കൊച്ചി: ദേശീയ ന്യൂനപക്ഷ കമ്മീഷനില്‍ അംഗങ്ങളെ നിയമിക്കാതെ ന്യൂനപക്ഷ കമ്മീഷന്‍ ഇല്ലാതാക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നീക്കം പ്രതിഷേധാഹര്‍മെന്ന് കത്തോലിക്ക കോണ്‍ഗ്രസ്. 2020 മുതല്‍ ക്രിസ്ത്യന്‍ വിഭാഗത്തില്‍നിന്നുള്ള ന്യൂനപക്ഷ അംഗത്തെ നിയമിക്കാതെ ക്രൈസ്തവരെ അവഗണിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നിലവില്‍ ന്യൂനപക്ഷ കമ്മീഷനില്‍ അംഗങ്ങളില്ലാത്ത അവസ്ഥയില്‍ എത്തിച്ചിരിക്കുന്നു.
കേന്ദ്ര ന്യൂനപക്ഷ വിദ്യാഭ്യാസ കമ്മീഷനിലും നിലവില്‍ ഒരംഗം മാത്രമാണുള്ളത്. ന്യൂനപക്ഷ വിദ്യാഭ്യാസ-സാംസ്‌കാരിക അവകാശം മൗലിക അവകാശമാണെന്നിരിക്കെ അതിനു സഹായം നല്‍കുന്ന വിദ്യാഭ്യാസ കമ്മീഷനില്‍പോലും ഒഴിവുകള്‍ നികത്താത്തത് ഭരണഘടന ഉറപ്പുനല്‍കുന്ന അവകാശങ്ങളുടെ നിഷേധമാണ്.
അഞ്ചു വര്‍ഷമായി ക്രിസ്ത്യന്‍ സമൂഹത്തെ നിയമനത്തില്‍നിന്നു അവഗണിച്ചിരിക്കുകയാണ്. ന്യൂനപക്ഷ സമൂഹത്തോടുള്ള അവഗണനക്കെതിരെ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് കത്തോലിക്ക കോണ്‍ഗ്രസ് വ്യക്തമാക്കി.
പ്രസിഡന്റ് രാജീവ് കൊച്ചുപറമ്പില്‍ യോഗത്തില്‍ അധ്യക്ഷത വഹിച്ചു. ഡയറക്ടര്‍ റവ. ഡോ. ഫിലിപ്പ് കവിയില്‍ മുഖ്യപ്രഭാഷണം നടത്തി.
Leave a Comment
Your email address will not be published. Required fields are marked with *