‍ നടന്നിരുന്നു. സീറോമലബാര്‍സഭയുടെ മേജര്‍ ആര്‍ച്ചുബിഷപ്പ് എന്ന നിലയില്‍ മാര്‍ റാഫേല്‍ തട്ടില്‍ പിതാവ്, നോമിനേറ്റഡ് അംഗമായി മേജര്‍ ആര്‍ച്ചുബിഷപ്പ് എമിരിറ്റസ് കര്‍ദിനാള്‍ മാര്‍
കോഴിക്കോട്: വിശ്വാസികള്‍ക്കുവേണ്ടി നിരവധിതവണ വിശുദ്ധനാട് യാത്രകള്‍ സംഘടിപ്പിച്ച ബൈബിള്‍ പണ്ഡിതനും താമരശേരി രൂപതാ വൈദികനുമായ ഫാ. ജോസഫ് കാപ്പില്‍ നിര്യാതനായി. ഈരൂട് പ്രീസ്റ്റ് ഹോമില്‍ വിശ്രമ ജീവിതം നയിച്ചു വരികയായിരുന്നു. ഞായറാഴ്ച (29.09.2024) ഉച്ചകഴിഞ്ഞ് രണ്ടു മുതല്‍ വൈകുന്നേരം 05.30 വരെ താമരശ്ശേരി മേരിമാതാ കത്തീഡ്രലില്‍ പൊതുദര്‍ശനം. വൈകുന്നേരം നാലിന് കത്തീഡ്രലില്‍ വിശുദ്ധ കുര്‍ബാനയും ഉണ്ടായിരിക്കും. തുടര്‍ന്ന് ഭൗതികദേഹം തലശ്ശേരി അതിരൂപതയിലെ തേര്‍ത്തല്ലിയിലുള്ള (കോടോപ്പള്ളി) സഹോദരന്‍ ജോസ് കാപ്പിലിന്റെ ഭവനത്തില്‍ രാത്രി 10.30 മുതല്‍ പൊതുദര്‍ശനം. മൃതസംസ്‌ക്കാര
കൊച്ചി: കോട്ടപ്പുറം രൂപതയില്‍ ഉള്‍പ്പെടുന്ന കടപ്പുറം വേളാങ്കണ്ണി മാത പള്ളിയുമായി ബന്ധപ്പെട്ട് പള്ളിപ്പുറം പഞ്ചായത്തില്‍ മുനമ്പം-കടപ്പുറം മേഖലയില്‍ നടക്കുന്നത് കടുത്ത മനുഷ്യാവകാശ ലംഘനമാണെന്ന് കോട്ടപ്പുറം രൂപത വികാരി ജനറല്‍ മോണ്‍. റോക്കി റോബി കളത്തില്‍. കെആര്‍എല്‍സിസിയുടെ ആഭിമുഖ്യത്തില്‍ കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന്‍ സംസ്ഥാന സമിതിയുടെ നേതൃത്വത്തില്‍ കോട്ടപ്പുറം രൂപതയുടെ സഹകരണത്തോടെ ഭൂസംരക്ഷണസമിതി അംഗങ്ങളെ കൂടി പങ്കെടുപ്പിച്ചുകൊണ്ട് എറണാകുളം ഹൈക്കോടതി ജംഗ്ഷനില്‍ സംഘടിപ്പിച്ച സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മുനമ്പംകാരുടേത് നീതിക്കു വേണ്ടിയുള്ള രോദനമാണ്. തങ്ങള്‍
സുല്‍ത്താന്‍ ബത്തേരി: ബത്തേരി രൂപതയുടെ സാമൂഹിക സേവന വിഭാഗമായ ശ്രേയസ് സ്ഥാപക ദിനാഘാഷവും 45-മത് ജനറല്‍ ബോഡി യോഗവും നടത്തി. രൂപതാധ്യക്ഷന്‍ ഡോ. ജോസഫ് മാര്‍ തോമസ് ഉദ്ഘാടനം ചെയ്തു. മുഖ്യവികാരി ജനറാളും ശ്രേയസ് പ്രസിഡന്റുമായ മോണ്‍.സെബാസ്റ്റ്യന്‍ കീപ്പളളി കോര്‍ എപ്പിസ്‌കോപ്പ അധ്യക്ഷത വഹിച്ചു. സ്ഥാപക ദിനാഘോഷത്തിനു അദ്ദേഹം പതാക ഉയര്‍ത്തി. സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റി മെംബര്‍ സെക്രട്ടറി ശേഖര്‍ എല്‍. കുര്യാക്കോസ് മുഖ്യപ്രഭാഷണം നടത്തി. ശ്രേയസ് എക്സിക്യുട്ടീവ് ഡയറക്ടര്‍ ഫാ. ഡേവിഡ് ആലിങ്കല്‍ റിപ്പോര്‍ട്ട്
കല്‍പ്പറ്റ: സര്‍വേ നമ്പര്‍ അടിസ്ഥാനത്തില്‍ ഇഎസ്എ കണ്ടെത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കത്തോലിക്ക കോണ്‍ഗ്രസ് മാനന്തവാടി രൂപതാ സമിതി. കേന്ദ്ര മാനദണ്ഡപ്രകാരം ചതുരശ്ര കിലോമീറ്ററില്‍ നൂറില്‍ കൂടുതല്‍ ജനസംഖ്യയുള്ളതും 20 ശതമാനത്തില്‍ താഴെ വനഭൂമിയുള്ളതുമായ വില്ലേജുകള്‍ ഇഎസ്എയില്‍ ഉള്‍പ്പെടില്ല. ആറാം ഇഎസ്എ കരടുവിജ്ഞാപനത്തില്‍ ഇത്തരം വില്ലേജുകളെ ലിസ്റ്റില്‍നിന്നും ഒഴിവാക്കുകയും അല്ലാത്ത വില്ലേജുകളിലെ വനഭൂമി സര്‍വേ നമ്പര്‍ അടിസ്ഥാനത്തില്‍ കണ്ടെത്തി ഇഎസ്എ വില്ലേജായി പുനര്‍നാമകരണം ചെയ്ത് കേന്ദ്രത്തിന് സമര്‍പ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറാ കണമെന്ന് കത്തോലിക്ക കോണ്‍ഗ്രസ് മാനന്തവാടി രൂപത
കൊച്ചി: അറുനൂറോളം കുടുംബങ്ങള്‍ കുടിയിറക്ക് ഭീഷണി നേരിടുന്ന മുനമ്പത്ത് കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ പ്രസിഡന്റ് രാജീവ് കൊച്ചുപറമ്പില്‍, ഗ്ലോബല്‍ ഡയറക്ടര്‍ ഡോ. ഫിലിപ്പ് കവിയില്‍, വൈസ് പ്രസിഡന്റ് ബെന്നി ആന്റണി എന്നിവരുടെ നേതൃത്വത്തില്‍ മുനമ്പത്ത് എത്തി മത്സ്യ തൊഴിലാളികളായ പ്രദേശവാസികളോട് ഐകദാര്‍ഢ്യം പ്രഖ്യാപിച്ചു. മുനമ്പത്തെ പ്രദേശവാസികള്‍ കത്തോലിക്കാ കോണ്‍ഗ്രസ് നേതാക്കളോട് തെളിവുകള്‍ സഹിതം തങ്ങളുടെ വാദങ്ങള്‍ വിശദീകരിച്ചു. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ നിരവധി പേര്‍ പങ്കെടുത്തു. വഖഫ് ബോര്‍ഡ് അന്യായമായി അവകാശവാദം ഉന്നയിക്കുന്ന പ്രദേശം ഒരു കാരണവശാലും
Don’t want to skip an update or a post?