കാക്കനാട്: പ്രവാസികള്‍ സഭയോടും സഭാ സംവിധാന ങ്ങളോടും ചേര്‍ന്നു പ്രവര്‍ത്തിക്കണമെന്ന് സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ചുബിഷപ് റാഫേല്‍ തട്ടില്‍.
സീറോമലബാര്‍ കാത്തലിക് അസോസിയേഷന്‍ സൗദി ചാപ്റ്ററിന്റെ പ്രഥമ പ്രവാസി സംഗമം കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ ഉദ്ഘാടനം ചെയ്യുതയായിരുന്നു അദ്ദേഹം. പ്രവാസികളായ അല്മായര്‍ വളര്‍ത്തിയെടുത്ത അറേബ്യന്‍ നാട്ടിലെ സീറോ മലബാര്‍ സഭരൂപതാ സംവിധാനങ്ങളിലേക്ക് മാറേണ്ടതിന്റെ ആവശ്യകത മാര്‍ തട്ടില്‍ വിശദീകരിച്ചു.
സീറോമലബാര്‍ മൈഗ്രന്റ് കമ്മീഷന്‍ ചെയര്‍മാന്‍ മാര്‍ പ്രിന്‍സ് പാണേങ്ങാടന്‍ അധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ കൂരിയാ ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ വാണിപുരയ്ക്കല്‍ അനുഗ്രഹ പ്രഭാഷണം നടത്തി.
സൗദി സെന്‍ട്രല്‍ – സതേണ്‍ റീജിയണു കളിലെപ്രീസ്റ്റ് ഇന്‍ ചാര്‍ജ് ഫാ.ജിയോ കടവി, ഫാ.ജോണ്‍സണ്‍ കരിയാ നിപാടം,ഫാ.ഫിലിപ്പ് ഐക്കര, ജനറല്‍ കണ്‍വീനര്‍ ജോഷി ജോര്‍ജ് വടക്കേല്‍ എന്നിവര്‍ പ്രസംഗിച്ചു. ഫാ. ബിറ്റോ കൊച്ചീറ്റത്തോട്ട്, ഫാ. സിബി മാലോല സിഎംഐ, ഫാ. ജോജോ പള്ളിച്ചിറ, ഫാ. ടോണി സിഎസ്എസ്ആര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. സൗദി അറേബ്യയില്‍ മുന്‍കാലങ്ങളില്‍ സേവനമനുഷ്ഠിച്ച ഈ വൈദികരെ സമ്മേളനത്തില്‍ ആദരിച്ചു.
സൗദി അറേബ്യയിലെ എല്ലാ റീജിയണില്‍ നിന്നുമുള്ള എസ്എംസിഎ ഭാരവാഹികളായ ജോജി ആന്റണി, ജോണ്‍സണ്‍ മാത്യു, മാത്യു തോമസ് നെല്ലുവേലി, സജിമോന്‍ തോമസ് എന്നിവര്‍ പ്രവര്‍ത്തനറിപ്പോര്‍ട്ട് അവതരിപ്പിച്ചു.
റിയാദ് കത്തോലിക്കാ കോണ്‍ഗ്രസിന്റെ ആഭിമുഖ്യത്തില്‍ നടപ്പാക്കുന്ന വിദ്യാഭ്യാസ സഹായ പദ്ധതിയുടെ അവതരണവും റിയാദിലെകത്തോലിക്കാ കോണ്‍ഗ്രസിന്റെ 113 പേരുടെ അംഗത്വവിതരണവും എസ്എംസിഎദമാമിന്റെസ്മരണിക പ്രകാശനവും നടന്നു.
Leave a Comment
Your email address will not be published. Required fields are marked with *