തൃശൂര്‍: ന്യൂനപക്ഷങ്ങള്‍ക്ക് സംരക്ഷണം ഉറപ്പാക്കണമെന്ന് സിബിസിഐ പ്രസിഡന്റും തൃശൂര്‍ അതിരൂപതാധ്യക്ഷനുമായ മാര്‍ ആന്‍ഡ്രൂസ് താഴത്ത്. സീറോമലബാര്‍ സഭയുടെ ആസ്ഥാ നമായ കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ നടത്തിയ പത്രസ മ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഛത്തീസ്ഗഡില്‍ മനുഷ്യക്കടത്ത് ആരോപിച്ച് രണ്ട് കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത് ജയിലിടച്ച് സംഭവം അത്യന്തം പ്രതിഷേധാര്‍ഹവും വേദനാജനകവും ആണെന്ന് അദ്ദേഹം പറഞ്ഞു. ദുര്‍ഗ് സംഭവം രാജ്യത്ത് ക്രൈസ്തവ ന്യൂനപക്ഷ ങ്ങള്‍ക്കിടയില്‍ ഭീതി സൃഷ്ടിച്ചിരിക്കുകയാണ്.
സന്യസ്തര്‍ക്ക് സഭാ വസ്ത്രം ധരിച്ച് രാജ്യത്ത് സ്വതന്ത്രമായി സഞ്ചരിക്കാനുള്ള സ്വാതന്ത്ര്യം പോലും നിഷേധിക്കുന്ന സംഭവങ്ങളില്‍ ഒന്നു മാത്രമാണ് ദുര്‍ഗില്‍ ഉണ്ടായത്. രാജ്യത്ത് മതന്യൂനപക്ഷങ്ങള്‍ക്ക് ഭയമില്ലാതെ പ്രവര്‍ത്തിക്കുന്നതിന് ആവശ്യമായ സംരക്ഷണം നല്‍കാന്‍ പ്രധാനമന്ത്രിയും കേന്ദ്രസര്‍ക്കാരും അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നും മാര്‍ താഴത്ത് ആവശ്യപ്പെട്ടു.
അതേസമയം ഈ വിഷയത്തെ രാഷ്ട്രീയ ആയുധമാക്കു ന്നതിനോട് സഭ യോജിക്കുന്നില്ല. രാഷ്ട്രീയ പ്രേരിതമായ കുറ്റപ്പെടുത്തലുകളല്ല, ക്രൈസ്തവ ന്യുനപക്ഷത്തിന് സംരക്ഷണം ഉറപ്പാക്കുന്ന നടപടികളാണ് ഉണ്ടാവേണ്ടത്. അതിനു എല്ലാ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെയും പിന്തുണ ആവശ്യമാണെന്ന് മാര്‍ താഴത്ത് പറഞ്ഞു.
സീറോമലബാര്‍ സഭാ മീഡിയ കമ്മീഷന്‍ ചെയര്‍മാന്‍ മാര്‍ തോമസ് തറയില്‍, എകെസിസി പ്രസിഡന്റ് രാജീവ് കൊച്ചു പറമ്പില്‍, സീറോ മലബാര്‍ സഭ പിആര്‍ഒ ഫാ. ടോം ഒലിക്കാരോട്ട് എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
Leave a Comment
Your email address will not be published. Required fields are marked with *