കാഞ്ഞിരപ്പള്ളി: ഛത്തീസ്ഗഡില്‍ ക്രൈസ്തവ സന്യാസിനി മാരെ വ്യാജ കേസില്‍ അറസ്റ്റ് ചെയ്തതില്‍ സന്യാസിനീ സമൂഹങ്ങളുടെ കൂട്ടായ്മയായ കോണ്‍ഫ്രന്‍സ് ഓഫ് റിലീജിയസ് ഇന്ത്യ (സിആര്‍ഐ) കാഞ്ഞിരപ്പള്ളിയും രൂപതയിലെ അല്മായ സംഘടനകളും ആശങ്ക രേഖപ്പെടുത്തി.
നിര്‍ബന്ധിത മതപരിവര്‍ത്തനം, മനുഷ്യക്കടത്ത് തുടങ്ങിയ വ്യാജ ആരോപണങ്ങളുന്നയിച്ചാണ് സന്യാസിനികള്‍ക്ക് നേര്‍ക്ക് ആള്‍ക്കൂട്ട വിചാരണയും അറസ്റ്റുമുണ്ടായത്. മതസ്വാത ന്ത്ര്യത്തിനും മതവിശ്വാസത്തിനും ഇന്ത്യന്‍ ഭരണഘടന നല്‍കുന്ന ഉറപ്പിന്മേല്‍ വര്‍ഗീയവാദികള്‍ നടത്തിയ ആക്രമണമാണ്.
മതംമാറ്റ നിരോധനനിയമം ദുരുപയോഗം ചെയ്ത് സന്യാസിനിമാരെ കള്ളക്കേസില്‍ കുടുക്കുകയും പോലീസിന്റെ സാന്നിധ്യത്തില്‍ പോലും ആള്‍ക്കൂട്ട വിചാരണയ്ക്ക് വിധേയരാക്കുകയും ചെയ്തത് ന്യായീകരിക്കാനാവുന്നതല്ല. തീവ്രവാദികളുടെ ആജ്ഞാനുവര്‍ത്തികളായി ഭരണകൂടവും പോലീസും മാറുന്നത് അപകടകരമാണ്. തീവ്രവാദികളുടെ ഇഷ്ടാനിഷ്ടങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കുന്ന ചട്ടുകങ്ങളായി നിയമപാലനസംവിധാനങ്ങള്‍ മാറരുതെന്ന് പ്രതിഷേധ കുറിപ്പില്‍ ഓര്‍മ്മിപ്പിച്ചു.
Leave a Comment
Your email address will not be published. Required fields are marked with *