Follow Us On

22

July

2025

Tuesday

വി.എസ് അച്യുതാനന്ദന്റെ മരണം കേരള രാഷ്ട്രീയത്തിന് തീരാനഷ്ടം: കെസിബിസി

വി.എസ് അച്യുതാനന്ദന്റെ മരണം കേരള രാഷ്ട്രീയത്തിന് തീരാനഷ്ടം: കെസിബിസി
കൊച്ചി: കേരളത്തിന്റെ മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കമ്യൂണിസ്റ്റ് നേതാവുമായിരുന്ന വി.എസ് അച്യുതാനന്ദന്റെ നിര്യാണത്തില്‍ കേരള കത്തോലിക്കാ മെത്രാന്‍ സമിതി അഗാധമായ ദുഃഖം രേഖപ്പെടുത്തി. അദ്ദേഹത്തിന്റെ വിയോഗം കേരള രാഷ്ട്രീയത്തിന് തീരാനഷ്ടമാണെന്ന് കെസിബിസി പ്രസിഡന്റ്കര്‍ദിനാള്‍ ബസേലിയോസ് മാര്‍ ക്ലീമിസ് കാതോലിക്ക ബാവ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
ഒരു പൊതുപ്രവര്‍ത്തകന്‍ എന്ന നിലയില്‍ വി.എസ് അച്യുതാനന്ദന്‍ സമൂഹത്തില്‍ വരുത്തിയ സ്വാധീനം നിസ്തുലമാണ്. ദീര്‍ഘകാലം കേരളത്തിന്റെ രാഷ്ട്രീയ, സാമൂഹിക മണ്ഡലങ്ങളില്‍ നിറഞ്ഞുനിന്ന അസാധാരണ വ്യക്തിത്വമാ യിരുന്നു അദ്ദേഹം. സാധാരണ ജനങ്ങളുടെ അവകാശങ്ങള്‍ ക്കുവേണ്ടി നിരന്തരം പോരാടി.
മണ്ണിനും മനുഷ്യനും പരിസ്ഥിതിക്കും വേണ്ടിയുള്ള അദ്ദേഹത്തിന്റെ പോരാട്ടങ്ങള്‍ ജനമനസുകളില്‍ ആഴത്തില്‍ വേരുറപ്പിച്ചു. സമൂഹത്തിലെ താഴെത്തട്ടിലുള്ളവര്‍ക്ക് വേണ്ടിയുള്ള അദ്ദേഹത്തിന്റെ പ്രതിബദ്ധതയും അഴിമതിക്കെ തിരായ ഉറച്ച നിലപാടുകളും എന്നും ഓര്‍മ്മിക്കപ്പെടും. ധീരമായ നിലപാടുകളിലൂടെയും വാക്കുകളിലൂടെയും അദ്ദേഹം ജനലക്ഷങ്ങളെ സ്വാധീനിച്ചു.
വി.എസ് അച്യുതാനന്ദന് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്ന തിനൊപ്പം അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെയും പ്രിയപ്പെട്ടവരുടെയും വേദനയില്‍ പങ്കുചേരുകയും ചെയ്യുന്നു എന്ന് അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?