മുനമ്പത്തെ സമരം നീതിയ്ക്കു വേണ്ടിയുള്ള രോദനം
- ASIA, Featured, Kerala, LATEST NEWS
- November 23, 2024
മലയാളം ഉള്‍പ്പെടെ ഇരുപത്തിയഞ്ചില്‍ അധികം ഭാഷകളില്‍ ബൈബിള്‍ വായിക്കാനും കേള്‍ക്കാനുമുള്ള ‘ബൈബിള്‍ഓണ്‍’ -BibleOn- ആപ്ലിക്കേഷന്റെ പുതിയ വേര്‍ഷന്‍ പുറത്തിറക്കി. ആന്‍ഡ്രോയ്ഡിലും,ആപ്പിള്‍ അപ്ലിക്കേഷന്‍സിലും ലഭ്യമാണ്. ഇത്രയധികം ഭാഷകളില്‍ കത്തോലിക്ക ബൈബിള്‍ ലഭിക്കുന്ന ഒരു മൊബൈല്‍ ആപ്പ് ആദ്യമായിട്ടാണ് വികസിപ്പിച്ചെടുത്തിരിക്കുന്നത്. ഇംഗ്ലീഷ് , ഹിന്ദി, മലയാളം, കന്നഡ, ബംഗ്ലാ, ആസ്സാമീസ് തുടങ്ങിയ ഇന്ത്യയിലെ പ്രമുഖ ഭാഷകളോടൊപ്പം വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ നിരവധി ഗോത്ര ഭാഷകളിലും, നേപ്പാളി, ലാറ്റിന്‍ ഭാഷകളിലും, ആഫ്രിക്കന്‍ ഭൂഖണ്ഡത്തിലെ മലഗച്ച ഭാഷയിലും ബൈബിള്‍ റെക്കോര്‍ഡ് ചെയ്തു ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
കാക്കനാട്: സീറോമലബാര്‍ ആരാധനക്രമ കമ്മീഷന് ഏര്‍പ്പെടുത്തിയ ‘പൗരസ്ത്യരത്നം’ അവാര്‍ഡിനു സിഎംഐ സമര്‍പ്പിത സമൂഹാംഗവും ആരാധനക്രമ പണ്ഡിതനുമായ ഫാ. വര്‍ഗീസ് പാത്തികുളങ്ങര അര്‍ഹനായി. സീറോമലബാര്‍ സഭയുടെ തനതായ പൗരസ്ത്യപാരമ്പര്യങ്ങള്‍ പുനരു ദ്ധരിക്കുന്നതിലും സഭാത്മക ആധ്യാത്മികത വളര്‍ത്തിയെ ടുക്കുന്നതിലും അതുല്യമായ സംഭാവനകള്‍ നല്കാന് ഫാ. വര്‍ഗീസ് പാത്തികുളങ്ങരയ്ക്ക് കഴിഞ്ഞുവെന്ന് മേജര്‍ ആര്‍ച്ചുബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍ അവാര്‍ഡ് നല്‍കിക്കൊണ്ട് പറഞ്ഞു. തലശേരി അതിരൂപതാംഗവും വടവാതൂര്‍ സെന്റ് തോമസ് അപ്പസ്തോലിക് സെമിനാരിയില്‍ ദീര്‍ഘകാലം ആരാധനക്രമ പ്രഫസറുമാ യിരുന്ന ഡോ. തോമസ് മണ്ണൂരാംപറമ്പില്‍
ഇടുക്കി: ഇടുക്കി രൂപതാ നാലാമത് മരിയന്‍ തീര്‍ത്ഥാടനം സെപ്റ്റംബര്‍ ഏഴാം തീയതി ശനിയാഴ്ച നടക്കും. രൂപതയുടെ വിവിധ ഇടവകകളില്‍ നിന്നുമുള്ള ആയിരക്കണക്കിന് വിശ്വാസികള്‍ രാജാക്കാട് ക്രിസ്തുരാജാ ഫൊറോനാ പള്ളിയില്‍ നിന്നും രാജകുമാരി ദൈവമാതാ തീര്‍ത്ഥാടന ദൈവാലയത്തിലേക്ക് കാല്‍നടയായാണ് തീര്‍ത്ഥാടനം നടക്കുന്നത്. തീര്‍ത്ഥാടനത്തിന്റെ വിജയത്തിനായുള്ള ആലോചനാ യോഗം രാജാക്കാട് ക്രിസ്തുരാജാ പാരീഷ് ഹാളില്‍ മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ ഉദ്ഘാടനം ചെയ്തു. സഭയുടെയും സമൂഹത്തിന്റെയും പൊതുവായ ആവശ്യങ്ങള്‍ തീര്‍ത്ഥാടനത്തിന്റെ നിയോഗങ്ങളായി സ്വീകരിച്ച് വിശ്വാസ സമൂഹം ത്യാഗപൂര്‍വ്വം യാത്ര ചെയ്യുമ്പോള്‍ ദൈവാനുഗ്രഹം
കണ്ണൂര്‍: കണ്ണൂര്‍ രൂപതയുടെ സഹായ മെത്രാനായി മോണ്‍. ഡോ. ഡെന്നിസ് കുറുപ്പശേരിയെ ഫ്രാന്‍സിസ് പാപ്പ നിയമിച്ചു. നിയമന വാര്‍ത്ത വത്തിക്കാനിലും, തല്‍സമയം കണ്ണൂര്‍ രൂപത ആസ്ഥാനത്തും വായിച്ചു. വത്തിക്കാന്റെ മാള്‍ട്ടയിലെ നയതന്ത്രകാര്യാലയത്തില്‍ പേപ്പല്‍ പ്രതിനിധിയുടെ ഫസ്റ്റ് അസിസ്റ്റന്റ് ആയി സേവനം ചെയ്തു വരുമ്പോഴാണ് പുതിയ നിയോഗം ഡോ. ഡെന്നിസ് കുറുപ്പശേരിയെ തേടിയെത്തിയത്. കൊടുങ്ങല്ലൂര്‍ കോട്ടപ്പുറം രൂപതയിലെ പുരാതനമായ പള്ളിപ്പുറം മഞ്ഞുമാതാ ഇടവകയില്‍ 1967 ഓഗസ്റ്റ് നാലിനാണു ജനനം. പരേതനായ കുറുപ്പശേരി സ്റ്റാന്‍ലിയുടെയും ഷേര്‍ളിയുടെയും ഏഴു മക്കളില്‍ നാലാമനാണ്
തലശേരി: തലശേരി അതിരൂപതാംഗവും കാസര്‍ഗോഡ് ജില്ലയിലെ മുള്ളേരിയ, ദേലംപാടി പള്ളികളുടെ വികാരിയുമായ ഫാ. മാത്യു (ഷിന്‍സ്) കുടിലില്‍ (29) ഷോക്കേറ്റ് മരിച്ചു. സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ദേശീയ പതാക ഉയര്‍ത്തിയ കൊടിമരം ഇന്നലെ (ഓഗസ്റ്റ് 15) വൈകുന്നേരം അഴിച്ചുമാറ്റുമ്പോള്‍ ഹൈവോള്‍ട്ടേജ് ലൈനില്‍ നിന്നും ഷോക്ക് ഏല്‍ക്കുകയായിരുന്നു. മുള്ളേരിയ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. എടൂര്‍ ഇടവകാംഗമായ ഫാ. ഷിന്‍സ് മൂന്നു വര്‍ഷം മുന്‍പാണ് തിരുപ്പട്ടം സ്വീകരിച്ചത്. മൃതസംസ്കാര വിവരങ്ങള്‍ പിന്നീട് അറിയിക്കുമെന്ന് തലശേരി അതിരൂപതാ ചാന്‍സലര്‍ അറിയിച്ചു.
കൊച്ചി: ക്രൈസ്തവരെ ലക്ഷ്യംവെച്ചുള്ള തീവ്രവാദ ഗ്രൂപ്പുകളുടെ അജണ്ടകള്‍ കേരളത്തില്‍ വ്യാപിക്കുന്നത് ആശങ്കപ്പെടുത്തുന്നുവെന്നും ഇതിന്റെ പിന്നിലെ രാജ്യാന്തര ഭീകരവാദ ഛിദ്രശക്തികളെ വെളിച്ചത്തുകൊണ്ടുവരുവാനും നിയമനടപടികളെടുക്കുവാനും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തയാറാകണമെന്നും കാത്തലിക് ബിഷപ്സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ അഡ്വ.വി.സി സെബാസ്റ്റ്യന്‍ ആവശ്യപ്പെട്ടു. ക്രൈസ്തവ സ്ഥാപനങ്ങള്‍ക്കും വിശ്വാസങ്ങള്‍ക്കുമെതിരെ കഴിഞ്ഞ നാളുകളിലുണ്ടായ ഓരോ അനിഷ്ടസംഭവങ്ങളും അക്രമങ്ങളും മതേതരത്വ മഹത്വം നിലനില്‍ക്കുന്ന ദൈവത്തിന്റെ സ്വന്തം നാട്ടിലെ മത സാമുദായിക സൗഹാര്‍ദ്ദത്തെ ഉന്മൂലനം ചെയ്യുന്നതാണ്. ജനങ്ങളില്‍ ഭീതിയും ഭിന്നിപ്പും സൃഷ്ടിച്ച് സമൂഹത്തിലെ
കല്പറ്റ: മുണ്ടക്കൈ, ചൂരല്‍മല പ്രകൃതി ദുരന്തത്തില്‍പ്പെട്ടവര്‍ക്കു വീട് നിര്‍മിച്ചു നല്കാന് സന്നദ്ധത അറിയിച്ച് മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭ. ദുരിതബാധിതര്‍ക്കായി സര്‍ക്കാര്‍ നടപ്പാക്കുന്ന പുനരധിവാസ പദ്ധതികളുമായി സഹകരിച്ച് 50 വീടുകള്‍ സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന സ്ഥലത്തും മാനദണ്ഡങ്ങള്‍ക്ക് വിധേയമായും നിര്‍മിച്ചു നല്‍കും. വീട് നിര്‍മിക്കാന്‍ സന്നദ്ധത അറിയിച്ചുള്ള കത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി. ജില്ലാ കലക്ടറുടെ ചേംബറില്‍ റവന്യൂ -ഭവന നിര്‍മാണ വകുപ്പ് മന്ത്രി കെ. രാജന്, വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്, ജില്ലാ
കൊച്ചി: വയനാട് ജില്ലയിലെ മുണ്ടക്കൈ, ചൂരല്‍മല, കോഴിക്കോട് ജില്ലയിലെ വിലങ്ങാട് തുടങ്ങിയ പ്രദേശങ്ങളിലെ ഉരുള്‍പൊട്ടല്‍ ദുരിത ബാധിതര്‍ക്കായി സമഗ്ര പുനരധിവാസ പദ്ധതികള്‍ പ്രഖ്യാപിച്ച് കെസിബിസി. ദുരിതബാധിതര്‍ക്ക് നൂറ് വീടുകള്‍ നിര്‍മ്മിച്ച് നല്‍കും. സര്‍ക്കാര്‍ ലഭ്യമാക്കുന്ന സ്ഥലത്തോ, സഭ സംഭാവന ചെയ്യുന്ന സ്ഥലത്തോ വ്യക്തികള്‍ സ്വയം കണ്ടെത്തുന്ന സ്ഥലത്തോ ആണ് വീടുകള്‍ നിര്‍മ്മിക്കുന്നത്. മറ്റ് ജില്ലകളില്‍ വന്ന് താമസിക്കാന്‍ താല്പര്യപ്പെടുന്നവര്ക്ക് അതിനുള്ള സൗകര്യവും ചെയ്യും. സര്‍ക്കാരിന്റെ അനുവാദം ലഭിക്കുന്ന മുറയ്ക്ക് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും. പുനരധിവസിപ്പിക്കപ്പെടുന്ന കടുംബങ്ങള്‍ക്ക് ആവശ്യമായ
Don’t want to skip an update or a post?