Follow Us On

25

February

2025

Tuesday

  • സാന്തോ ഏബിള്‍ ഫെസ്റ്റിന് അമല മെഡിക്കല്‍ കോളേജില്‍ തുടക്കമായി

    സാന്തോ ഏബിള്‍ ഫെസ്റ്റിന് അമല മെഡിക്കല്‍ കോളേജില്‍ തുടക്കമായി0

    തൃശൂര്‍: ഇയാന്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെയും ഇയാന്‍ റീഹാബ് ഹോസ്പിറ്റലിന്റെയും ആഭിമുഖ്യത്തില്‍ അമല മെഡിക്കല്‍ കോളേജുമായി സഹകരിച്ചു ലോക ഭിന്നശേഷി ദിനത്തോട് അനുബന്ധിച്ചു അമല മെഡിക്കല്‍ കോളേജില്‍ ഭിന്നശേഷി കുട്ടികളുടെ ഉത്പന്നങ്ങളും ക്രിസ്മസുമായി ബന്ധപ്പെട്ട മറ്റു ഉത്പന്നങ്ങളുടെയും  മെഗാ വിപണന ഫെസ്റ്റ്-സാന്തോ ഏബിള്‍ ഫെസ്റ്റ് 2024ന് തുടക്കമായി. അമല മെഡിക്കല്‍ കോളേജ് ജോയിന്റ് ഡയറക്ടര്‍ ഫാ. ഷിബു പുത്തന്‍പുരക്കല്‍ ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു. ഇയാന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ചെയര്‍മാന്‍ ഡോ. അഭിലാഷ് ജോസഫ്, ഫാ. ജിതിന്‍ അനികുടിയില്‍ ഒഎഫ്എം ക്യാപ്,

  • ഫെലിക്‌സ് നതാലിസ് ലോഗോ പ്രകാശനം ചെയ്തു

    ഫെലിക്‌സ് നതാലിസ് ലോഗോ പ്രകാശനം ചെയ്തു0

    കോഴിക്കോട്: ജനുവരി നാലിന് നടക്കുന്ന മെഗാ ക്രിസ്മസ് ഇവന്റായ ഫെലിക്‌സ് നതാലിസിന്റെ ലോഗോ കോഴിക്കോട് രൂപത ബിഷപ് ഡോ. വര്‍ഗീസ് ചക്കാലയ്ക്കല്‍ പ്രകാശനം ചെയ്തു. കോഴിക്കോട് ബിഷപ്‌സ് ഹൗസില്‍ നടന്ന ചടങ്ങില്‍ കോഴിക്കോട് ഫെറോന വികാരി ഫാ. ജെറോം ചിങ്ങംതറ സ്വാഗതം പറഞ്ഞു. കോഴിക്കോട് രൂപത പാക്‌സ് മീഡിയ ഡയറക്ട്ടര്‍ ഫാ. സൈമണ്‍ പീറ്റര്‍ ലോഗോയുടെ പ്രതീകാത്മക അര്‍ത്ഥം വിശദീകരിച്ചു. ജനുവരി നാലിന് വൈകുന്നേരം നാലിന് ക്രിസ്മസ് സന്ദേശമായി നടത്തുന്ന മെഗാ ഘോഷയാത്രയാണ് ഫെലിക്‌സ് നതാലിസ്. ഇതിന്റെ

  • ഡിസംബര്‍ ബൈബിള്‍ പാരായണ മാസം

    ഡിസംബര്‍ ബൈബിള്‍ പാരായണ മാസം0

    കൊച്ചി: വചനം മാംസമായ ക്രിസ്മസിന്റെ ഓര്‍മ ആചരിക്കുന്ന ഡിസംബര്‍ മാസം ബൈബിള്‍ പാരായണമാസമായി കേരള കത്തോലിക്കാ സഭ ആചരിക്കുന്നു. ദൈവചിന്തയും, ദൈവികനന്മയും സ്നേഹവും നിറഞ്ഞ കുറേക്കൂടി നന്മയുള്ള സമൂഹത്തെ വാര്‍ത്തെടുക്കുന്നതിനുവേണ്ടിയാണ് ഡിസംബര്‍ ബൈബിള്‍ പാരായണമാസമായി കേരളസഭ ആചരിക്കുന്നത്.  കെസിബിസി ബൈബിള്‍ കമ്മീഷന്റെയും വരാപ്പുഴ അതിരൂപത, തൈക്കൂടം സെന്റ് റാഫേല്‍സ്  ഇടവകയുടെയും സംയുക്ത ആഭിമുഖ്യത്തില്‍ വചനപാരായണമാസ ഉദ്ഘാടനം വരാപ്പുഴ അതിരൂപത സഹായ മെത്രാന്‍ ഡോ. ആന്റണി വാലുങ്കല്‍ നിര്‍വഹിച്ചു. 25 ദിവസം നീണ്ടുനില്ക്കുന്ന ബൈബിള്‍ പാരായണം ഇരിങ്ങാലക്കുട രൂപതയിലെ

  • ഏലമല കാടുകള്‍ വനഭൂമി ആക്കാനുള്ള  നീക്കം ഉപേക്ഷിക്കണം: മാര്‍ ജോസ് പുളിക്കല്‍;

    ഏലമല കാടുകള്‍ വനഭൂമി ആക്കാനുള്ള നീക്കം ഉപേക്ഷിക്കണം: മാര്‍ ജോസ് പുളിക്കല്‍;0

    കാഞ്ഞിരപ്പള്ളി: ഏലമല കാടുകളില്‍ വനം വകുപ്പിന്റെ അവകാശ വാദങ്ങള്‍ സംബന്ധിച്ചുള്ള കേസ് സുപ്രീം കോടതി ഉടന്‍ പരിഗണിക്കുന്നതിനാല്‍ സര്‍ക്കാര്‍ സുതാര്യവും സത്യസന്ധവുമായ നടപടി സ്വീകരിക്കുകയും ഏലമല കാടുകള്‍ വനഭൂമിയാക്കാനുള്ള  നീക്കം  ഉപേക്ഷിക്കുകയും ചെയ്യണമെന്ന്   കാഞ്ഞിരപ്പള്ളി ബിഷപ് മാര്‍ ജോസ് പുളിക്കല്‍. രൂപതയുടെ പന്ത്രണ്ടാമത് പാസ്റ്ററല്‍ കൗണ്‍സിലിന്റെ ആറാമത് സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പതിറ്റാണ്ടുകളായി കര്‍ഷകര്‍ അധിവസിക്കുന്ന പ്രദേശത്തു നിന്നും കുടിയിറക്കാന്‍ ശ്രമിക്കുന്നത് ശരിയല്ല. ഭരണനേതൃത്വങ്ങളുടെയും ഉദ്യോഗസ്ഥരുടെയും മുന്‍കാല വീഴ്ചകളുടെ പേരില്‍ ജനങ്ങളുടെ ജീവനും സ്വത്തിനും

  • 120 ദിവസങ്ങള്‍ക്കൊണ്ട് 125 ബൈബിള്‍ കയ്യെഴുത്തുപ്രതികള്‍; അപൂര്‍വ്വ നേട്ടവുമായി ഒരു ഇടവക

    120 ദിവസങ്ങള്‍ക്കൊണ്ട് 125 ബൈബിള്‍ കയ്യെഴുത്തുപ്രതികള്‍; അപൂര്‍വ്വ നേട്ടവുമായി ഒരു ഇടവക0

    തൊടുപുഴ: 120 ദിവസങ്ങള്‍ക്കൊണ്ട് 125 ബൈബിള്‍ കയ്യെഴുത്തുപ്രതികള്‍ തയാറാക്കിയെന്ന അപൂര്‍വ്വ നേട്ടവുമായി മുട്ടം സിബിഗിരി സെന്റ് സെബാസ്റ്റ്യന്‍സ് ഇടവക. ഇടവകയിലെ 125 കുടുംബങ്ങളാണ് ഈ ദൗത്യത്തില്‍ പങ്കുചേര്‍ന്നത്. വചനം ആഴത്തില്‍ പഠിക്കുന്നതിനായി ഇടവകയിലെ 125 കുടുംബങ്ങള്‍ മുന്നോട്ടുവന്നപ്പോഴാണ് ഇങ്ങനെയൊരു മുന്നേറ്റം സാധ്യമായത്. ബൈബിള്‍ കയ്യെഴുത്തുപ്രതികളുമായി മുട്ടം-സിബിഗിരി സെന്റ് സെബാസ്റ്റ്യന്‍സ് ദൈവാലയത്തില്‍നിന്ന് മുട്ടം ടൗണ്‍ മര്‍ത്ത്മറിയം ദൈവാലയത്തിലേക്ക് വിശ്വാസപ്രഘോഷണ റാലി നടത്തി. ആയിരങ്ങള്‍ ആണിനിരന്ന റാലി ബിഷപ് മാര്‍ ജേക്കബ് മുരിക്കന്‍ ഉദ്ഘാടനം ചെയ്തു. വചനത്തിന്റെ ആഴങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാനുള്ള

  • ലത്തീന്‍ സമുദായത്തിന് സാമൂഹികനീതി ലഭിക്കുന്നില്ല: ബിഷപ് ഡോ. അലക്‌സ് വടക്കുംതല.

    ലത്തീന്‍ സമുദായത്തിന് സാമൂഹികനീതി ലഭിക്കുന്നില്ല: ബിഷപ് ഡോ. അലക്‌സ് വടക്കുംതല.0

    കണ്ണൂര്‍: വിദ്യാഭ്യാസം, സാമ്പത്തികം, രാഷ്ട്രീയം എന്നിവയില്‍ ലത്തീന്‍ സമുദായത്തിന് ഇന്നും സാമൂഹികനീതി ലഭിക്കുന്നില്ലെന്ന് കണ്ണൂര്‍ രൂപത ബിഷപ് ഡോ. അലക്‌സ് വടക്കുംതല. ഡിസംബര്‍ 15-ന് ലത്തീന്‍ കത്തോലിക്കാ ദിനത്തില്‍ കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന്റെ നേതൃത്വത്തില്‍ നടത്തുന്ന സംസ്ഥാന സമ്മേളനത്തില്‍ ഉയര്‍ത്താനുള്ള പതാക കെഎല്‍സിഎ സംസ്ഥാന പ്രസിസന്റ് അഡ്വ. ഷെറി ജെ. തോമസിന് കൈമാറി ഉദ്ഘാടനം ചെയ്ത് സംസാരി ക്കുകയായിരുന്നു അദ്ദേഹം. സാമൂഹ്യനീതിയിലൂടെ മാത്രമേ അടിസ്ഥാനവര്‍ഗത്തിന്റെ ക്ഷേമവും പുരോഗതിയും ഉറപ്പുവരുത്താനാവുകയുള്ളു.  ഒരുഭാഗത്ത് ജാതി സെന്‍സസ് അകാരണമായി നീട്ടിക്കൊണ്ടു

  • സ്‌നേഹവും സമര്‍പ്പണവുമാണ് കുടുംബങ്ങളുടെ നട്ടെല്ല്: മാര്‍ നെല്ലിക്കുന്നേല്‍

    സ്‌നേഹവും സമര്‍പ്പണവുമാണ് കുടുംബങ്ങളുടെ നട്ടെല്ല്: മാര്‍ നെല്ലിക്കുന്നേല്‍0

    ഇടുക്കി: സ്‌നേഹവും സമര്‍പ്പണവുമാണ് കുടുംബങ്ങളുടെ നട്ടെല്ലെന്ന് ഇടുക്കി രൂപതാ മെത്രാന്‍ മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍. ഇടുക്കി രൂപതയില്‍ ജൂബിലി ആഘോഷിക്കുന്നവരുടെ മഹാസംഗമം വാഴത്തോപ്പില്‍ ഉദ്ഘാടനം ചെയ്ത പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കുടിയേറ്റത്തിന് നാളുകളില്‍ കഷ്ടതകള്‍ അനുഭവിച്ച് കുടുംബ ജീവിതത്തിലേക്ക് പ്രവേശിച്ചവരാണ് ഇന്ന് ജൂബിലി ആഘോഷിക്കുന്നത്. അവരുടെ പരസ്പരമുള്ള സ്‌നേഹവും ത്യാഗപൂര്‍ണ്ണമായ സമര്‍പ്പണവുമാണ് കുടുംബങ്ങളെ കരുത്തോടെ മുന്നോട്ട് നയിക്കാന്‍ അവരെ സഹായിച്ചത്. ദൈവവിശ്വാസത്തില്‍ ആഴപ്പെട്ട് തങ്ങളുടെ പരിശ്രമങ്ങളെ അവയോട് ചേര്‍ത്തുവച്ചപ്പോള്‍ ജീവിതത്തിന്റെ നാള്‍വഴികളില്‍ അവര്‍ക്ക് അത്ഭുതങ്ങള്‍ സൃഷ്ടിക്കാനായി. നല്ല കുടുംബങ്ങളില്‍

  • തലശേരി അതിരൂപത  മരിയന്‍ തീര്‍ത്ഥാടനം ഡിസംബര്‍  ആറ്, ഏഴ് തിയതികളില്‍  ചെമ്പേരിയില്‍

    തലശേരി അതിരൂപത മരിയന്‍ തീര്‍ത്ഥാടനം ഡിസംബര്‍ ആറ്, ഏഴ് തിയതികളില്‍ ചെമ്പേരിയില്‍0

    ആലക്കോട്: തലശേരി അതിരൂപതയുടെ നേതൃത്വത്തില്‍ ഡിസംബര്‍ ആറ്, ഏഴ് തിയതികളില്‍ ചെമ്പേരി ലൂര്‍ദ് മാതാ ബസിലിക്കയിലേക്ക് മരിയന്‍ തീര്‍ത്ഥാടനം നടത്തും. ആലക്കോട്, എടൂര്‍, പൈസക്കരി, ചെമ്പംന്തൊട്ടി ഫൊറോനാകേന്ദ്രങ്ങളില്‍നിന്ന് ബസിലിക്കയിലേക്ക് ജപമാലചൊല്ലി കാല്‍നടയായാണ് മരിയന്‍ തീര്‍ത്ഥാടനം. ഡിസംബര്‍ ആറിന് രാത്രി 7.30-ന് എടൂര്‍ സെന്റ് മേരീസ് ഫൊറോനാപ്പള്ളിയില്‍ ആര്‍ച്ചുബിഷപ് മാര്‍ ജോസഫ് പാംപ്ലാനിയുടെ മുഖ്യകാര്‍മിക്വത്തില്‍ നടക്കുന്ന ദിവ്യബലിക്കുശേഷം 30 കിലോമീറ്റര്‍ കാല്‍നടയായി ജപമാല ചൊല്ലി ചെമ്പേരി ലൂര്‍ദ് മാതാ ബസിലിക്കയില്‍ ഏഴിന് രാവിലെ അഞ്ചിന് എത്തിച്ചേരുന്നവിധത്തിലാണ് തീര്‍ത്ഥാടനം നടത്തുക.

Latest Posts

Don’t want to skip an update or a post?