Follow Us On

28

July

2025

Monday

ഛത്തീസ്ഗഡില്‍ മലയാളി കന്യാസ്ത്രീകക്കുനേരെ നടന്നതു നിയമവാഴ്ചയോടുള്ള വെല്ലുവിളി: സീറോമലബാര്‍ സഭ

ഛത്തീസ്ഗഡില്‍ മലയാളി കന്യാസ്ത്രീകക്കുനേരെ നടന്നതു നിയമവാഴ്ചയോടുള്ള വെല്ലുവിളി: സീറോമലബാര്‍ സഭ
കാക്കനാട്: ഛത്തീസ്ഗഡില്‍ മലയാളി കന്യസ്ത്രീകള്‍ക്കുനേരെ നടന്നതു നിയമവാഴ്ച്ചയോടുള്ള വെല്ലുവിളിയാണെന്ന് സീറോമലബാര്‍ സഭ. മതപരിവര്‍ത്തനവും മനുഷ്യക്കടത്തും ആരോപിച്ചു കന്യസ്ത്രീകള്‍ക്കെതിരെ നടന്ന അതിക്രമം അപലപനീയമാണെന്ന് സീറോമലബാര്‍ സഭാ വക്താവ് ഫാ. ടോം ഓലിക്കരോട്ട് പ്രസ്താവനയില്‍ വ്യക്തമാക്കി.
 ആഗ്രയിലെ ഫാത്തിമ ആശുപത്രിയിലേക്ക് ജോലിക്കായി, പ്രായപൂര്‍ത്തിയായ യുവതികളെ കൂട്ടികൊണ്ടു പോകുന്നതി നുവേണ്ടി ഛത്തീസ്ഗഡിലെ  ദുര്‍്ഗ് സ്റ്റേഷനില്‍ എത്തിയ പ്പോളാണ് ഒരുസംഘമാളുകള്‍ ഇവരെ തടഞ്ഞുവയ്ക്കുകയും പോലീസില്‍ അറിയിക്കുകയും ചെയ്തത്. ആവശ്യമായ എല്ലാ രേഖകളോടും കൂടിയാണ് ഗ്രീന്‍ ഗാര്‍ഡന്‍സ് സന്യാസ സമൂഹത്തിലെ സിസ്റ്റര്‍ വന്ദനയും സിസ്റ്റര്‍ പ്രീതിയും യാത്ര ചെയ്തിരുന്നത്. ഈ രേഖകളൊന്നും പരിശോധിക്കാതെയാണ് ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ എന്നവകാശപ്പെടുന്ന ആള്‍കൂട്ടം  കന്യാസ്ത്രീകളെ വളഞ്ഞാക്രമിച്ചതും പോലീസില്‍ ഏല് പിച്ചതും.
കുഷ്ഠരോഗ നിര്‍മ്മാര്‍ജ്ജനത്തിലും രോഗീപരിചരണത്തിലും വലിയ സംഭാനകള്‍ നല്‍കിയ സന്യാസ സമൂഹമാണ് ഗ്രീന്‍ ഗാര്‍ഡന്‍സ് സിസ്റ്റേഴ്‌സ്. സാമൂഹിക സേവനത്തിലും സമൂഹനിര്‍മ്മിതിയിലും നിസ്വാര്‍ത്ഥതയോടെ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന സന്യസ്തരെ ആള്‍ക്കൂട്ട വിചാരണയ്ക്കും വിധേയരാക്കുന്നതും ദുരാരോപണങ്ങള്‍ ചുമത്തി അറസ്റ്റുചെയ്തു ജയിലില്‍ അടച്ചതും നിയമവാഴ്ച തകര്‍ന്നതിന്റെയും നിയമസംവിധാനങ്ങള്‍ പക്ഷപാതപരമായി മാറുന്നതിന്റെയും തെളിവാണെന്ന് പ്രസ്താവനയില്‍ ചുണ്ടിക്കാട്ടി.
തിരുവസ്ത്രം ധരിച്ചു യാത്രചെയ്യാന്‍ സന്യസ്തര്‍ ഭയപ്പെടുന്ന രീതിയില്‍ നമ്മുടെ സാമൂഹിക അന്തരീക്ഷത്തെ വര്‍ഗീയവും സങ്കുചിതവുമാക്കി മാറ്റുന്നതും പൗരന്മാരുടെ നിര്‍ഭയമായ സഞ്ചാര സ്വതന്ത്ര്യംപോലും നിഷേധിക്കുന്നതും ജനാധിപത്യ ഇന്ത്യക്ക് അപമാനകരമാണ്. നിക്ഷിപ്ത താല്പര്യങ്ങളുള്ള ആള്‍കൂട്ടങ്ങളും സംഘടകളും ഭരണഘടനയ്ക്ക് മീതെപോലും വളര്‍ന്നുനില്‍ക്കുന്ന കാഴ്ച ആശങ്കാജനകമാണ്.
ക്രൈസ്ത ന്യുനപക്ഷത്തിനും സന്യസ്ഥര്‍ക്കുമെതിരായി  അടുത്തകാലത്തായി വര്‍ധിച്ചുവരുന്ന അതിക്രമങ്ങളില്‍ സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടുകയും കുറ്റവാളി കള്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിച്ചുകൊണ്ട്  ക്രൈസ്തവ സമൂഹത്തിനു ആവശ്യമായ സുരക്ഷാ ഉറപ്പാക്കുകയും ചെയ്യണമെന്ന് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?