മേജര്‍ സെമിനാരികള്ക്ക് പുതിയ റെക്ടര്മാര്
- Featured, Kerala, LATEST NEWS
- February 25, 2025
മണിമല: മാര്‍ ജോര്‍ജ്ജ് കൂവക്കാട് മെത്രാപ്പോലീത്ത സ്ഥാനത്തേക്ക് ഉയര്‍ത്തപ്പെട്ടപ്പോള്‍ അലീനയും സന്തോഷത്തിന്റെ നിറുകയിലാണ്. താന്‍ വരച്ച മാര്‍ കൂവക്കാടിന്റെ ചിത്രം അദ്ദേഹം സ്നേഹപൂര്‍വ്വം കൈപ്പറ്റുകയും തന്നെ അനുഗ്രഹിക്കുകയും ചെയ്തത് അലീനക്ക് മറക്കാനാവില്ല. കൂടാതെ മാര്‍പാപ്പയുടെ ചിത്രം വരച്ചത് അദ്ദേഹത്തെ ഏല്‍പ്പിച്ചു. നിരവധി പ്രശസ്തരുടെ ഛായാചിത്രങ്ങള്‍ ഇതിനകം വരച്ചുകഴിഞ്ഞു. പലതും അവര്‍ക്ക് സമ്മാനമായി നല്‍കുവാന്‍ സാധിച്ചു എന്നത് അലീനക്ക് സന്തോഷകരമായ ഓര്‍മയാണ്. വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ, ഫ്രാന്‍സിസ് പാപ്പ, പെരുന്തോട്ടം പിതാവ്, പവ്വത്തില്‍ പിതാവ്, തറയില്‍
മുനമ്പം: റിലേ നിരാഹര സമരം 45-ാം ദിനത്തിലേക്ക്. നാല്‍പത്തി നാലാം ദിന നിരാഹര സമരത്തിന്റെ ഉദ്ഘാടനം ഭൂസംരക്ഷണ സമിതി രക്ഷധികാരി ഫാ. ആന്റണി സേവ്യര്‍ തറയില്‍ സിപി നിര്‍വഹിച്ചു. നാല്‍പത്തി മൂന്നാം ദിനത്തില്‍ നിരാഹാരമിരുന്നത് ഫാമിലി കൂട്ടായ്മ അംഗങ്ങളും പ്രദേശ വാസികളുമായിരുന്നു. കോട്ടപ്പുറം രൂപതയിലെ കൂര്‍ക്കമറ്റം സെന്റ് ആന്റണീസ് ദൈവാലയ പ്രീസ്റ്റ് ഇന്‍ ചാര്‍ജ് ഫാ. ജിബിന്‍ കുഞ്ഞേലിപ്പറമ്പ്, കേന്ദ്ര സമിതി പ്രസിഡന്റ് ആന്റണി പള്ളിയില്‍, കൂനമ്മാവ് ലത്തീന്‍ കത്തോലിക്ക മഹാജനസഭ പ്രസിഡന്റ് ടോമി ചമ്മനപ്പറമ്പില്‍, വൈസ്
ചങ്ങനാശേരി: നിയുക്ത കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ജേക്കബ് കൂവക്കാട്ട് മെത്രാനായി അഭിഷിക്തനായി. ചങ്ങനാശേരി സെന്റ് മേരീസ് മെത്രാപ്പോലീത്തന്‍ ദൈവാലയത്തിലായിരുന്നു മെത്രാഭിഷേക ചടങ്ങുകള്‍. സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ മെത്രാഭിഷേക ചടങ്ങില്‍ മുഖ്യകാര്‍മികത്വം വഹിച്ചു. വത്തിക്കാന്‍ സെക്രട്ടറിയേറ്റ് സ്റ്റേറ്റ് പ്രതിനിധി ആര്‍ച്ചുബിഷപ് ഡോ. എഡ്ഗാര്‍ പേഞ്ഞ പാര്‍റ, ചങ്ങനാശേരി ആര്‍ച്ചുബിഷപ് മാര്‍ തോമസ് തറയില്‍ എന്നിവര്‍ സഹകാര്‍മികരായിരുന്നു. മലങ്കര കത്തോലിക്കാസഭ മേജര്‍ ആര്‍ച്ചുബിഷപ് കര്‍ദിനാള്‍ ബസേലിയോസ് മാര്‍ ക്ലീമിസ് കാതോലിക്കാ ബാവ വചനസന്ദേശം
മുനമ്പം: മുനമ്പത്തെ സമരം നീതിക്കു വേണ്ടിയുള്ള രോദനമാണെന്ന് യാക്കോബായ സുറിയാനി സഭയുടെ മീഡിയാ സെല്‍ ചെയര്‍മാന്‍ ഡോ. കുര്യാക്കോസ് മാര്‍ തെയോഫിലോസ് മെത്രാപ്പോലീത്ത. മുനമ്പം ദേശവാസികള്‍ നീതിക്കും അവകാശ സംരക്ഷണത്തിനുമായി നടത്തി കൊണ്ടിരിക്കുന്ന സമരത്തിന്റെ 41-ാം ദിവസം മുനമ്പം സമരപന്തല്‍ സന്ദര്‍ശിച്ച് യാക്കോബായ സുറിയാനി സഭയുടെ ഐകദാര്‍ഢ്യവും പിന്തുണയും പ്രഖ്യാപിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മത സൗഹാര്‍ദ്ദത്തിന്റെയും ജനാധിപത്യത്തിന്റെയും ഈറ്റില്ലമായ ഭാരതത്തില്‍ ഇന്ത്യന്‍ ഭരണഘടന ഓരോ പൗരനും അവകാശങ്ങള്‍ സംരക്ഷിക്കുവാനുള്ള സാഹചര്യം നല്‍കുന്നുണ്ട്. മുനമ്പം വിഷയം രാഷ്ട്രീയ താല്പര്യങ്ങള്‍ക്കോ,
മുനമ്പം: മുനമ്പത്തെ ഭൂപ്രശ്‌നത്തില്‍ ജൂഡീഷ്യല്‍ കമീഷന്‍ അന്വേഷണം നടത്തണമെന്ന സര്‍ക്കാരിന്റെ തീരുമാനം സമര സമിതി തള്ളി. 2008 ല്‍ നിയോഗിച്ച നിസാര്‍ കമ്മീഷന്‍ ഒരു ജൂഡീഷ്യല്‍ കമ്മിഷന്‍ ആയിരുന്നു. അതേ തുടര്‍ന്ന് 2022 ല്‍ ഇവിടുത്തെ ജനങ്ങള്‍ അറിയാതെയാണ് ഭൂമി വഖഫ് ബോര്‍ഡി േലക്ക് എഴുതിയെടുത്തത്. തീരപ്രദേശത്തെ ജനങ്ങളെ വഞ്ചിക്കുന്നതിനു വേണ്ടിയാണ് വീണ്ടുമൊരു കമ്മീഷനെ വയ്ക്കുന്നതെന്ന് സമരസമിതി ചൂണ്ടിക്കാട്ടി. 33 വര്‍ഷം റവന്യൂ അവകാശങ്ങള്‍ ഉണ്ടായിരുന്നത് കമ്മീഷനെ വച്ച് വീണ്ടും പരിശോധിക്കുകയെന്നാല്‍ ഭരണഘടന നല്‍കുന്ന മൗലിക അവകാശങ്ങള്‍
കടുത്തുരുത്തി: പാലാ രൂപതയിലെ സെന്റ്‌ജോണ്‍ ദി ബാപ്റ്റിസ്റ്റ് തുരുത്തിപ്പളളിയിലെ തിരുനാളിന് കൊടിയേറുന്നതിന് മുന്നോടിയായി വൃദ്ധരും രോഗികളുമായവരെ പങ്കെടുപ്പിച്ചുകൊണ്ട് നടത്തിയ സ്‌നേഹസംഗമം ശ്രദ്ധേയമായി. കുമ്പസാരവും വിശുദ്ധ കുര്‍ബാനയും ഉണ്ടായിരുന്നു. തുടര്‍ന്ന് പ്രായമായവര്‍ പാട്ടുകള്‍ പാടിയും അനുഭവങ്ങള്‍ പങ്കുവയ്ക്കുകയും ചെയ്തു. സ്‌നേഹവിരുന്നും ഉണ്ടായിരുന്നു. പ്രായമായവരെ അവരുടെ പള്ളിയുമായി ബന്ധപ്പട്ട ഓര്‍മകളിലേക്ക് എത്തിക്കുന്നതിനും ജീവിതപങ്കാളിയെയും മക്കളെയും തന്നതിന് ദൈവത്തിന് നന്ദി അര്‍പ്പിക്കുന്നതിനും സമപ്രായക്കാരെ കണ്ടുമുട്ടുന്നതിനും സംസാരിക്കുന്നതിനും ഉള്ള അവസരമാണ് ഈ ഒത്തുചേരലെന്ന് തുരത്തിപ്പള്ളി വികാരി ഫാ. ജോസ് നെല്ലിക്കത്തെരുവില്‍ പറഞ്ഞു. വിശുദ്ധ
വത്തിക്കാന്‍ സിറ്റി: സ്വര്‍ഗസ്ഥനായ പിതാവേ എന്ന വിശ്വവിഖ്യാത പ്രാര്‍ത്ഥനയെ പുരാതന ഭാരതീയ ഭാഷയായ സംസ്‌കൃതത്തിന്റെയും കര്‍ണാട്ടിക് സംഗീതത്തിന്റെയും അകമ്പടിയോടെയുള്ള സംഗീത ആല്‍ബം ‘സര്‍വ്വേശ’ വത്തിക്കാനില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ പ്രകാശനം ചെയ്തു. പത്മവിഭൂഷണ്‍ ഡോ. കെ. ജെ. യേശുദാസ് ഉള്‍പ്പെടെയുള്ളവര്‍ ആലപിച്ചതാണ് ഈ അന്തര്‍ദേശീയ സംഗീത ആല്‍ബം. പ്രശസ്ത കര്‍ണാടക സംഗീതജ്ഞനും വോക്കോളജിസ്റ്റുമായ റവ. ഡോ. പോള്‍ പൂവത്തിങ്കല്‍ സിഎംഐ സംഗീത സംവിധാനവും നിര്‍മാണവും നിര്‍വഹിച്ചിരിക്കുന്ന സംഗീത ആല്‍ബമാണ് ‘സര്‍വ്വേശ.’ ഫാ. പോള്‍ പൂവത്തിങ്കലും മനോജ് ജോര്‍ജും ചേര്‍ന്നു
കോട്ടയം: നിയുക്ത കര്‍ദിനാള്‍ മോണ്‍. ജോര്‍ജ് ജേക്കബ് കൂവക്കാട്ടിന്റെ മെത്രാഭിഷേകം നവംബര്‍ 24 ന് ഉച്ചകഴിഞ്ഞ് രണ്ടിന് ചങ്ങനാശേരി സെന്റ് മേരീസ് മെത്രാപ്പോലീത്തന്‍ ദൈവാലയത്തില്‍ നടക്കും. തിരുക്കര്‍മങ്ങളില്‍ സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ മുഖ്യകാര്‍മികത്വം വഹിക്കും. ആര്‍ച്ചുബിഷപ് മാര്‍ തോമസ് തറയില്‍, വത്തിക്കാന്‍ സെക്രട്ടറിയേറ്റ് ഓഫ് ദ സ്റ്റേറ്റ് പ്രതിനിധി ആര്‍ച്ചുബിഷപ് ഡോ. എഡ്ഗര്‍ പേഞ്ഞ പാര്‍റ എന്നിവര്‍ സഹകാര്‍മികരാകും. ആര്‍ച്ചുബിഷപ് മാര്‍ ജോര്‍ജ് കൂവക്കാട്ടിന്റെ കാര്‍മികത്വത്തില്‍ അര്‍പ്പിക്കപ്പെടുന്ന വിശുദ്ധ കുര്‍ബാനമധ്യേ
Don’t want to skip an update or a post?