ഭരണങ്ങാനം: പ്രത്യാശയുടെ പ്രവാചകയാണ് വിശുദ്ധ അല്‍ഫോന്‍സാമ്മയെന്ന് താമരശേരി രൂപതാധ്യക്ഷന്‍ മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍. താമരശേരി രൂപതയുടെ റൂബി ജൂബിലി വര്‍ഷത്തില്‍ രൂപതയുടെ നേതൃത്വത്തില്‍ നടത്തിയ ഭരണങ്ങാനം തീര്‍ത്ഥാടനത്തോടനുബന്ധിച്ച് തീര്‍ത്ഥാടന ദൈവാലയത്തില്‍ വിശുദ്ധ കുര്‍ബാനയര്‍പ്പിച്ച് സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം.
താമരശേരി രൂപത വികാരി ജനറല്‍ മോണ്‍. എബ്രഹാം വയലില്‍, കോടഞ്ചേരി ഫൊറോന വികാരി ഫാ. കുര്യാക്കോസ് ഐക്കുളമ്പില്‍, വടവാതൂര്‍ സെന്റ് തോമസ് അപ്പസ്തോലിക് സെമിനാരി പ്രഫസര്‍ ഫാ. ജോസഫ് കളരിക്കല്‍, മംഗലപ്പുഴ മേജര്‍ സെമിനാരി പ്രഫസര്‍ ഫാ. ജേക്കബ് അരീത്തറ എന്നിവര്‍ സഹകാര്‍മികരായി.
താമരശേരി രൂപതയില്‍നിന്നുള്ള നാല്‍പ്പതോളം വൈദികരും നിരവധി സന്യസ്തരും അഞ്ഞൂറിലധികം വിശ്വാസികളും തീര്‍ത്ഥാടനത്തിന്റെ ഭാഗമായി. ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയിലിന്റെ നേതൃത്വത്തില്‍ അല്‍ഫോന്‍സാമ്മയുടെ കബറിടത്തില്‍ പ്രത്യേക പ്രാര്‍ത്ഥനകള്‍ നടത്തി.
താമരശേരി രൂപതയുടെ സ്വര്‍ഗീയ മധ്യസ്ഥയാണ് വിശുദ്ധ അല്‍ഫോന്‍സാമ്മ.
Leave a Comment
Your email address will not be published. Required fields are marked with *