Follow Us On

21

July

2025

Monday

ആര്‍ച്ചുബിഷപ് ബനഡിക്ട് മാര്‍ ഗ്രിഗോറിയോസ് സാംസ്‌കാരിക നേതാവ്

ആര്‍ച്ചുബിഷപ് ബനഡിക്ട് മാര്‍ ഗ്രിഗോറിയോസ് സാംസ്‌കാരിക നേതാവ്
തിരുവല്ല: സമൂഹത്തില്‍ വ്യത്യസ്തമായ കാഴ്ച്ചപ്പാട് കൊണ്ടുവന്ന ആര്‍ച്ചുബിഷപ് ബനഡിക്ട് മാര്‍ ഗ്രിഗോറിയോസ് കേരളത്തിന്റെ സാംസ്‌ക്കാരിക നേതാവായിരുന്നുവെന്ന് ചങ്ങനാശേരി അതിരൂപതാധ്യക്ഷന്‍ മാര്‍ തോമസ് തറയില്‍.
ആര്‍ച്ചുബിഷപ് ബനഡിക്ട് മാര്‍ ഗ്രിഗോറിയോസ് ഫൗണ്ടേഷന്റെ കീഴില്‍, ബഥനി സന്യാസസമൂഹത്തിന്റെ ചുമതലയില്‍, മാര്‍ ഗ്രിഗോറിയോസിന്റെ ജന്മനാടായ കല്ലൂപ്പാറ കോട്ടൂരില്‍  പ്രവര്‍ത്തിച്ചിരുന്ന മാര്‍ ഗ്രിഗോറിയോസ് ബഥനി ദിവ്യകാരു ണ്യാലയം, ചങ്ങനാശേരി അതിരൂപതയില്‍ ആരംഭിച്ച മിഷണറീസ് ഓഫ് സെന്റ് ജോണ്‍ ദി ബാപ്റ്റിസ്റ്റ് കോണ്‍ഗ്രിഗേഷന്റെ  ചുമതലയിലേക്കു മാറുന്നതിന്റെ ഉദ്ഘാടനം നിര്‍വഹി ക്കുകയായിരുന്നു മാര്‍ തോമസ് തറയില്‍.
ആത്മീയാചാര്യന്‍ അഥവാ മതമേലധ്യക്ഷന്‍ എന്നതിലുപരി വൃക്ഷങ്ങളെയും, പ്രകൃതിയെയും സ്‌നേഹിച്ച് തലസ്ഥാ നനഗരിയില്‍ നിറഞ്ഞുനിന്ന വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു മാര്‍ ഗ്രിഗോറിയെന്ന് മാര്‍ തറയില്‍ ചൂണ്ടിക്കാട്ടി.
 ആര്‍ച്ചുബിഷപ് ബനഡിക്ട് മാര്‍ ഗ്രിഗോറിയോസ് ഫൗണ്ടേഷന്‍ പ്രസിഡന്റ് അലക്‌സ് കുര്യാക്കോസ് അധ്യക്ഷത വഹിച്ചു. തിരുവല്ല അതിരൂപതാ വികാരി ജനറല്‍ റവ. ഡോ. ഐസക് പറപ്പള്ളില്‍ അനുസ്മരണ പ്രഭാഷണവും എം. എസ്. ജെ.സുപ്പീരിയര്‍ ജനറല്‍ ഫാ. മാത്യു കുരീക്കാട്ടില്‍ മുഖ്യ പ്രഭാഷണവും നടത്തി.
ഫൗണ്ടേഷന്‍ സ്ഥാപക പ്രസിഡന്റ് റവ. ഡോ. ഇഗ്‌നേഷ്യസ് തങ്ങളത്തില്‍ ഒഐസി, കവിയൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.ഡി. ദിനേശ് കുമാര്‍, തൃശൂര്‍ സ്‌നേഹാശ്രമം ഡയറക്ടര്‍ ഫാ. അലക്‌സാണ്ടര്‍ കുരീക്കാട്ടില്‍ സിഎംഎഫ്, കടമാന്‍കുളം തിരുഹൃദയ മലങ്കര കത്തോലിക്കാ പള്ളി വികാരി ഫാ. മാത്യു കാമുണ്ടകത്തില്‍, എംഎസ്‌ജെ കോണ്‍ഗ്രിഗേഷന്‍ ഇന്ത്യന്‍ സുപ്പീരിയര്‍ ഫാ. സജിന്‍ തളിയന്‍, മരിയസദന്‍ ഡയറക്ടര്‍ സന്തോഷ് ജോസഫ്, ദിവ്യകാരുണ്യാലയം ഡയറക്ടര്‍ ഫാ. സുബിന്‍ കൂവക്കാട്ട് എംഎസ്‌ജെ, മാര്‍ ഗ്രിഗോറിയോസ് ഫൗണ്ടേഷന്‍ ജനറല്‍ സെക്രട്ടറി പ്രഫ. ജേക്കബ് എം. ഏബ്രഹാം എന്നിവര്‍ പ്രസംഗിച്ചു.
93-ാം ജന്മവാര്‍ഷികം ആഘോഷിക്കുന്ന ഫാ. ഇഗ്‌നേഷ്യസ് തങ്ങളത്തിലിന് സമ്മേളനം ആശംസകള്‍ നേര്‍ന്നു. മാര്‍ ഗ്രിഗോറിയോസ് ദിവ്യകാരുണ്യാലയത്തിന്റെ ആശീര്‍വ്വാദം ആര്‍ച്ചുബിഷപ് മാര്‍ തോമസ് തറയില്‍ നിര്‍വഹിച്ചു.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?