കൊച്ചി: സമുദായ നേതാക്കള്‍ വിദ്വേഷ പരാമര്‍ശങ്ങള്‍ നടത്തരുതെന്ന് കേരള കാത്തലിക് ഫെഡറേഷന്‍ (കെസിഎഫ്) സംസ്ഥാന സമിതി.
സ്വന്തം സമുദായത്തിന്റെ ആവശ്യങ്ങള്‍ ഉന്നയിക്കുന്നതിനു പകരം സമൂഹങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുന്ന സമാധാനപരമായ സഹവര്‍ത്തിത്വം ഇല്ലാതാക്കാനാണു എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ശ്രമിക്കുന്നതെന്ന് കെസിഎഫ് സംസ്ഥാന സമിതി കുറ്റപ്പെടുത്തി.
സമചിത്തതയോടെയും സഹിഷ്ണുതയോടെയും സംസാരി ക്കേണ്ട സമുദായ നേതാക്കള്‍ വിദ്വേഷ പരാമര്‍ശങ്ങളിലൂടെ കളംനിറയുന്നതിനു പിന്നില്‍ രാഷ്ട്രീയ ലക്ഷ്യമാണുള്ളത്.
ക്രൈസ്തവ സഭകള്‍ അനര്‍ഹമായി നേടിയത് എന്തെന്നു വിശദീകരിക്കാന്‍ വെള്ളാപ്പള്ളി നടേശന്‍ തയാറാകണമെന്നും ഇതര സമുദായങ്ങളെ ഇകഴ്ത്തിക്കാണിക്കുന്നതില്നിന് ന് അദ്ദേഹം പിന്മാറണമെന്നും കെസിഎഫ് സംസ്ഥാന പ്രസിഡന്റ് അനില്‍ ജോണ്‍ ഫ്രാന്‍സിസ്, ജനറല്‍ സെക്രട്ടറി വി.സി ജോര്‍ജ്ജ്കുട്ടി, ട്രഷറര്‍ അഡ്വ. ബിജു കുണ്ടുകുളം എന്നിവര്‍ ആവശ്യപ്പെട്ടു.
Leave a Comment
Your email address will not be published. Required fields are marked with *