ചങ്ങനാശേരി: ചങ്ങനാശേരി അതിരൂപതയുടെ മുന്‍ വികാരി ജനറാളും രാഷ്ട്രദീപിക ലിമിറ്റഡ് കമ്പനി ഡയറക്ടറുമായിരുന്ന ഫാ. ജോസഫ് കുറിഞ്ഞിപ്പറമ്പില്‍ (85) അന്തരിച്ചു. സംസ്‌കാരം ജൂലൈ 25 ന് രാവിലെ ഒമ്പതിന് ഇത്തിത്താനത്തുള്ള സഹോദരപുത്രന്‍ തോമസുകുട്ടി മാത്യുവിന്റെ ഭവനത്തില്‍ ആരംഭിക്കും.
10.15 ന് ഇത്തിത്താനം സെന്റ് മേരീസ് പള്ളിയില്‍ ആര്‍ച്ചുബിഷപ് മാര്‍ തോമസ് തറയില്‍, ആര്‍ച്ചുബിഷപ് എമെരിറ്റസ് മാര്‍ ജോസഫ് പെരുന്തോട്ടം എന്നിവരുടെ മുഖ്യകാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാനയെ തുടര്‍ന്ന് മൃതദേഹം സംസ്‌കരിക്കും.
1940 ഒക്‌ടോബര്‍ 15 ന് ഇത്തിത്താനം കുറിഞ്ഞിപ്പറമ്പില്‍ മാത്യു കുര്യന്‍-മറിയാമ്മ ദമ്പതികളുടെ മകനായാണ് ജനനം. 1967 മാര്‍ച്ച് 13 ന് ആര്‍ച്ചുബിഷപ് മാര്‍ മാത്യു കാവുകാട്ടില്‍നിന്ന് പൗരോഹിത്യം സ്വീകരിച്ചു. കട്ടപ്പന (അസിസ്റ്റന്റ്), മുട്ടാര്‍ ന്യു, കിളിരൂര്‍, വെരൂര്‍, വായ്പൂര് ന്യൂ, ആര്യങ്കാവ്, കുറുമ്പനാടം അസംപ്ഷന്‍ ഇടവകകളിലും അമ്പൂരി, തിരുവനന്തപുരം, തൃക്കൊടിത്താനം ഫൊറോനകളിലും വികാരിയായി സേവനം അനുഷ്ഠിച്ചു.
2007 മുതല്‍ 2012 വരെ ചങ്ങനാശേരി അതിരൂപത വികാരി ജനറാളായി സേവനം അനുഷ്ഠിച്ച അദ്ദേഹം രാഷ്ട്രദീപിക ലിമിറ്റഡ് ഡയറക്ടറായും പ്രവര്‍ത്തിച്ചു.
Leave a Comment
Your email address will not be published. Required fields are marked with *