കോട്ടയം: ദൈവദാസന്‍ മാര്‍ മാത്യു മാക്കീലിന്റെ ധന്യന്‍ പദവി പ്രഖ്യാപനവും മാര്‍ തോമസ് തറയിലിന്റെ അമ്പതാം ചരമവാര്‍ഷികാചരണ സമാപനവും ജൂലൈ 26 ന് രാവിലെ 9.30 ന് കോട്ടയം ക്രിസ്തുരാജ കത്തീഡ്രലില്‍ നടക്കും.
സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ തിരുക്കര്‍മങ്ങള്‍ക്ക് മുന്നോടിയായി തിരി തെളിച്ച് സന്ദേശം നല്‍കും. കോട്ടയം ആര്‍ച്ചുബിഷപ് മാര്‍ മാത്യു മൂലക്കാട്ടിന്റെ മുഖ്യകാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാനയര്‍പ്പിക്കും.
സഹായമെത്രാന്മാരായ മാര്‍ ജോസഫ് പണ്ടാരശേരിലും ഗീവര്‍ഗീസ് മാര്‍ അപ്രേമും അതിരൂപതയിലെ വൈദികരും സഹകാര്‍മികരാകും.
ചങ്ങനാശേരി വികാരിയാത്തിന്റെയും പിന്നീട് തെക്കുംഭാഗര്‍ക്കായി നല്‍കപ്പെട്ട കോട്ടയം വികാരിയാത്തിന്റെയും പ്രഥമ വികാരി അപ്പസ്‌തോലിക്കയും വിസിറ്റേഷന്‍ സന്യാസിനീ സമൂഹത്തിന്റെ സ്ഥാപകനുമായ മാര്‍ മാത്യു മാക്കീലിനെ ധന്യനായി പ്രഖ്യാപിക്കുന്നതിനുള്ള ഡിക്രിയില്‍ മെയ് 22 നാണ് ലിയോ പതിനാലാമന്‍ മാര്‍പാപ്പ ഒപ്പുവച്ചത്.
കോട്ടയം അതിരൂപതയുടെ തൃതീയ മെത്രാനായ മാര്‍ തോമസ് തറയില്‍ ക്‌നാനായ സമുദായത്തിന്റെ ആധ്യാത്മികവും വിശ്വാസപരവും സാമൂഹികവും സാമ്പത്തികവുമായ വളര്‍ച്ചയ്ക്ക് സമര്‍പ്പിതമായ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. കാരിത്താസ് സെക്കുലര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സ്ഥാപകനാണ്.
Leave a Comment
Your email address will not be published. Required fields are marked with *