കാഞ്ഞിരപ്പള്ളി: ഛത്തീസ്ഗഡില്‍ രണ്ട് മലയാളി കന്യാസ്ത്രീമാരെ വ്യാജ ആരോപണമുയര്‍ത്തി അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് ചിറക്കടവ് സെന്റ് ഇഫ്രേംസ് ഇടവകയില്‍ പന്തം കൊളുത്തി പ്രകടനം നടത്തി.
വൈദികര്‍, സന്യാസിനികള്‍, എകെസിസി , ഇന്‍ഫാം, എസ് എംവൈഎം, പിതൃവേദി, മാതൃവേദി തുടങ്ങിയ വിവിധ സംഘടനാ പ്രതിനിധികള്‍ നേതൃത്വം നല്‍കി.
താമരക്കുന്ന് പള്ളിയില്‍ നിന്നും ആരംഭിച്ച പന്തം കൊളുത്തി പ്രകടനംചിറക്കടവ മണ്ണംപ്ലാവ് ടൗണില്‍ എത്തി പ്രതിഷേധയോഗം ചേര്‍ന്നു.
ഇടവക വികാരി ഫാ. റെജി മാത്യു വയലുങ്കല്‍, അസി. വികാരി ഫാ. ഷിബിന്‍ മണ്ണാറത്ത്, എകെസിസി പ്രസിഡന്റ് ജോയി കൊന്നക്കല്‍, എസ്എംവൈ.എം പ്രസിഡന്റ് ആല്‍ഫ്രഡ് ജോസ് വെട്ടിക്കാട്ട് തുടങ്ങിയവര്‍ പ്രസംഗിച്ചു.
Leave a Comment
Your email address will not be published. Required fields are marked with *